Vishwanath and Sons Special Arrangement
Entertainment

ഓണം കളറാക്കാൻ സൂര്യയും മമിതയും; 'വിശ്വനാഥ് ആന്റ് സൺസ്' റിലീസ് തീയതി

ലക്കി ഭാസ്കറിനു ശേഷം വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

സൂര്യയും മമിത ബൈജുവും പ്രധാനവേഷത്തിലെത്തുന്ന 'വിശ്വനാഥ് ആൻ്റ് സൺസിന്റെ' റിലീസ് തീയതി പുറത്ത്. വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രം ഓ​ഗസ്റ്റ് 14 നാണ് പ്രദർശനത്തിനെത്തുന്നത്. ന്യൂ സൂര്യ ഫിലിംസാണ് ഈ ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്.

വൻ വിജയം നേടിയ വിജയ് സൂപ്പറും പൗർണമിയും എന്ന ചിത്രത്തിനു ശേഷം ന്യൂ സാഗാ അവതരിപ്പിക്കുന്ന ചിത്രമാണ് വിശ്വനാഥ് ആൻ്റ് സൺസ്. ദുൽഖർ സൽമാൻ നായകനായെത്തി വൻ വിജയം നേടിയ ലക്കി ഭാസ്കറിനു ശേഷം വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഏറെ ചർച്ച ചെയ്യപ്പെടുകയും മികച്ച വിജയം നേടുകയും ചെയ്ത കറുപ്പിനു ശേഷം സൂര്യ അഭിനയിക്കുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിൻ്റെ പ്രസക്‌തി ഏറെ വലുതാണ്.

സൂര്യയും മമിതയും ചേർന്നുള്ള പട്ടാം പൂച്ചി എന്ന പ്രൊമോ സോങ് ഇതിനോടകം നവമാധ്യമങ്ങളിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. ജി വി പ്രകാശ് കുമാറിൻ്റേതാണ് സംഗീതം. വലിയ മുതൽ മുടക്കിലാണ് ഈ ചിത്രം ഒരുക്കുന്നത്. സൂര്യയുടെ കരിയറിലെ നാല്പത്തിയാറാം ചിത്രമായി എത്തുന്ന ഈ സിനിമ ഫോർച്യൂൺ ഫോര്‍ സിനിമാസുമായി ചേര്‍ന്ന് തെലുങ്കിലെ പ്രമുഖ ബാനര്‍ ആയ സിതാര എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് ആണ്. നിർമിക്കുന്നത്.

ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രവീണ ടണ്ഡന്‍, രാധിക ശരത്കുമാര്‍, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഒരു പക്കാ ഫാമിലി എന്റെർടെയ്നർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന. ഛായാഗ്രഹണം - നിമിഷ് രവി, സംഗീതം- ജി വി പ്രകാശ് കുമാർ,

എഡിറ്റർ - നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ - ബംഗ്ലാൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - യലമഞ്ചിളി ഗോപാല കൃഷ്ണ (നാനി), ലൈൻ പ്രൊഡ്യൂസർ - കരുമാഞ്ചി ഉമാ മഹേശ്വര റാവു, കലാസംവിധായകർ - ശിവ കാമേഷ് ഡി, ജിത്തു സെബാസ്റ്റ്യൻ,ഫൈറ്റ് മാസ്റ്റർ - വി. വെങ്കട്ട്, നൃത്തസംവിധാനം - ശേഖർ വിജെ, വിജയ് ബിന്നി, സംഭാഷണങ്ങൾ - കെ. എൻ. വിജയകുമാർ,

ചീഫ് കോ-ഡയറക്റ്റർ - ശ്രീവാസ്തവ , കോ-ഡയറക്ടർ - അഞ്ജി ചോഡപനിഡി, വിഎഫ്എക്സ് സൂപ്പർവൈസർ - വാസുദേവ റാവു മൊജ്ജാദ, ഡിഐ - ന്യൂബ് സ്റ്റുഡിയോസ്, കളറിസ്റ്റ് - വൈശാഖ് ശിവ, ഡോൾബി അറ്റ്മോസ് മിക്സ് - ടി ഉദയ് കുമാർ, ടീസർ കട്ട് - ബലറാം കൃഷ്ണൻ, വിഷ്ണു രാമഗിരി, നിഖിൽ നാദെല്ല, ചീഫ് അസോസിയേറ്റ് എഡിറ്റർ - ബലറാം കൃഷ്ണൻ, വാഴൂർ ജോസ്.

Suriya starrer Vishwanath and Sons release date out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേതാക്കളുടെ 'പാർലമെന്ററി വ്യാമോഹം' തിരുത്താൻ സിപിഎം; തിരുത്തൽ രേഖ കേരളത്തിലെ പാർട്ടി നേതൃത്വത്തിൽ വലിയ അഴിച്ചുപണിക്ക് വഴിവെച്ചേക്കും

ആറ് എയര്‍ബാഗുകള്‍, വില 4.53 ലക്ഷം രൂപ മുതല്‍; പുതിയ റെനോ ക്വിഡ് വിപണിയില്‍, അറിയാം ഫീച്ചറുകള്‍

ESIC: ആശുപത്രിയിൽ 42 ഒഴിവുകൾ; 2.40 ലക്ഷം വരെ ശമ്പളം,ജൂലൈ 7-ന് അഭിമുഖം

'ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി'

സംഭാവനക്കൊള്ള: അയോധ്യക്ക് പിന്നാലെ ബദരിനാഥ് ക്ഷേത്രത്തിനെതിരെയും ആരോപണം, അന്വേഷണം പ്രഖ്യാപിച്ച് ക്ഷേത്ര സമിതി