ഇത് സുരേഷ് ഗോപിയല്ല, സുഭാഷ് ഗോപിയാണ്; വോട്ടെടുപ്പ് ദിനത്തില്‍ വൈറലായ ചിത്രം  ഫെയ്‌സ്ബുക്ക്
Entertainment

ഇത് സുരേഷ് ഗോപിയല്ല, സുഭാഷ് ഗോപിയാണ്; വോട്ടെടുപ്പ് ദിനത്തില്‍ വൈറലായ വിഡിയോ

നില്‍പിലും മുഖഭാവത്തിലും തനി സുരേഷ് ഗോപി എന്ന് തോന്നിക്കുന്ന അനുജന്‍ സുഭാഷിന്റെ വിഡിയോ വളരെ പെട്ടന്നു തന്നെ പ്രേക്ഷകരുടെ ഇടയില്‍ വൈറലായി മാറി

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂരിലെ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിയുടെയും കുടുംബത്തിന്റെയും വിഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍. ഒറ്റനോട്ടത്തില്‍ സുരേഷ് ഗോപി ആണെന്ന് തോന്നുമെങ്കിലും ഹെയര്‍ സ്‌റ്റൈലിലെ വ്യത്യാസം സുരേഷ് ഗോപി അല്ലെന്ന് പറയും.

സ്വന്തം കുടുംബത്തോടൊപ്പമാണ് സുഭാഷ് ഗോപി വോട്ട് ചെയ്യാന്‍ എത്തിച്ചേര്‍ന്നത്. വരിയില്‍ നില്‍ക്കുമ്പോള്‍ പകര്‍ത്തിയ ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. സുരേഷ് ഗോപിയുടെ അപരന്‍ എന്ന രീതിയിലും ദൃശ്യം വ്യാപകമായി പ്രചരിച്ചിരുന്നു.

സിനിമ പിആര്‍ഓ മഞ്ജു ഗോപിനാഥാണ് വിഡിയോ പുറത്തുവിട്ടത്. ''തൃശൂരില്‍ വോട്ട് ചെയ്യാനെത്തിയ സുരേഷ് ഗോപിയുടെ അനിയന്‍ സുഭാഷ് ഗോപിയും കുടുംബവും'' എന്ന തലക്കെട്ടോടെയാണ് സമൂഹ മാധ്യമങ്ങളില്‍ വിഡിയോ പങ്കുവച്ചത്. നില്‍പിലും മുഖഭാവത്തിലും തനി സുരേഷ് ഗോപി എന്ന് തോന്നിക്കുന്ന അനുജന്‍ സുഭാഷിന്റെ വിഡിയോ വളരെ പെട്ടന്നു തന്നെ പ്രേക്ഷകരുടെ ഇടയില്‍ വൈറലായി മാറി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൊല്ലം സ്വദേശികളായ ഗോപിനാഥന്‍ പിള്ള ജ്ഞാനലക്ഷ്മി അമ്മ ദമ്പതികളുടെ നാല് മക്കളില്‍ മൂത്ത പുത്രനാണ് സുരേഷ് ഗോപി. സുഭാഷ് ഗോപിയെ കൂടാതെ താരത്തിന് സനില്‍ ഗോപി, സുനില്‍ ഗോപി എന്നിങ്ങനെ ഇരട്ട സഹോദരങ്ങള്‍ കൂടിയുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT