സൂര്യ നായകനായെത്തിയ 'കറുപ്പ്' എന്ന ചിത്രത്തിൽ നടി സ്വാസികയും പ്രധാന വേഷത്തിലെത്തിയിരുന്നു. കറുപ്പിലെ താരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട് ഇൻസ്റ്റഗ്രാമിൽ വന്ന പോസ്റ്റിന് സ്വാസിക നൽകിയ മറുപടിയാണിപ്പോൾ വൈറലാകുന്നത്.
45 കോടിയാണ് സൂര്യ വാങ്ങിയ പ്രതിഫലമെന്നും നായികയായ തൃഷയ്ക്ക് 5 കോടിയും, സംവിധായകൻ ആർജെ ബാലാജിക്ക് 4 കോടിയും സഹതാരങ്ങളായ ഇന്ദ്രൻസിന് 80 ലക്ഷവും സ്വാസികയ്ക്ക് 40 ലക്ഷം രൂപയും നൽകിയെന്നാണ് പോസ്റ്റിൽ പറയുന്നത്.
തനിക്ക് ഇങ്ങനെയൊരു പ്രതിഫലം ലഭിച്ചിട്ടില്ലെന്നാണ് സ്വാസിക പറയുന്നത്. ‘‘അയ്യോ എനിക്കൊന്നും ഈ പ്രതിഫലം കിട്ടിയിട്ടില്ലേ’’ എന്നാണ് പോസ്റ്റിനു മറുപടിയായി നടി കുറിച്ചത്. രസകരമായ കമന്റുകളാണ് സ്വാസികയുടെ മറുപടിക്കു ലഭിക്കുന്നത്. ആർജെ ബാലാജി അവതരിപ്പിച്ച ബേബി കണ്ണൻ എന്ന അഭിഭാഷകന്റെ സഹായിയായാണ് സ്വാസിക ‘കറുപ്പി’ൽ എത്തുന്നത്.
അൽപ്പം നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായാണ് സ്വാസിക ചിത്രത്തിലെത്തിയത്. സൂര്യ നായകനാകുന്ന ഫാന്റസി എന്റർടെയ്നർ തമിഴ്നാട്ടിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇന്ദ്രൻസിനും സ്വാസികയ്ക്കും പുറമെ അനഘ, ശിവദ, ഉണ്ണിമായ, അജു വർഗീസ് തുടങ്ങിയ മലയാളി താരങ്ങളും ‘കറുപ്പി’ൽ എത്തുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates