ചിത്രം: ട്വിറ്റർ 
Entertainment

സിങ്ക് സൗണ്ടിനുള്ള പുരസ്‌കാരം ഡബ്ബിങ് സിനിമയ്ക്ക്; ദേശീയ അവാർഡ് പ്രഖ്യാപനത്തിൽ വിവാദം 

ഓസ്കർ പുരസ്കാര ജേതാവ് റസൂൽ പൂക്കുട്ടി ഇക്കാര്യം ഉന്നയിച്ച് ട്വീറ്റ് ചെയ്തിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

റുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ ലൊക്കേഷൻ സൗണ്ട് റെക്കോർഡിസ്റ്റ് പുരസ്കാരത്തെ ചൊല്ലി വിവാദം. സിങ്ക് സൗണ്ട് ചിത്രങ്ങൾക്ക് മാത്രമായുള്ള അവാർഡ് സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്ത ചിത്രത്തിനാണ് ലഭിച്ചതെന്നതാണ് ആക്ഷേപം. ഓസ്കർ പുരസ്കാര ജേതാവ് റസൂൽ പൂക്കുട്ടി ഇക്കാര്യം ഉന്നയിച്ച് ട്വീറ്റ് ചെയ്തിരുന്നു. 

കന്നഡ ചിത്രമായ ഡൊല്ലുവിനാണ് ലൊക്കേഷൻ സൗണ്ട് റെക്കോർഡിസ്റ്റ് പുരസ്കാരം ലഭിച്ചത്. ജോബിൻ ജയന്റെ പേരാണ് ജൂറി പ്രഖ്യാപിച്ചത്. പക്ഷേ ഈ ചിത്രം സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്തതാണെന്ന് സിനിമയുടെ സൗണ്ട് ഡിസൈനറും സ്ഥിരീകരിച്ചു. ഇത് ഡബ്ബ് സിനിമയാണെന്ന് ഡോൾ സിനിമയുടെ സൗണ്ട് ഡിസൈനർ നിതിൻ ലൂക്കോസ് ട്വിറ്റ് ചെയ്തു.

ജൂറി സിനിമ കണ്ടിട്ടാണോ അവാർഡ് കൊടുത്തതെന്ന് അറിയില്ല. ഡബ്ബ് സിനിമയും സിങ്ക് സൗണ്ട് സിനിമയും തമ്മിലുള്ള വ്യത്യാസം അവർക്ക് കേട്ടിട്ട് മനസിലാവാത്തതാണോ എന്നും അറിയില്ല. ജൂറിക്ക് ഇക്കാര്യത്തിൽ തെറ്റുപറ്റിയിട്ടുണ്ടെന്നും നിതിൻ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT