സണ്ണി വെയിനും രഞ്ജിനി കുഞ്ചുവും ഫെയ്സ്ബുക്ക്
Entertainment

'സണ്ണി വെയിനിന്റെ ഭാര്യയായി അറിയപ്പെടാൻ ആ​ഗ്രഹിക്കുന്നില്ല'; പൊതുവേദിയിൽ ഒന്നിച്ച് വരാത്തതിന്റെ കാരണം പറഞ്ഞ് രഞ്ജിനി കുഞ്ചു

സണ്ണി വെയ്നിന്റെ ഭാര്യ എന്നതിനപ്പുറം ഡാൻസർ എന്ന നിലയിൽ അറിയപ്പെടാനാണ് ആ​ഗ്രഹിക്കുന്നത് എന്നാണ് രഞ്ജിനി പറഞ്ഞത്

സമകാലിക മലയാളം ഡെസ്ക്

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ താരമാണ് രഞ്ജിനി കുഞ്ചു. നർത്തകി കൂടിയായ രഞ്ജിനി സോഷ്യൽ മീഡിയയിൽ ആക്റ്റീവ്. ഡാൻസ് കവറുകളും മറ്റും പങ്കുവെക്കാറുണ്ട്. നടൻ സണ്ണി വെയ്നുമായുള്ള വിവാഹത്തോടെ രഞ്ജിനി സിനിമാപ്രേമികൾക്കിടയിലും സുപരിചിതയായി. എന്നാൽ സണ്ണി വെയ്നൊപ്പം രഞ്ജിനി പൊതുവേദികളിൽ‌ പ്രത്യക്ഷപ്പെടാറില്ല. ഇപ്പോൾ അതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് താരം.

സണ്ണി വെയ്നിന്റെ ഭാര്യ എന്നതിനപ്പുറം ഡാൻസർ എന്ന നിലയിൽ അറിയപ്പെടാനാണ് ആ​ഗ്രഹിക്കുന്നത് എന്നാണ് രഞ്ജിനി പറഞ്ഞത്. ഒരുമിച്ച് പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാത്തതിന്റെ പ്രധാന കാരണം തിരക്കാണെന്നും താരം വ്യക്തമാക്കി. ഞങ്ങള്‍ രണ്ടാളും ഓടി നടന്ന ജോലി ചെയ്യുന്ന ആള്‍ക്കാരാണ്. സണ്ണി വെയ്നിന്റെ ഭാര്യ എന്ന ടാഗ്‍ലൈൻ എന്റെ കരിയറിനെ ബാധിക്കാതിരിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. അതാണ് അങ്ങനെയൊരു എക്സ്പോഷര്‍ കൊടുക്കാത്തത്. വിശേഷ അവസരങ്ങളിലൊക്കെ ഞാൻ ഒന്നിച്ചുള്ള പോസ്റ്റ് ഇടാറുണ്ട്. പരമാവധി ഞാൻ ഒഴിവാക്കുന്നതിന്റെ പ്രധാന കാരണം നേരത്തെ സൂചിപ്പിച്ചതു പോലെ കറങ്ങിത്തിരിച്ച് ആ ടാ‍ഗ്‍ലൈനിലാണ് വരുക. തുടക്കത്തിൽ അത്തരം കമന്റുകൾ ഒരുപാട് കേട്ടിരുന്നു. ഒന്നരവര്‍ഷമായിട്ട് അങ്ങനെ സംഭവം കേള്‍ക്കുന്നത് കുറവാണ് എന്ന് തോന്നുന്നു. ഞാൻ ഇങ്ങനെ കുറച്ചൊന്നു തടയുന്നതുകൊണ്ടാകാം.- രഞ്ജിനി വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്റെ മാതാപിതാക്കള്‍ ആകാശവാണി ആര്‍ടിസ്റ്റുകളാണ്. അമ്മ ടി എച്ച് ലളിത വയലനിസ്റ്റ് എന്ന നിലയിലാണ്. ഒരിക്കലും എൻ ഹരിയുടെ ഭാര്യയായിട്ടല്ല അറിയിപ്പെടുന്നത്, തിരിച്ചും അങ്ങനെ അല്ല. എന്റെ അച്ഛനും അമ്മയും അവരവരുടെ വ്യക്തിത്വമുള്ളവരാണ്. അതു കണ്ടിട്ടാണ് ഞാൻ വളര്‍ന്നതാണ്. എന്റെ എഡന്റിറ്റി വേണമെന്ന് നിര്‍ബന്ധമാണ്. സണ്ണി വെയ്നും വലിയ പിന്തുണ നല്‍കാറുണ്ട്. - രഞ്ജിനി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

SCROLL FOR NEXT