Supriya Menon, Urvashi 
Entertainment

'ഞാനും ഇത് നേരിട്ടയാളാണ്, ഇംഗ്ലീഷില്‍ സംസാരിച്ചാലെന്താണ്?'; ഉര്‍വശിയെ വിമര്‍ശിച്ച് സുപ്രിയ മേനോന്‍

ഇംഗ്ലീഷില്‍ സംസാരിക്കുമ്പോള്‍ അഹങ്കാരമാകുന്നത് എന്തുകൊണ്ടാണ്?

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

പുതിയ ചിത്രം ആശയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ അവതാരകയെ ഇംഗ്ലീഷ് സംസാരിച്ചതിന് നടി ഉര്‍വശി പരിഹസിച്ചത് വിവാദമായിരിക്കുകയാണ്. ഉര്‍വശിയുടെ സമീപനത്തെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേരാണ് എത്തിയത്. ഇംഗ്ലീഷ് സംസാരിച്ചതിന്റെ പേരില്‍ പരസ്യമായി അപമാനിക്കുന്നത് ശരിയല്ലെന്നാണ് ഉര്‍വശിക്കെതിരെ ഉയരുന്ന വിമര്‍ശനം.

ഈ വിഷയത്തില്‍ പ്രതികരണവുമായെത്തിയിരിക്കുകയാണ് നിര്‍മാതാവും നടന്‍ പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ മേനോന്‍. ഈ വിഷയത്തില്‍ പ്രതികരിച്ച ഇന്‍ഫ്‌ളുവന്‍സറുടെ വിഡിയോയുടെ കമന്റിലൂടെയായിരുന്നു സുപ്രിയയുടെ പ്രതികരണം. തനിക്കും ഇംഗ്ലീഷില്‍ സംസാരിക്കുന്നതിന്റെ പേരില്‍ വിമര്‍ശനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഓര്‍മിപ്പിക്കുകയാണ് സുപ്രിയ.

''ഇംഗ്ലീഷ് സംസാരിക്കുന്നതിനെ ചൊല്ലിയിലുള്ള സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ എനിക്ക് മനസിലാകുന്നില്ല. ഇവിടുത്തെ പൊതുമധ്യത്തിലേക്ക് ഇറങ്ങിയ നാള്‍ മുതല്‍ ഇത് കേള്‍ക്കേണ്ടി വരുന്ന ആളെന്ന നിലയില്‍ എനിക്കിത് എപ്പോഴും ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. നമ്മള്‍ കുട്ടികളെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും കോളേജിലുമാണ് അയക്കുന്നത്. നമ്മുടെ ആളുകള്‍ വിദേശത്തേക്ക് കുടിയേറുകയും ലോകമെമ്പാടും നമ്മുടെ കമ്യൂണിറ്റി സാന്നിധ്യം അറിയിക്കുകയും ചെയ്യുന്നു. എന്നിട്ടും ഒരാള്‍ ഇംഗ്ലീഷില്‍ സംസാരിക്കുമ്പോള്‍ അതിനെ അഹങ്കാരമായി കാണുന്നത് എന്തുകൊണ്ടാണ്? മറ്റൊരു ഭാഷയില്‍ സംസാരിച്ചാല്‍ നമ്മുടെ ഭാഷയോടുള്ള അഭിമാനം കുറഞ്ഞുപോകുമോ? ഇതെന്നെ ശരിക്കും അത്ഭുതപ്പെടുത്തുന്നുണ്ട്'' എന്നായിരുന്നു സുപ്രിയയുടെ പ്രതികരണം.

സുപ്രിയയ്ക്ക് പിന്നാലെ ധാരാളം താരങ്ങള്‍ അവതാരകയ്ക്ക് പിന്തുണയുമായെത്തിയിട്ടുണ്ട്. ആശ സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ് വിവാദ സംഭവം അരങ്ങേറുന്നത്. അവതാരകയായ ദക്ഷ രവീന്ദ്രനാഥ് ഇംഗ്ലീഷില്‍ ഉര്‍വശിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു. കേരളത്തില്‍ നിന്നു കൊണ്ട് എന്തിനാണ് ഇംഗ്ലീഷില്‍ കടുക് വറുക്കുന്നത് എന്നായിരുന്നു ഉര്‍വശിയുടെ പ്രതികരണം. പിന്നാലെ സംഭവം വലിയ ചര്‍ച്ചയായി മാറുകയായിരുന്നു.

Supriya Menon on Urvashi insulting an anchor for speaking English.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

30 രൂപയ്ക്ക് വാങ്ങുന്നതിന്റെ ബാധ്യത ജനങ്ങളില്‍ എത്തില്ല എന്ന് പറയാന്‍ പറ്റില്ല; വൈദ്യുതി നിരക്ക് കൂട്ടുമെന്ന് സൂചന നല്‍കി സണ്ണി ജോസഫ്

വേലി തന്നെ വിളവു തിന്നു; സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ കവർന്നു: സീനിയർ സിവിൽ പൊലീസ് ഓഫീസർക്കെതിരെ കേസ്

സ്വര്‍ണത്തിലും വെള്ളിയിലും നിക്ഷേപിക്കാന്‍ പദ്ധതിയുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചു കാര്യങ്ങള്‍

കരാര്‍ വ്യവസ്ഥ പാലിക്കാതെ പാകിസ്ഥാന്‍; പിണക്കം മാറ്റാന്‍ സൗദി കിരീടാവകാശിയെ ഫോണില്‍ വിളിച്ച് ഷഹ്ബാസ് ഷെരീഫ്

'പവർക്കട്ടിൽ വെറുതെ ഇരിക്കേണ്ട, കൊതുകിനെ അടിക്കാം': മൊബൈൽ ഗെയിമുമായി ഡിവൈഎഫ്ഐ