സൂര്യ  ഫെയ്സ്ബുക്ക്
Entertainment

'ഈ സ്‌നേഹത്തിന് എങ്ങനെ നന്ദി പറയുമെന്ന് അറിയില്ല': കൊച്ചിയില്‍ ആരാധകര്‍ക്ക് മുന്നില്‍ മുട്ടുകുത്തി സൂര്യ: വിഡിയോ

കങ്കുവയുടെ പ്രമോഷന്റെ ഭാഗമായാണ് താരം കൊച്ചി ലുലു മാളില്‍ എത്തിയത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചിയെ ആവേശത്തിലാക്കി സൂപ്പര്‍താരം സൂര്യ. പുതിയ ചിത്രം കങ്കുവയുടെ പ്രമോഷന്റെ ഭാഗമായാണ് താരം കൊച്ചി ലുലു മാളില്‍ എത്തിയത്. പ്രിയ താരത്തെ കാണാനായി നിരവധി ആരാധകരാണ് എത്തിയത്. ആരാധകരുടെ സ്‌നേഹത്തിന് മുട്ടുകുത്തിയാണ് താരം നന്ദി പറഞ്ഞത്.

വേദിയിലേക്ക് കയറിയ താരം കൊച്ചി, സുഖമായിട്ടിരിക്കുന്നോ, എന്തൊരു കൂട്ടമാണ് ഇത്. തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിക്കൂറായി എന്നെ കാത്തിരിക്കുകയാണ്. ഈ സ്‌നേഹത്തിന് നന്ദി. ഇത് ഞാന്‍ ഓര്‍ത്തിരിക്കും.- എന്ന് പറഞ്ഞാണ് താരം തുടങ്ങിയത്. ഞാന്‍ സ്‌കൂളില്‍ ലോജിക് പഠിച്ചിട്ടുണ്ട്. അതില്‍ മനോഹരമായ ഒരു വരിയുണ്ട്. സ്‌നേഹമാണ് ദൈവം എന്ന്. ഇതാണ് സ്‌നേഹം. നിങ്ങളെല്ലാം എന്റേതാണ്, എന്നാ പറഞ്ഞുകൊണ്ടാണ് താരം ആരാധകര്‍ക്ക് മുന്നില്‍ മുട്ടികുത്തി നമസ്‌കാരം പറഞ്ഞത്.

എന്റെ കുടുംബാംഗങ്ങളെല്ലാം ഉള്ള ഒരു ഗ്രൂപ്പുണ്ട്. നിങ്ങളുടെ ഫോട്ടോ അയച്ചിട്ട് നിങ്ങളോട് എങ്ങനെയാണ് നന്ദി പറയുക എന്നാണ് ഞാന്‍ ചോദിച്ചത്. ഇത് സ്‌നേഹമായിട്ടല്ല അനുഗ്രഹമായിട്ടാണ് ഞാന്‍ കണക്കാക്കുന്നത്. ഇതിനു പകരമായി ഞാന്‍ നല്ല സിനിമകളും നല്ല കഥാപാത്രങ്ങളും നിങ്ങള്‍ക്ക് തരം.- താരം പറഞ്ഞു.

15 മിനിറ്റാണ് താരം ആരാധകരോട് സംസാരിച്ചത്. അടുത്തിടെ അന്തരിച്ച എഡിറ്റര്‍ നിഷാദിനേയും താരം ഓര്‍ത്തു. ദുല്‍ഖര്‍ സല്‍മാനെക്കുറിച്ചും താരം പറഞ്ഞു. തന്റെ ചിന്നത്തമ്പി എന്നാണ് ദുല്‍ഖറിനെ വിശേഷിച്ചത്. ദുല്‍ഖറിന്റെ പുതിയ ചിത്രം ലക്കി ഭാസ്‌കര്‍ മികച്ച രീതിയില്‍ മുന്നോട്ടുപോകുന്നു എന്ന് കേട്ടെന്നും കാണാത്തവര്‍ പോയി കാണണമെന്നും താരം പറഞ്ഞു.

പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ ഒരുങ്ങിയ ചിത്രം നവംബര്‍ 14 ന് ആഗോളവ്യാപകമായി 38 ഭാഷകളില്‍ തിയറ്ററുകളിലെത്തും. 350 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിലെ തിയറ്ററുകളിലെത്തിക്കുന്നത്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജ, യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുക്കുന്നത്. ബോളിവുഡ് താരം ബോബി ഡിയോള്‍ ആണ് ചിത്രത്തില്‍ വില്ലനായെത്തുന്നത്. ദിഷ പഠാനിയാണ് നായിക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

'അച്ഛനെ കണ്ട ഓര്‍മയില്ല, ഇനി കാണാനും താല്‍പര്യമില്ല'; ആ പേര് പോലും ഉപയോഗിക്കാനിഷ്ടമില്ലെന്ന് തബു

SCROLL FOR NEXT