സിദ്ധാർഥ് പിത്താനി, സുശാന്ത് സിങ് രാജ്പുത്ത് 
Entertainment

മയക്കു മരുന്നു കേസ്, സുശാന്ത് സിങ്ങിന്റെ സുഹൃത്ത് സിദ്ധാർഥ് പിത്താനി അറസ്റ്റിൽ

സുശാന്തിന്റെ മരണം സംഭവിച്ച് ഒരു വർഷം പിന്നിടുമ്പോഴാണ് വീണ്ടുമൊരു അറസ്റ്റ്

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്; ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്ക് മരുന്ന് കേസില്‍ താരത്തിന്റെ സുഹൃത്ത് സിദ്ധാര്‍ത്ഥ് പിത്താനി അറസ്റ്റില്‍. നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യുറോ (എൻസിബി) ഹൈദരാബാദില്‍ നിന്നാണ് സിദ്ധാര്‍ത്ഥിനെ പിടികൂടിയത്. സുശാന്തിന്റെ മരണം സംഭവിച്ച് ഒരു വർഷം പിന്നിടുമ്പോഴാണ് വീണ്ടുമൊരു അറസ്റ്റ്. 

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് മുംബൈ പോലീസും സിബിഐയും നിരവധി തവണ സിദ്ധാര്‍ഥിനെ ചോദ്യം ചെയ്യലിന് വിധേയനാക്കിയിട്ടുണ്ട്. സുശാന്തിന്റെ അവസാന നിമിഷങ്ങളെക്കുറിച്ച് പല ചാനലുകളോടും സിദ്ധാര്‍ഥ് നടത്തിയ തുറന്ന് പറച്ചില്‍ വലിയ ചര്‍ച്ചയായതാണ്. സിദ്ധാര്‍ഥ് ഏതാണ്ട് ഒരു വര്‍ഷത്തോളമായി താരത്തിനൊപ്പമായിരുന്നു താമസം. 

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കു മരുന്ന് കേസ് ബോളിവുഡിനെ പിടിച്ചു കുലുക്കിയ സംഭവമാണ്. കേസില്‍ താരത്തിന്റെ കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തിയും സഹോദരനും അറസ്റ്റിലായിരുന്നു. 2020 ജൂണ്‍ 14 നാണ് മുംബൈയിലെ വസയിയില്‍ തൂങ്ങിമരിച്ച നിലയില്‍ സുശാന്തിനെ കണ്ടെത്തുന്നത്. താരത്തിന്റെ മരണത്തെക്കുറിച്ച് അന്വേഷണം നടന്നതിന് പിന്നാലെയാണ് ബോളിവുഡിലെ മയക്കുമരുന്നു ഉപയോ​ഗത്തെക്കുറിച്ച് അന്വേഷണം നടന്നത്. ഈ കേസുമായി ബന്ധപ്പെട്ട് നടിമാരായ ദീപിക പദുക്കോൺ, ശ്രദ്ധ കപൂർ, സാറ അലി ഖാൻ തുടങ്ങിയവരെയും ചോദ്യം ചെയ്തിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT