Suhasini വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'സംവിധായകനില്ല, സ്ക്രിപ്റ്റ് ഇല്ല... എന്നിട്ടും എന്ത് നന്നായിട്ടാണവർ പെർഫോം ചെയ്യുന്നത്; ഇൻസ്റ്റ​ഗ്രാം ഒരു നല്ല ടൂൾ ആണ്'

സ്പോർട്സ് ആണ് അദ്ദേഹം കൂടുതലും കാണാറ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ഇൻസ്റ്റ​ഗ്രാം റീലുകളിലൂടെ വൈറലായ ഒരുപാട് താരങ്ങളുണ്ട്. ചിലർക്ക് സിനിമയിലേക്കുള്ള വഴിയും ഇൻസ്റ്റ​ഗ്രാം തുറക്കാറുണ്ട്. അടുത്തിടെ സൂപ്പർ ഹിറ്റായി മാറിയ 'വാഴ 2' എന്ന ചിത്രത്തിൽ അഭിനയിച്ച പ്രധാന അഭിനേതാക്കളിലേറെയും ഇൻസ്റ്റ​ഗ്രാം റീലുകളിലൂടെ ശ്രദ്ധേയരായ താരങ്ങളായിരുന്നു. ഇപ്പോഴിതാ ഇൻസ്റ്റ​ഗ്രാം റീലുകളെല്ലാം താൻ ശ്രദ്ധിക്കാറുണ്ടെന്നും അവരെ തന്റെ സിനിമയിൽ അഭിനയിപ്പിക്കാൻ താല്പര്യമുണ്ടെന്നും പറയുകയാണ് നടി സുഹാസിനി.

സിനിഉലകത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സുഹാസിനി. "എനിക്ക് ഇൻസ്റ്റ​ഗ്രാം റീലിൽ അഭിനയിക്കുന്നവരെ ഭയങ്കര ഇഷ്ടമാണ്. ഞാനെല്ലാം കാണും. ചിലരെയൊക്കെ നോട്ട് ചെയ്ത് വയ്ക്കും. അവരെയെല്ലാം മദ്രാസ് ടോക്കീസിന്റെ ബാനറിൽ അഭിനയിപ്പിക്കണമെന്നാണ് എന്റെ ആ​ഗ്രഹം.

ഒന്നു രണ്ട് പേരൊക്കെ നിലവിൽ അഭിനയിച്ചിട്ടുണ്ട്. ഇനി കുറച്ചു പേർ കൂടി അഭിനയിക്കും. ഇൻസ്റ്റ​ഗ്രാമിൽ കണ്ട് എനിക്കിഷ്ടപ്പെട്ടവരെ മണി സാറിനൊക്കെ ഞാൻ റെക്കമൻഡ് ചെയ്യാറുണ്ട്. ഇൻസ്റ്റ​ഗ്രാം ഒരു നല്ല ടൂൾ ആയാണ് എനിക്ക് തോന്നുന്നത്. മണി സാറും എല്ലാം കാണാറുണ്ട്. സ്പോർട്സ് ആണ് അദ്ദേഹം കൂടുതലും കാണാറ്. ഇൻസ്റ്റ​ഗ്രാമിൽ അദ്ദേഹത്തിന് അക്കൗണ്ട് ഇല്ല.

എന്നാൽ അദ്ദേഹം കൂടുതലും കാണുന്നത് സ്പോർട്സിലുള്ളവരെ കുറിച്ചാണ്. ഞാനാണ് റീലുകളൊക്കെ കൂടുതലും കണ്ട് അദ്ദേഹത്തിനോട് പറയുന്നത്. ഇൻസ്റ്റ​ഗ്രാം റീൽസ് ചെയ്യുന്നവരുടെ ​ഗുണമെന്താണെന്നുവച്ചാൽ, അവർക്കൊരു സംവിധായകനില്ല, ഒരു സ്ക്രിപ്റ്റ് ഇല്ല... ഇതൊന്നുമില്ലാതെയാണ് അവർ പെർഫോം ചെയ്യുന്നത്.

അപ്പോൾ നല്ലൊരു സംവിധായകനെയും നല്ലൊരു സ്ക്രിപ്റ്റും കൊടുത്താൽ അതിലും നന്നായി അവർക്ക് പെർഫോം ചെയ്യാനാകും. അവരുടെ പ്ലസ് പോയ്ന്റ് എവിടെയാണെന്ന് നോക്കി അതിലാണ് അവർ ഫോക്കസ് ചെയ്യുന്നത്. അതെനിക്ക് വളരെയധികം ഇഷ്ടമാണ്".- സുഹാ‌സിനി പറഞ്ഞു.

Suhasini talks about instagram reel stars.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

SCROLL FOR NEXT