Tovino, Swasika വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ടൊവിനോയുടെ അമ്മ വേഷം ചെയ്യേണ്ട പ്രശ്‌നമൊന്നും എനിക്കില്ല, അങ്ങനെയൊരു ഓഫര്‍ വന്നാല്‍ അപ്പോള്‍ തന്നെ നിരസിക്കും'; സ്വാസിക

'ഞങ്ങള്‍ രണ്ട് പേരും ഒന്നിച്ച് 'പ്രഭുവിന്റെ മക്കള്‍' എന്ന സിനിമ ചെയ്തതാണ്'.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

തമിഴിലും തെലുങ്കിലുമൊക്കെ സജീവമാണ് നടി സ്വാസികയിപ്പോൾ. ഒന്നിനുപുറകേ ഒന്നായി നിരവധി സിനിമകളാണ് സ്വാസികയുടേതായി മറ്റു ഭാഷകളിൽ പുറത്തിറങ്ങുന്നത്. ദുൽഖർ സൽമാൻ നായകനായെത്തിയ തെലു​ഗു ചിത്രം 'ആകാശംലോ ഒക്ക താര'യാണ് സ്വാസികയുടേതായി ഒടുവിൽ റിലീസിനെത്തിയിരിക്കുന്ന ചിത്രം. ദുല്‍ഖര്‍ അവതരിപ്പിച്ച കൃഷ്ണ എന്ന കഥാപാത്രത്തിന്റെ ചേച്ചിയായാണ് സ്വാസിക ചിത്രത്തിൽ വേഷമിട്ടത്.

ചിത്രത്തിന്റെ പ്രൊമോഷന്‍ ഇവന്റില്‍ സംസാരിക്കവേ സ്വാസികയ്ക്ക് തന്നേക്കാള്‍ പ്രായം കുറവാണെന്നും എങ്കിലും തന്റെ ചേച്ചിയായുള്ള ചിത്രത്തിലെ ഈ വേഷം സ്വീകരിച്ചതിന് നന്ദിയുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു. ചിത്രത്തില്‍ സ്വാസികയുടേത് സ്വാഭാവിക അഭിനയമായിരുന്നുവെന്നും ഷൂട്ടിനിടയില്‍ തനിക്ക് ശരിക്കും അനിയനായി തോന്നിയെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഒരു ഓണ്‍ലൈന്‍ കണ്ടന്റ് ക്രിയേറ്ററുടെ ചോദ്യത്തിന് സ്വാസിക പറഞ്ഞ മറുപടിയാണ് ചർച്ചയായി മാറുന്നത്. ടൊവിനോ തോമസ് അവതരിപ്പിക്കുന്ന ചിത്രത്തില്‍ താരത്തിന്റെ അമ്മയുടെ റോള്‍ ചെയ്യുമോ എന്ന ചോദ്യത്തിന് സ്വാസിക പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.

"ടൊവിനോ യൂത്തല്ലല്ലോ. ടൊവിനോ എന്റ പ്രായം തന്നെയാണ്. എന്നേക്കാൾ മൂത്തതാണ്. ഞങ്ങള്‍ രണ്ട് പേരും ഒന്നിച്ച് 'പ്രഭുവിന്റെ മക്കള്‍' എന്ന സിനിമ ചെയ്തതാണ്. എനിക്കും ടൊവിയ്ക്കുമൊക്കെ ഏകദേശം ഒരേ പ്രായമൊക്കെയാണ്. അതുകൊണ്ട് ടൊവിയുടെ അമ്മയായി ചെയ്യേണ്ട പ്രശ്‌നം ഒന്നും എനിക്കില്ല. അങ്ങനെ ഒരു ഓഫര്‍ വന്നാല്‍ അപ്പോള്‍ തന്നെ നിരസിക്കും".- സ്വാസിക പറഞ്ഞു.

Swasika talks about Tovino Thomas.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാന്‍ ഈ നാട്ടുകാരനല്ല, മാവിലായിക്കാരന്‍; പാര്‍ട്ടിക്കാര്യം കെപിസിസി പ്രസിഡന്റിനോട് ചോദിക്കൂ'

ട്രെയിന്‍ നാലുമണിക്കൂര്‍ വൈകി, വിമാനം നഷ്ടമായി; ദമ്പതികള്‍ക്ക് റെയില്‍വേ 63,199 രൂപ നഷ്ടപരിഹാരം നല്‍കണം

വര്‍ഷംതോറും 2.46 ലക്ഷം രൂപ വരെ വരുമാനം, പ്രായമായവരുടെ 'ആശ്രയം'; പോസ്റ്റ് ഓഫീസ് സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം

വെണ്ടയ്ക്ക അരിയുമ്പോൾ കൈയിലും കത്തിയിലും കട്ടിങ് ബോർഡിലും വഴുവഴുപ്പ്? അടുക്കളയിൽ പരീക്ഷിക്കാം ഈ ടിപ്പുകൾ

ഐപിഎല്‍ വെടിക്കെട്ടിന് വീര്യമേറും; ലേലത്തിന് രജിസ്റ്റർ ചെയ്ത് ആര്യവീര്‍ സെവാഗ്