വീഡിയോ ദൃശ്യം 
Entertainment

ഞെട്ടിച്ച് ലിജോമോൾ, ഒപ്പം രജീഷ വിജയനും; സൂര്യയുടെ ജയ് ഭീം ടീസർ പുറത്ത്

ഗംഭീരമേക്കോവറിലാണ് ലിജോമോൾ ചിത്രത്തിലെത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ സൂപ്പർതാരം സൂര്യ പ്രധാന വേഷത്തിലെത്തുന്ന ജയ് ഭീമിന്റെ ടീസർ പുറത്ത്. ടിഎസ് ജ്ഞാനവേൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദളിത് വിഭാ​ഗത്തിന് എതിരെ നടക്കുന്ന ക്രൂരതകൾക്കെതിരെ പോരാടുന്ന അഭിഭാഷകന്റെ റോളിലാണ് സൂര്യ അഭിനയിക്കുന്നത്. മഹേഷിന്റെ പ്രതികാരത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടി ലിജോമോൾ ചിത്രത്തിലൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ബേസ്ഡ് ഓൺ ട്രൂ സ്റ്റോറി

യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. സ്റ്റേറ്റിന്റെ ക്രൂരപീഡനങ്ങൾക്ക് ഇരയാവുന്ന ദളിത് സ്ത്രീയുടേയും അവർക്ക് നിയമപോരാട്ടം നടത്താൻ സഹായം നൽകുന്ന അഭിഭാഷകന്റേയും കഥയാണ് ചിത്രം പറയുന്നത്. ഗംഭീരമേക്കോവറിലാണ് ലിജോമോൾ ചിത്രത്തിലെത്തുന്നത്. രജീഷ വിജയൻ, പ്രകാശ് രാജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴ്നാട്ടിൽ തിയറ്ററുകൾ തുറന്നെങ്കിൽ ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസിന് എത്തുന്നത്. നവംബർ 2 നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തു. 

മാധ്യമപ്രവര്‍ത്തകനും ചലച്ചിത്രകാരനുമായ ജ്ഞാനവേല്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. സൂര്യയുടെ ബാനറായ ടുഡി എന്റര്‍ടെയ്ന്‍മെന്റാണ് നിർമാണം. എസ്. ആര്‍. കതിര്‍ ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിങ് ഫിലോമിന്‍ രാജ്. ആക്‌ഷന്‍ കൊറിയോഗ്രഫി അന്‍പറിവ്. വസ്ത്രാലങ്കാരം പൂര്‍ണ്ണിമ രാമസ്വാമി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ കുഞ്ഞ് 'ബാധ്യത', അര്‍ഷിദിനെ കൊന്നത് നെഞ്ചില്‍ ചവിട്ടി, ഏഴ് വാരിയെല്ലുകള്‍ ഒടിഞ്ഞു; അഷ്‌കര്‍ എന്ന കൊടുംക്രൂരന്‍

'നീ ജയിലില്‍ ആകേണ്ടവനായിരുന്നു, എല്ലാവരും നിന്നെ വെറുക്കുന്നു'; നെതന്യാഹുവിനോട് പൊട്ടിത്തെറിച്ച് ട്രംപ്

കാടുപിടിച്ച് കിടക്കുന്ന പറമ്പുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വെട്ടിത്തെളിക്കണം; ചെലവ് സ്ഥലമുടമകളില്‍ നിന്ന് ഈടാക്കണം: ഹൈക്കോടതി

'കാന്‍സര്‍ കാരണം സംസാരിക്കാന്‍ പറ്റില്ല, അവന്‍ എഴുതി തന്ന കടലാസ് നോക്കി പൊട്ടിക്കരഞ്ഞു'; വിങ്ങലോടെ കമല്‍

ഇനി ഒരു മാറ്റമാകാം!, കറുപ്പ് വേണ്ട, പിണറായി വിജയന്‍ വെള്ള കാറിലേക്ക്; ചോദിച്ച നമ്പര്‍ '99'

SCROLL FOR NEXT