ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

അനുരാ​ഗ് കശ്യപിന്റെ സിനിമയിൽ സണ്ണി ലിയോണി; ജീവിതം മാറ്റിമറിച്ച നിമിഷം ഇതാണെന്ന് താരം

അനുരാഗ് കശ്യപ് സിനിമയിൽ താൻ ഭാഗമാകുക എന്നത് ചിന്തകളിൽപ്പോലും ഇല്ലാതിരുന്നു എന്നും താരം പറയുന്നു

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് സംവിധായകൻ അനുരാ​ഗ് കശ്യപിന്റെ പുതിയ സിനിമയിൽ പ്രധാന വേഷത്തിൽ സണ്ണി ലിയോണിയും. സോഷ്യൽ മീഡിയയിലൂടെ സണ്ണി ലിയോണി തന്നെയാണ് സന്തോഷ വാർത്ത പങ്കുവച്ചത്. സ്വപ്നസാഫല്യം എന്നാണ് സണ്ണി കുറിച്ചത്. അനുരാഗ് കശ്യപ് സിനിമയിൽ താൻ ഭാഗമാകുക എന്നത് ചിന്തകളിൽപ്പോലും ഇല്ലാതിരുന്നു എന്നും താരം പറയുന്നു. ഒഡിഷൻ നടത്തിയാണ് താരത്തെ സിനിമയിലേക്ക് തെരഞ്ഞെടുത്തത്. 

‘‘സ്വപ്നസാഫല്യം. അനുരാഗ് കശ്യപ് സിനിമയിൽ ഞാൻ ഭാഗമാകുക എന്നത് ചിന്തകളിൽപ്പോലും ഇല്ലാതിരുന്ന കാര്യമാണ്. എന്റെ ജീവിതയാത്ര അതിശയകരമായിരുന്നു. എന്നാൽ ഒട്ടും എളുപ്പവുമായിരുന്നില്ല. ഇന്ത്യയിലെയും ബോളിവുഡിലെയും എന്റെ വർഷങ്ങൾ നീണ്ട യാത്രകൾക്കിടയിൽ അനുരാഗ് കശ്യപ് ചിത്രത്തിന്റെ ഓഡിഷനിലേക്ക് ക്ഷണിച്ചിരിക്കുന്നു. ജീവിതത്തിലെ എല്ലാം മാറിമറിയുന്ന ഒരു നിമിഷമുണ്ടാകും. എന്നെ സംബന്ധിച്ചിടത്തോളം അനുരാ​ഗിന്റെ സിനിമയുടെ ഓഡിഷന് ചെല്ലാമോ എന്ന് ചോദിച്ചുകൊണ്ടുള്ള വിളിയാണ് ആ നിമിഷം. എന്നെ നിങ്ങളുടെ സിനിമയുടെ ഭാ​ഗമാക്കിയതിന് നന്ദി.’’–സണ്ണി കുറിച്ചു.

അനുരാ​ഗ് കശ്യപിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് കുറിപ്പ്. ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങൾ പുറത്തുവന്നിട്ടില്ല. മലയാളം സിനിമയായ ഷീറോ ഉൾപ്പടെ നിരവധി സിനിമകളാണ് താരത്തിന്റേതായി റിലീസിന് തയാറെടുക്കുന്നത്. താപ്സി പന്നു നായികയാകുന്ന ദൊബാരയാണ് അനുരാഗിന്റെ ഏറ്റവും പുതിയ ചിത്രം.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT