Tamannaah Bhatia ഫെയ്സ്ബുക്ക്
Entertainment

'സിനിമയ്ക്ക് പുറത്തു നിന്നുള്ളവരെയും പിന്തുണയ്ക്കുന്നയാൾ'; കരൺ ജോഹറിനെക്കുറിച്ച് തമന്ന

ഒരു വ്യക്തിയെന്ന നിലയില്‍ ഊഷ്മള വ്യക്തിത്വത്തിനുടമയാണ് കരണ്‍ ജോഹര്‍ എന്നാണ് ഞാന്‍ കരുതുന്നത്.

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും നിറസാന്നിധ്യമാണിപ്പോൾ നടി തമന്ന. വെബ് സീരിസുകളും സിനിമയുമൊക്കെയായി ബോളിവുഡിലും തിരക്കിലാണിപ്പോൾ നടി. ഇപ്പോഴിതാ ബോളിവുഡിലെ ഹിറ്റ് ഫിലിംമേക്കറായ കരൺ ജോഹറിനൊപ്പം പ്രവർത്തിച്ചതിന്റെ അനുഭവം പറയുകയാണ് തമന്ന. സിനിമാ മേഖലയിൽ നിന്നല്ലാത്തവരെ പോലും ചാംപ്യൻമാരാക്കുന്ന വ്യക്തിയാണ് കരൺ ജോഹർ എന്ന് തമന്ന പറഞ്ഞു.

വളരെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി സിനിമകൾ നിർമിക്കുന്നതിന്റെ പ്രാധാന്യം അദ്ദേഹം മനസിലാക്കുന്നുണ്ടെന്നും തമന്ന പറഞ്ഞു. ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു തമന്ന. ഒരു വ്യക്തിയെന്ന നിലയില്‍ ഊഷ്മള വ്യക്തിത്വത്തിനുടമയാണ് കരണ്‍ ജോഹര്‍ എന്നാണ് ഞാന്‍ കരുതുന്നത്.

സിനിമാ വ്യവസായത്തില്‍ നിന്നുള്ളവരെയും ഒപ്പം സിനിമയ്ക്ക് പുറത്തുനിന്നുള്ളവരെയും അദ്ദേഹം പിന്തുണയ്ക്കുന്നു.' -തമന്ന പറഞ്ഞു. കരണ്‍ സ്ത്രീകളെ മനസിലാക്കുന്നുണ്ടെന്നും ആഴത്തിലുള്ള ധാരണ അവരെ കുറിച്ചുണ്ടെന്നും തമന്ന പറഞ്ഞു. എന്നാല്‍ ആ നിലയില്‍ അദ്ദേഹം തിരിച്ചറിയപ്പെട്ടിട്ടില്ല. വര്‍ഷങ്ങളായി അത് തുടരുന്ന വ്യക്തിയാണ് കരണ്‍.

സിനിമാ മേഖലയില്‍ തന്റെ ഉത്തരവാദിത്വമെന്തെന്ന് മനസിലാക്കുന്നുണ്ടെന്നും അഭിമാനത്തോടെ അദ്ദേഹം അത് നിര്‍വഹിക്കുന്നുവെന്നും തമന്ന കൂട്ടിച്ചേര്‍ത്തു. അതേസമയം താരസന്തതികള്‍ക്ക് അവസരം നല്‍കുന്നതില്‍ വലിയ വിമര്‍ശനം നേരിടുന്ന വ്യക്തിയാണ് കരണ്‍ ജോഹര്‍.

കോഫി വിത്ത് കരണ്‍ 5 പരിപാടിയില്‍ നെപ്പോട്ടിസത്തിന്റെ പതാക വാഹകന്‍ എന്നാണ് നടി കങ്കണ റണൗട്ട് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. അന്ന് മുതല്‍ ഇതുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ക്ക് പാത്രമാണ് കരണ്‍ ജോഹര്‍.

തമന്ന മുഖ്യവേഷത്തിലെത്തുന്ന കോമഡി വെബ്‌ സീരീസ് ഡൂ യൂ വന്ന പാര്‍ട്ട്‌നറിന്റെ നിര്‍മാതാവാണ് കരണ്‍ ജോഹര്‍. ഡയാന പെന്റി, ജാവേദ് ജാഫെരി, നകുല്‍ മേത്ത, ശ്വേത തിവാരി തുടങ്ങി നിരവധി താരങ്ങള്‍ വെബ്‌ സീരീസില്‍ അണിനിരക്കുന്നുണ്ട്. സെപ്റ്റംബര്‍ 12 നാണ് ആമസോണ്‍ പ്രൈമില്‍ വെബ്‌ സീരീസിന്റെ സ്ട്രീമിങ് ആരംഭിച്ചത്.

Cinema News: Tamannaah Bhatia opens up filmmaker Karan Johar.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

തകര്‍ച്ചയില്‍ നിന്ന് കരകയറി ഓസീസ്; കരുത്തായി ഖവാജയും അലക്‌സ് കാരിയും

'ശപിക്കപ്പെടാനിടയാക്കിയ ആദ്യകാരണം സ്ത്രീകള്‍ക്കിടയിലെ അഴിഞ്ഞാട്ടം; തെരഞ്ഞെടുപ്പിന്റെ മറവില്‍ സ്ത്രീപുരുഷന്‍മാരുടെ ഇടകലരല്‍ നീതീകരിക്കാനാകില്ല'

എണ്ണമയമുള്ള പാത്രങ്ങൾ വൃത്തിയാക്കാൻ ഇത്ര എളുപ്പമായിരുന്നോ? ഇങ്ങനെ ചെയ്യൂ

ആധാര്‍ സുരക്ഷിതം, ഇതുവരെ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് കേന്ദ്രം

SCROLL FOR NEXT