Sushin Shyam ഇൻസ്റ്റ​ഗ്രാം
Entertainment

'എഐയ്ക്കുള്ള ഉപാധികൾ കൂടി വയ്ക്കും, അത് കാണുമ്പോൾ വേദന തോന്നും; അംഗീകരിക്കാൻ തയ്യാറല്ലെങ്കിൽ പാട്ട് വേണ്ടെന്ന് പറയും'

അത്തരം ഉപാധികള്‍ കാണുമ്പോള്‍ മ്യുസീഷ്യന്‍ എന്ന നിലയിലും മനുഷ്യന്‍ എന്ന നിലയിലും വേദന തോന്നും.

സമകാലിക മലയാളം ഡെസ്ക്

മലയാളികളുടെ പ്രിയപ്പെട്ട സം​ഗീത സംവിധായകരിലൊരാളാണ് സുഷിൻ ശ്യാം. വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ സിനിമാ പ്രേക്ഷകരുടെ മനം കവരാൻ സുഷിനായി. അടുത്തിടെ റേ എന്ന പേരിൽ ഒരു മ്യൂസിക് വിഡിയോയും സുഷിൻ പുറത്തിറക്കിയിരുന്നു. മികച്ച സ്വീകാര്യതയായിരുന്നു റേയ്ക്കും സം​ഗീത പ്രേമികൾക്കിടയിൽ നിന്നും ലഭിച്ചത്.

ഇപ്പോഴിതാ സംഗീത മേഖലയിൽ നിർമിത ബുദ്ധി സൃഷ്ടിച്ച വെല്ലുവിളിയെക്കുറിച്ച് സുഷിൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. നിർമിത ബുദ്ധിയുടെ വ്യാപനത്തോടെ പാട്ടിന്റെ പകർപ്പവകാശം വൻ തുകയ്ക്ക് വാങ്ങുന്ന മ്യൂസിക് ലേബലുകൾ ഇവ എഐ മോഡലുകളെ പരിശീലിപ്പിക്കാന്‍ ഉപയോഗിക്കുമെന്ന ഉപാധി കൂടെ വെക്കുന്നുവെന്നാണ് സുഷിന്‍ പറയുന്നത്.

ഇത് വേദനാജനകമാണെന്നും സുഷിന്‍ പറഞ്ഞു. ഫ്രണ്ട് ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് സുഷിൻ ഇക്കാര്യം വ്യക്തമാക്കിയത്. "പുതിയ റെക്കോഡ് ലേബലുകള്‍ പാട്ടിന്റെ അവകാശം വാങ്ങുമ്പോള്‍ പാട്ട് എഐയെ ട്രെയിന്‍ ചെയ്യിക്കാന്‍ ഉപയോഗിക്കുമെന്ന ക്ലോസ് വെക്കും.

അത്തരം ഉപാധികള്‍ കാണുമ്പോള്‍ മ്യുസീഷ്യന്‍ എന്ന നിലയിലും മനുഷ്യന്‍ എന്ന നിലയിലും വേദന തോന്നും. ഉപാധി അംഗീകരിക്കാന്‍ തയ്യാറല്ലെങ്കില്‍ പാട്ടിന്റെ അവകാശം വേണ്ടെന്ന് അവര്‍ പറയും. ഞാന്‍ അത്തരം ഉപാധികളുള്ളവരുമായി കരാറില്‍ ഏര്‍പ്പെടാറില്ല. എന്നാല്‍, അത്തരം തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാത്ത മ്യുസീഷ്യന്മാരുണ്ട്'- സുഷിൻ പറഞ്ഞു.

മഞ്ഞുമ്മൽ ബോയ്സിന്റെ സംവിധായകൻ ചിദംബരം ഒരുക്കുന്ന ബാലൻ- ദ് ബോയ് എന്ന സിനിമയാണ് സുഷിന്റെ പുതിയ പ്രൊജക്ട്. ജിത്തു മാധവൻ ആണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഷൈജു ഖാലിദ് ആണ് ചിത്രത്തിന് ഛായാ​ഗ്രഹണം. വിവേക് ഹർഷനാണ് എഡിറ്റിങ്. ചിദംബരത്തിന്റെ സഹോദരൻ ​ഗണപതിയാണ് ബാലന്റെ സഹ നിർമാതാവ്. കെവിഎൻ പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമിക്കുന്നത്.

Cinema News: Sushin Shyam on the changes brought about by AI in Music Industry.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

'അച്ഛനെ കണ്ട ഓര്‍മയില്ല, ഇനി കാണാനും താല്‍പര്യമില്ല'; ആ പേര് പോലും ഉപയോഗിക്കാനിഷ്ടമില്ലെന്ന് തബു

SCROLL FOR NEXT