ചിത്രത്തിന്റെ പോസ്റ്റര്‍  എക്‌സ്
Entertainment

ഗോവന്‍ ചലച്ചിത്രോത്സവത്തില്‍ വീര്‍ സവര്‍ക്കര്‍ ഉദ്ഘാടന ചിത്രം; ഇന്ത്യന്‍ പനോരമയില്‍ മലയാള ചിത്രങ്ങളും

നവംബര്‍ 20 മുതല്‍ 28വരെയാണ് ഗോവന്‍ ചലച്ചിത്രോത്സവം.

Author : സമകാലിക മലയാളം ഡെസ്ക്

പനജി: 55ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായി സ്വതന്ത്ര വീര്‍ സവര്‍ക്കര്‍ പ്രദര്‍ശിപ്പിക്കും. രണ്‍ദീപ് ഹൂഡയാണ് ചിത്രത്തിന്റെ സംവിധായകന്‍.

നിരവധി മലയാള ചിത്രങ്ങളും ഫെസ്റ്റിവെല്ലില്‍ ഇടംപിടിച്ചിട്ടുണ്ട്. ആടുജീവിതം, ലെവല്‍ക്രോസ്, ഭ്രമയുഗം തുടങ്ങിയവ ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിക്കും. മുഖ്യധാരാ ചിത്രമായി മഞ്ഞുമ്മല്‍ ബോയ്‌സ് പ്രദര്‍ശിപ്പിക്കും.

ജിഗര്‍ത്തണ്ട, ഡബിള്‍ എക്‌സ് എന്നീ തമിഴ് ചിത്രങ്ങളും പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പനോരമയിലെ ഉദ്ഘാടന ചിത്രം ഗര്‍ ജൈസ കുച്ച് ആണ്. ഹര്‍ഷ് സംഗാനിയാണ് ചിത്രത്തിന്റെ സംവിധായകന്‍. നവംബര്‍ 20 മുതല്‍ 28വരെയാണ് ഗോവന്‍ ചലച്ചിത്രോത്സവം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT