സുസ്മിത സെന്‍/ ചിത്രം; ഫെയ്സ്ബുക്ക് 
Entertainment

സുസ്മിത സെന്നിന് ഹൃദയാഘാതം; ആന്‍ജിയോപ്ലാസ്റ്റിക്കു വിധേയയായെന്നു നടി

ശസ്ത്രക്രിയയിലൂടെ ഹൃദയത്തില്‍ സ്‌റ്റെന്റ് ഘടിപ്പിച്ചതായും താരം വ്യക്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

ഹൃദയാഘാതത്തെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയയായി ബോളിവുഡ് താരസുന്ദരി സുസ്മിത സെന്‍. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് വാര്‍ത്ത ആരാധകരെ അറിയിച്ചത്. ശസ്ത്രക്രിയയിലൂടെ ഹൃദയത്തില്‍ സ്‌റ്റെന്റ് ഘടിപ്പിച്ചതായും താരം വ്യക്തമാക്കി. 

നിങ്ങളുടെ ഹൃദയത്തെ സന്തോഷത്തോടെയും ധൈര്യത്തോടെയും നിലനിര്‍ത്തുക, നിങ്ങള്‍ക്ക് ഏറ്റവും ആവശ്യമുള്ളപ്പോള്‍ അത് നിങ്ങളോടൊപ്പം നില്‍ക്കും' (എന്റെ അച്ഛന്റെ ബുദ്ധിപരമായ വാക്കുകള്‍). 'രണ്ട് ദിവസം മുമ്പ് എനിക്ക് ഹൃദയാഘാതം ഉണ്ടായി. ആന്‍ജിയോപ്ലാസ്റ്റി ചെയ്തു. സ്‌റ്റെന്റ് സ്ഥാപിച്ചു. ഏറ്റവും പ്രധാനമായി, 'എനിക്ക് വലിയ ഹൃദയമുണ്ട്' എന്ന് എന്റെ കാര്‍ഡിയോളജിസ്റ്റ് വീണ്ടും സ്ഥിരീകരിച്ചു. കൃത്യമായി ഇടപെട്ടതിന് നിരവധി പേരോട് നന്ദി പറയാനുണ്ട്. അത് മറ്റൊരു പോസ്റ്റില്‍ പുറയാം. എന്നെ സ്‌നേഹിക്കുന്നവരോട് നല്ല വാര്‍ത്തയെക്കുറിച്ച് അറിയിക്കാന്‍ വേണ്ടിയാണ് ഈ പോസ്റ്റ്. അത്രതന്ന. വീണ്ടും ജീവിതം തുടങ്ങാന്‍ ഞാന്‍ റെഡിയാണ്. - സുസ്മിത സെന്‍ കുറിച്ചു. 

അച്ഛനൊപ്പമുള്ള ചിത്രത്തിനൊപ്പമായിരുന്നു സുസ്മിതയുടെ കുറിപ്പ്. താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് പ്രിയതാരത്തിന് രോഗമുക്തി ആശംസിച്ചത്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിനെ ആര്യ വെബ് സീരീസിന്റെ മൂന്നാം സീസണിന്റെ ഷൂട്ടിങ് തിരക്കിലായിരുന്നു സുസ്മിത. 2014ല്‍ താരത്തിന് ഓട്ടോ ഇമ്യൂണ്‍ കണ്ടീനായ അഡ്ഡിസണ്‍ രോഗം സ്ഥിരീകരിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആ 787 പേരുടെ ലിസ്റ്റ് മുഖ്യമന്ത്രി പ്രസിദ്ധീകരിക്കണം'; എല്‍ഡിഎഫിന്റെ പേഴ്സണല്‍ സ്റ്റാഫ് നിയമനം പെരുപ്പിച്ചു കാണിക്കുന്നുവെന്ന് പിണറായി

ഷഫാലി വര്‍മയ്ക്ക് അര്‍ധ സെഞ്ച്വറി; ഏഷ്യ കപ്പ് സെമിയില്‍ ബംഗ്ലാദേശിന് 150 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി ഇന്ത്യ

വീടിനകത്ത് ​ഗ്യാസ് കുറ്റിക്കടുത്തു നിന്ന് പാമ്പു കടിയേറ്റു; യുവതിക്ക് ദാരുണാന്ത്യം

ശബരിമലയെ അപകീര്‍ത്തിപ്പെടുത്തുന്ന മുഴുവന്‍ പോസ്റ്റുകളും നീക്കം ചെയ്യണം; മെറ്റയോട് ഹൈക്കോടതി

താരങ്ങള്‍ക്ക് നിരന്തരം പരിക്ക്, ഫിറ്റ്നസ് നിലവാരത്തില്‍ ഇടിവ്; ഇന്ത്യന്‍ ടീം ഫിസിയോയുടെ കരാര്‍ അവസാനിപ്പിച്ച് ബിസിസിഐ