സുരേഷ് ​ഗോപി ഫെയ്സ്ബുക്ക്
Entertainment

ഷൂട്ടിങ്ങിന് അനുവാദമില്ല? ഒറ്റക്കൊമ്പനായി വെച്ച താടി വടിച്ച് സുരേഷ് ​ഗോപി

ഒറ്റക്കൊമ്പന്റെ ഷൂട്ടിങ് സെപ്റ്റംബറിൽ ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അത് ഉണ്ടായില്ല

Author : സമകാലിക മലയാളം ഡെസ്ക്

കഴിഞ്ഞ കുറച്ചുനാളുകളായി താടിവെച്ച് മാസ് ലുക്കിലാണ് സുരേഷ് ​ഗോപിയെ കണ്ടിരുന്നത്. ഷൂട്ടിന് തയ്യാറെടുക്കുന്ന ഒറ്റക്കൊമ്പൻ എന്ന സിനിമയ്ക്കു വേണ്ടിയായിരുന്നു ഈ ലുക്ക്. എംപിയായതിനു ശേഷം തന്റെ സിനിമാ വിശേഷങ്ങളെക്കുറിച്ച് താരം പറഞ്ഞിരുന്നു. ഒറ്റക്കൊമ്പന്റെ ഷൂട്ടിങ് സെപ്റ്റംബറിൽ ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അത് ഉണ്ടായില്ല. ഇപ്പോൾ പുത്തൻ ലുക്കിൽ എത്തിയിരിക്കുകയാണ് താരം.

താടി വടിച്ചാണ് താരം ആരാധകരെ അമ്പരപ്പിച്ചത്. മാറ്റം മാത്രമാണ് സ്ഥിരമായുള്ളത് എന്ന അടിക്കുറിപ്പിലാണ് താരം പുത്തൻ ലുക്ക് പങ്കുവച്ചത്. കറുത്ത ഷർട്ടും കൂളിങ് ​ഗ്ലാസും വച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ് സുരേഷ് ​ഗോപി. താരത്തിന്റെ പുതിയ ലുക്ക് ഇതിനോടകം ആരാധകരുടെ ശ്രദ്ധനേടിക്കഴിഞ്ഞു.

താടി വടിച്ചതോടെ പുതിയ ചിത്രമായ ഒറ്റക്കൊമ്പന്റെ അവസ്ഥ എന്താകുമെന്നാണ് ആരാധകരുടെ ആശങ്ക. സിനിമ ഷൂട്ടിങ്ങിന് സുരേഷ് ​ഗോപിക്ക് അനുമതി ലഭിച്ചില്ല എന്നാണ് റിപ്പോർട്ടുകൾ. കേന്ദ്രമന്ത്രി പദത്തിൽ ഇരിക്കുന്നതിനേക്കാൾ സിനിമയിൽ അഭിനയിക്കുന്നതിനോടാണ് തനിക്ക് താൽപ്പര്യം എന്ന് പലപ്പോഴും സുരേഷ് ​ഗോപി പറഞ്ഞിട്ടുണ്ട്. എന്നാൽ കേന്ദ്ര-സംസ്ഥാന മന്ത്രിപദത്തിൽ ഉള്ളവർക്ക് മറ്റു ജോലികൾ ചെയ്യാൻ അനുവാദമില്ല. കേന്ദ്രത്തിനോട് സിനിമയിൽ അഭിനയിക്കാൻ അവസരം ചോദിച്ചതിനെക്കുറിച്ച് നേരത്തെ താരം പറഞ്ഞിരുന്നു.

ഇരുപത്തിരണ്ടോളം സിനിമകള്‍ ചെയ്യാനുണ്ടെന്ന് പറഞ്ഞപ്പോള്‍ അമിത് ഷാ ആ പേപ്പറുകെട്ട് ഒരു സൈഡിലേക്ക് എടുത്തങ്ങ് കളഞ്ഞു. പക്ഷേ അനുവദിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. എന്തു തന്നെയായാലും ഞാന്‍ സെപ്റ്റംബര്‍ ആറിന് ഇങ്ങ് പോരും. ഇനി അതിന്റെ പേരില്‍ അവര്‍ പറഞ്ഞയക്കുകയാണെങ്കില്‍ ഞാന്‍ രക്ഷപ്പെട്ടു എന്നേ പറയാനുള്ളൂ- സുരേഷ് ​ഗോപി പറഞ്ഞു. സുരേഷ് ഗോപിയുടെ 250-മത്തെ ചിത്രമാണ് ഒറ്റക്കൊമ്പന്‍. നവാഗതനായ മാത്യൂസ് തോമസ് ആണ് സംവിധാനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Delhi Protest: അഭിജീത് ദീപ്‌കെയും നേഹ ബോറയും കസ്റ്റഡിയില്‍

'തിരം​ഗ' സമര 'തരം​ഗം', പിണറായിക്ക് ഇഡി സമന്‍സ്, സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561

ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്‍