സ്വാസിക ഇൻസ്റ്റ​ഗ്രാം
Entertainment

‘നേവൽ കാണിക്കാത്തതുകൊണ്ട് ഒരു ഗുമ്മ് ഇല്ല മോളെ'; മറുപടിയുമായി സ്വാസിക

ബ്ലാക്ക് ലിനനില്‍ വരുന്ന ത്രീ പീസ് സെറ്റാണ് സ്വാസികയുടെ വേഷം

Author : സമകാലിക മലയാളം ഡെസ്ക്

സിനിമയിലും ടെലിവിഷനും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് സ്വാസിക. താരത്തിന്റെ ഫോട്ടോഷൂട്ടുകളെല്ലാം വൻ വൈറലാവാറുണ്ട്. പുതിയ സ്റ്റൈലിഷ് ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ മനം കവരുന്നത്. ബ്ലാക്ക് ലിനനില്‍ വരുന്ന ത്രീ പീസ് സെറ്റാണ് സ്വാസികയുടെ വേഷം. അതിനിടെ പോസ്റ്റിന് താഴെ വന്ന അശ്ലീല കമന്റിന് സ്വാസിക നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാവുന്നത്.

‘നേവൽ കാണിക്കാത്തതുകൊണ്ട് ഒരു ഗുമ്മ് ഇല്ല മോളെ’- എന്നായിരുന്നു ഒരാളുടെ കമന്റ്. ‘അത്രയും മതി’ എന്നായിരുന്നു സ്വാസിക നൽകിയ മറുപടി. ‘വിജയത്തിലേക്കുള്ള പ്രധാനപ്പെട്ട ഒരു താക്കോൽ ആത്മവിശ്വാസമാണ്’ എന്നായിരുന്നു സ്വാസിക നൽകിയ അടിക്കുറിപ്പ്. റിച്ചാർഡ് ആന്റണി ആണ് ചിത്രങ്ങൾ പകർത്തിയത്.

നിരവധി പേരാണ് താരത്തിന്റെ സ്റ്റൈലിഷ് ലുക്കിനെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയത്. ഈ വേഷത്തിൽ സ്വാസിക കൂടുതൽ സുന്ദരിയായിരിക്കുന്നുവെന്നാണ് വലിയൊരു വിഭാഗം പ്രേക്ഷകർ കുറിച്ചിരിക്കുന്നത്. ലബ്ബർ പന്ത് എന്ന തമിഴ് ചിത്രത്തിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിലെ താരത്തിന്റെ പ്രകടനത്തെ പ്രശംസിക്കുന്നവരുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'