വിഡിയോയിൽ നിന്ന് 
Entertainment

മെൽവിന്റെ വിഡിയോയ്ക്കിടെ പാലത്തിന് മുകളിൽ നിന്ന് ചാടി സണ്ണി വെയ്ൻ

ചിത്രത്തിൽ കുട്ടൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മെൽവിനാണ് വ്ളോ​ഗായി മേക്കിങ് വിഡിയോ പകർത്തിയത്. 

Author : സമകാലിക മലയാളം ഡെസ്ക്

സണ്ണി വെയിനെ നായകനാക്കി നവാ​ഗതനായ പ്രിൻസ് ജോയ് സംവിധാനം ചെയ്ത അനു​ഗ്രഹീതൻ ആന്റണി മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ അണിയറ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള ഒരു വിഡിയോ ആണ് ഹിറ്റാവുന്നത്. ചിത്രത്തിൽ കുട്ടൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മെൽവിനാണ് വ്ളോ​ഗായി മേക്കിങ് വിഡിയോ പകർത്തിയത്. 

മെൽവിന്റെ അവതരണമാണ് വിഡിയോയെ രസകരമാക്കുന്നത്. ഒരു കുപ്പിയും കയ്യിൽ പിടിച്ച് ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് പിന്നാലെ നടക്കുകയാണ് മെൽവിൻ. അതിനൊപ്പം അനു​ഗ്രഹീതന്റെ പിന്നണിയിലുള്ളവരെ പരിചയപ്പെടുത്തുന്നുമുണ്ട്. പണിയെടുക്കുന്നവരെ ശല്യം ചെയ്യുക എന്നതാണ് തന്റെ ഉദ്ദേശമെന്നും മെൽവിൻ പറയുന്നത്. സണ്ണി വെയിൻ പാലത്തിന് മുകളിൽ നിന്നു ചാടുന്ന രം​ഗത്തോടെയാണ് വിഡിയോ അവസാനിക്കുന്നത്. 

ചിത്രത്തിൽ ഗൗരികിഷനാണ് നായികയായി എത്തുന്നത്. കൂടാതെ ഇന്ദ്രൻസ്, ജാഫർ ഇടുക്കി, സിദ്ദീഖ്, മണികണ്ഠൻ, മെൽവിൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ

സെവാഗിന്റെ മകനല്ലേ... ആര്യവീര്‍ 143 പന്തില്‍ അടിച്ചുകൂട്ടിയത് 173 റണ്‍സ്!

ഒരു ദിവസം എത്ര നേരം ഇയർഫോണുകൾ ഉപയോഗിക്കാം?

Delhi Protest: മാർച്ചിൽ പങ്കെടുക്കരുതെന്ന് പൊലീസ്

ഉയര്‍ന്ന മൈലേജ്, ഡസ്റ്ററിന്റെ ഹൈബ്രിഡ് പതിപ്പ് നാളെ വിപണിയില്‍ എത്തും