ഒറ്റക്കൊമ്പൻ (Suresh Gopi) വിഡിയോ സ്ക്രീൻഷോട്ട്
Entertainment

ഒറ്റക്കൊമ്പന്റെ ​ഗർജനത്തിനായി തയ്യാറായിക്കോളൂ; സർപ്രൈസ് വിഡിയോയുമായി ​ഗോകുലം മൂവീസ്

ഫാമിലി ആക്‌ഷൻ ഡ്രാമ ആയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക.

Author : സമകാലിക മലയാളം ഡെസ്ക്

നടൻ സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസകളുമായി ‘ഒറ്റക്കൊമ്പൻ’ ടീം. ചിത്രത്തിൽ നിന്നുള്ള സ്പെഷൽ ഗ്ലിംപ്സ് കോർത്തിണക്കിയാണ് ടീം പിറന്നാൾ ആശംസകൾ നേർന്നത്. സുരേഷ് ഗോപിയുടെ 250 മത് ചിത്രമായാണ് ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഒറ്റക്കൊമ്പൻ’ ഒരുങ്ങുന്നത്. കേന്ദ്രമന്ത്രി ആയതിന് ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മാത്യൂസ് തോമസ് ആണ്.

രചന നിർവഹിച്ചത് ഷിബിൻ ഫ്രാൻസിസ്. മീനച്ചിൽ താലൂക്കിലെ പാലായും പരിസര പ്രദേശങ്ങളും ഒരു കാലത്ത് തന്റെ കൈപ്പിടിയിൽ ഒതുക്കിയ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന യഥാർഥ കഥാപാത്രത്തിന്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് 'ഒറ്റക്കൊമ്പൻ' ഒരുക്കുന്നത്. ഫാമിലി ആക്‌ഷൻ ഡ്രാമ ആയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക.

ഇന്ദ്രജിത്ത്, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആന്റണി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. തിരുവനന്തപുരം, കോട്ടയം, പാലാ, ഈരാറ്റുപേട്ട, കൊച്ചി, ഹോങ്കോങ് എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാവുക. അതേസമയം ജെഎസ്കെ ആണ് സുരേഷ് ​ഗോപിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

'പ്രാഥമിക അന്വേഷണം പൊലീസ് നടത്തുന്ന പ്രഹസനം, പ്രതികളെ സംരക്ഷിക്കാനുള്ള വെറും നാടകം'; തുറന്നടിച്ച് അന്‍സിബ

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

റിസർച്ച് ഓഫീസർ മുതൽ ഡ്രൈവർ വരെ; ആയുഷ് മന്ത്രാലയത്തിൽ അവസരം

ഇറാനില്‍ ഇന്ത്യന്‍ നാവികർ കൊല്ലപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ മോദി- ട്രംപ് കൂടിക്കാഴ്ച; ആഗോള സുരക്ഷ ചര്‍ച്ചയ്ക്ക്

SCROLL FOR NEXT