Swaswika വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ചെറിയ പേടി ഉണ്ടായിരുന്നു, ഞാൻ സമാധാനം തിരഞ്ഞെടുക്കുന്നു'; അബുദാബിയിൽ നിന്ന് മടങ്ങിയെത്തിയതിൽ സ്വാസിക

ഒറ്റയ്ക്കായിരുന്നു അബുദാബിയ്ക്ക് പോയത്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ​ഗൾഫ് രാജ്യങ്ങളിൽ ഇറാൻ നടത്തുന്ന ആക്രമണത്തെ തുടർന്ന് ​നിരവധി പേരാണ് വിവിധയിടങ്ങളിലായി കുടുങ്ങി കിടക്കുന്നത്. ഒട്ടേറെ സിനിമാ താരങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്. വ്യോമാക്രമണത്തെ തുടർന്ന് വിമാന സർവീസുകൾ റദ്ദാക്കിയതിനെ തുടർന്നാണ് ആളുകൾ വലിയ പ്രതിസന്ധിയിലായത്. ഇക്കൂട്ടത്തിൽ മലയാളി നടി സ്വാസികയുമുണ്ടായിരുന്നു.

ഫെബ്രുവരി 28 ന് നാട്ടിലെത്തേണ്ട സ്വാസിക ഇന്ന് പുലർച്ചെയാണ് കൊച്ചിയിലെത്തിയത്. വലിയതോതിലുള്ള ആശങ്ക ഉണ്ടായിരുന്നില്ലെങ്കിലും മറ്റൊരു രാജ്യത്ത് നിന്നുള്ള വ്യക്തി എന്ന നിലയിലുള്ള ചെറിയ ഭയം ഉണ്ടായിരുന്നെന്ന് സ്വാസിക പ്രതികരിച്ചു. ഒറ്റയ്ക്കായിരുന്നു അബുദാബിയ്ക്ക് പോയത്. അതായിരുന്നു പ്രധാന കാരണം. എല്ലാവരും നന്നായി പിന്തുണച്ചു.

അവിടെ നിന്ന് നാട്ടിലേക്ക് മടങ്ങാനായതിൽ സന്തോഷം. ഒരുപാടുപേർ ആ ആശ്വാസത്തിലാണെന്നും സ്വാസിക പറഞ്ഞു. "ഞാൻ അബുദാബിയിലായിരുന്നു. 28-ാം തീയതിയാണ് യഥാർത്ഥത്തിൽ നാട്ടിലെത്തേണ്ടിയിരുന്നത്. വലിയ ഭീകര സാഹചര്യമല്ലായിരുന്നു അവിടെ നേരിട്ടത്. യാത്ര ചെയ്യുമ്പോഴും ബുദ്ധിമുട്ട് നേരിട്ടില്ല." - സ്വാസിക പറഞ്ഞു.

ഭക്ഷണത്തിനും താമസത്തിനും ബുദ്ധിമുട്ടുണ്ടായിരുന്നില്ലെന്നും എല്ലാം നിയന്ത്രണ വിധേയമായിരുന്നെന്നും നടിയുടെ ഭർത്താവ് പ്രേം ജേക്കബ് പ്രതികരിച്ചു. അവസാനം കൊച്ചിയിലേക്ക് മടങ്ങിയെത്തിയെന്നും താൻ സമാധാനം തിരഞ്ഞെടുക്കുന്നുവെന്നും സ്വാസിക ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ കുറിച്ചു.

Cinema News: Malayalam Actress Swasika who arrived at Cochin International Airport from Abu Dhabi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദുബായിലെ യുഎസ് കോണ്‍സുലേറ്റിന് നേര്‍ക്ക് ഇറാന്റെ ഡ്രോണ്‍ ആക്രമണം, പിന്നാലെ തീപിടിത്തം

ടി20 ലോകകപ്പില്‍ ഇന്ന് ആദ്യ സെമി; ദക്ഷിണാഫ്രിക്കയും ന്യൂസിലന്‍ഡും ഏറ്റുമുട്ടും

അമേരിക്കയ്ക്കെതിരെ നീണ്ട യുദ്ധത്തിന് തയ്യാറെന്ന് ഇറാൻ; ആക്രമണത്തിന് ഇസ്രയേൽ സമ്മർദ്ദമില്ലെന്ന് ട്രംപ്

കാര്‍ പാര്‍ക്കിങ്ങിന് 400 രൂപ, ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ 'കൊള്ള', രണ്ട് പേര്‍ പിടിയില്‍

ചെന്നൈയില്‍ കാറുകള്‍ കൂട്ടിയിടിച്ച് മലയാളി നിയമവിദ്യാര്‍ഥിനി മരിച്ചു

SCROLL FOR NEXT