Tamannaah Bhatia ഇൻസ്റ്റ​ഗ്രാം
Entertainment

'ഞാനൊരു ചിൽ അമ്മയായിരിക്കും; പക്ഷേ എന്റെ അമ്മ എന്നെക്കുറിച്ച് വിചാരിച്ചിരിക്കുന്നത് അങ്ങനെയല്ല'

എന്നാൽ അമ്മയുടെ ആ അഭിപ്രായത്തോട് വിയോജിച്ചായിരുന്നു നടിയുടെ പ്രതികരണം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ഭാവിയിൽ താൻ എങ്ങനെയുള്ള അമ്മയായിരിക്കുമെന്ന ചോദ്യത്തിന് നടി തമന്ന പറഞ്ഞ മറുപടിയാണിപ്പോൾ ശ്രദ്ധേയമാകുന്നത്. താൻ ഒരു കുട്ടിയുടെ അമ്മയായാൽ വളരെ കർക്കശക്കാരിയായ രക്ഷിതാവായിരിക്കുമെന്നാണ് തന്‍റെ അമ്മ കരുതുന്നതെന്ന് നടി പറയുന്നു. എന്നാൽ അമ്മയുടെ ആ അഭിപ്രായത്തോട് വിയോജിച്ചായിരുന്നു നടിയുടെ പ്രതികരണം.

താൻ വളരെ ചിൽ ആയ ഒരമ്മയായിരിക്കുമെന്നാണ് ഫിലിമിഗ്യാനിന് നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞു. അമ്മയായിക്കഴിഞ്ഞാൽ താനെങ്ങനെയായിരിക്കുമെന്ന തന്റെ അമ്മയുടെ അഭിപ്രായത്തോട് യോജിപ്പില്ലെന്നും താൻ തന്നോട് തന്നെ കടുപ്പമായി പെരുമാറുന്നതുകൊണ്ടാവും അമ്മ അങ്ങനെ കരുതുന്നതെന്നും നടി പറയുന്നു.

അമ്മയുടെ പ്രവചനം ശരിയല്ലെന്നും താൻ തികച്ചും ശാന്തയായ, മക്കളോട് കൂട്ടുകൂടുന്ന, ചിൽ ആയിരിക്കുന്ന അമ്മയായിരിക്കുമെന്നും നടി പറയുന്നു. "എനിക്ക് കുട്ടികളുണ്ടായാൽ ഞാൻ അവരോട് ഒരിക്കലും സ്ട്രിക്റ്റ് ആകുമെന്ന് തോന്നുന്നില്ല. ഇന്ന് സ്കൂളിൽ പോകേണ്ട, ക്ലാസ് കട്ട് ചെയ്ത് ആസ്വദിക്കൂ എന്ന് മക്കളോട് പറയുന്ന തരത്തിലുള്ള ഒരു അമ്മയാകാനാണ് എനിക്കിഷ്ടം."- തമന്ന പറഞ്ഞു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

‘ദ് വാൻ: ഫോഴ്സ് ഓഫ് ദ് ഫോറസ്റ്റ്’ എന്ന ചിത്രത്തിന്റെ പ്രചാരണ തിരക്കുകളിലാണ് തമന്ന ഇപ്പോൾ. ബിഹാറിലെ പാറ്റ്നയ്ക്കടുത്തുള്ള 400 വർഷം പഴക്കമുള്ള വൻദേവി ക്ഷേത്രവുമായി ബന്ധപ്പെട്ട നാടോടിക്കഥകളെ ആസ്പദമാക്കി ഒരുക്കിയ ചിത്രം ബോക്സ് ഓഫീസിൽ മികച്ച വിജയം നേടുകയാണ്. ആദ്യ ആഴ്ചയിൽ തന്നെ 50 കോടിയിലധികം കളക്ഷൻ നേടിയിട്ടുണ്ട് ചിത്രം.

Tamannaah Bhatia talks about her mother.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹോക്കിയില്‍ കരുത്തുകാട്ടി ഇന്ത്യ; സ്വര്‍ണ മെഡലുകള്‍ 21, നാലാമത്

കൈക്കൂലി പണം ക്ലോസറ്റിലിട്ടു; പണം വീണ്ടെടുത്ത് വിജിലന്‍സ്; മലപ്പുറത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

'ഇത് എനിക്ക് ഏറെ വിലപ്പെട്ടത്'; മമ്മൂട്ടിയെ വീട്ടിലെത്തി കണ്ട് കാർത്തിക് സുബ്ബരാജ്

'കോണ്‍ഗ്രസ് കോമാളികള്‍; ബിജെപിയെക്കാള്‍ മോശമായ അവാസ വ്യവസ്ഥ; എക്‌സില്‍ മാത്രം സാന്നിധ്യമുള്ളവര്‍'

രാഹുലിന്റെ വെടിക്കെട്ട്; വിന്‍ഡീസിന് മുന്നില്‍ വീണ്ടും റണ്‍മല; വിജയലക്ഷ്യം 352