Rajinikanth, Suraj Venjaramoodu ഇൻസ്റ്റ​ഗ്രാം
Entertainment

'ജയിലർ 2 അടിപൊളിയായി വന്നിട്ടുണ്ട്, ഒരു മജീഷ്യനാണ് രജനി സാർ'; സുരാജ് വെഞ്ഞാറമൂട്

രജനി സാറിനെ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

രജനികാന്ത്- നെൽസൺ ദിലീപ് കുമാർ കൂട്ടുകെട്ടിലെത്തുന്ന ജയിലർ 2 അണിയറയിലൊരുങ്ങുകയാണ്. മോഹൻലാൽ ഉൾപ്പെടെ നിരവധി താരങ്ങളുടെ കാമിയോ ചിത്രത്തിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ രജനികാന്തിനൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് സുരാജ്.

"ജയിലർ 2 അടിപൊളിയായി വന്നിട്ടുണ്ട്. ഒന്നാം ഭാഗത്തേക്കാൾ ഇത് നന്നായി വന്നിട്ടുണ്ട്. രജനി സാറിനെ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു, കൂടെ അഭിനയിക്കാൻ പറ്റുമെന്ന് കരുതിയില്ല. ഓരോ ഷോട്ടിലും ഓരോ സീനിലും അദ്ദേഹം നമ്മളെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കും. അത്തരത്തിൽ ഒരു മജീഷ്യൻ ആണ് രജനി സാർ".-സുരാജ് പറഞ്ഞു.

സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമ നിർമിക്കുന്നത്. ചിത്രം ഈ വർഷം തിയറ്ററുകളിലെത്തും. ചിത്രത്തിൽ വിനായകൻ അവതരിപ്പിച്ച വർമൻ എന്ന വില്ലൻ കഥാപാത്രം ഏറെ കയ്യടി നേടിയിരുന്നു. സിനിമയുടെ രണ്ടാം ഭാഗത്തിലും വിനായകൻ ഉണ്ടാകുമെന്ന് നടൻ തന്നെ വ്യക്തമാക്കിയിരുന്നു.

കോട്ടയം നസീർ, അന്ന രേഷ്മ രാജൻ, വിനീത് തട്ടിൽ, സുനിൽ സുഖദ, സുജിത് ശങ്കർ തുടങ്ങിയവർക്കൊപ്പം ആദ്യ ഭാഗത്തിലെ മാത്യു എന്ന കഥാപാത്രമായി മോഹൻലാലും സിനിമയിലെത്തും. ചിത്രത്തിൽ നടൻ ഷാരുഖ് ഖാനും പ്രധാന വേഷത്തിലെത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. നടൻ മിഥുൻ ചക്രവർത്തിയാണ് ജയിലർ 2 വിൽ ഷാരുഖ് ഖാൻ ഉണ്ടെന്ന കാര്യം വെളിപ്പെടുത്തിയത്. എന്നാൽ ഇക്കാര്യം ഇതുവരെ ചിത്രത്തിന്റെ അണിയറപ്രവർത്തകർ സ്ഥിരീകരിച്ചിട്ടില്ല.

Cinema News: Suraj Venjaramoodu opens up about Jailer 2.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എഥനോള്‍ മിശ്രിത പെട്രോളിന് എക്‌സൈസ് തീരുവ ഒഴിവാക്കി കേന്ദ്രം; ലക്ഷ്യം ബയോഫ്യൂവല്‍ പ്രോത്സാഹനം

അട്ടപ്പാടിയെ വിറപ്പിച്ചു കാട്ടാനകൾ; വില്ലനായി കാട്ടിനുള്ളിലെ കള്ളവാറ്റും ചക്ക-മാങ്ങ സീസണും

ഒരു ലക്ഷത്തില്‍ താഴേക്ക് ഇടിയുമോ?; സ്വര്‍ണവില ഒറ്റയടിക്ക് 1560 രൂപ കുറഞ്ഞു

കിഴക്കോട്ട് ദര്‍ശനം 'ഐശ്വര്യം', 12 വലിയ മുറികള്‍, 160 വര്‍ഷം പഴക്കമുള്ള കെട്ടിടം ഇനി ഡികെയുടെ ഔദ്യോഗിക വസതി; അറിയാം കുമാരകൃപ ബംഗ്ലാവിന്റെ ചരിത്രം?

ഇനി കെ കരുണാകരൻ വല്ലതും ആണോ! പ്രമുഖ രാഷ്ട്രീയ നേതാവായി വിജയരാഘവൻ; 'അനന്തൻ കാടി'ലെ കാരക്ടർ ലുക്ക് പുറത്ത്

SCROLL FOR NEXT