Tamannaah  ഇൻസ്റ്റ​ഗ്രാം
Entertainment

'നീ നല്ലൊരു സിന്ധി പെൺകുട്ടിയല്ലേ, എത്രയും പെട്ടെന്ന് വിവാഹം കഴിച്ച് കൂടെ ?'; കരിയറിന്റെ തുടക്കത്തിൽ നേരിടേണ്ടി വന്ന ചോദ്യത്തെക്കുറിച്ച് നടി

പെട്ടെന്ന് ഇത്തരമൊരു അഭിപ്രായം പറഞ്ഞത് തന്നെ അത്ഭുതപ്പെടുത്തിയെന്നും തമന്ന പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

സമൂഹം സ്ത്രീകളുടെ കരിയറിനെ നോക്കിക്കാണുന്നത് ഇപ്പോഴും വിവാഹമെന്ന കണ്ണടയിലൂടെയാണെന്ന് നടി തമന്ന. തന്റെ കരിയറിന്റെ തുടക്കകാലത്ത് ഒരു അപരിചിതയിൽ നിന്ന് നേരിടേണ്ടി വന്ന ഉപദേശത്തെക്കുറിച്ചാണ് തമന്ന മനസ്സ് തുറന്നത്. അച്ഛനോടൊപ്പം ഹോട്ടലിൽ ബിസിനസ്സ് മീറ്റിങ്ങിനായി പോയപ്പോഴാണ് സംഭവം.

താൻ അവിടെ എത്തിയത് മറ്റൊരു കാര്യത്തിനാണെന്ന് അറിഞ്ഞിട്ടും ഹോട്ടൽ ഉടമയുടെ ഭാര്യ അടുത്ത് വന്ന് തന്നെ ഉപദേശിക്കുകയായിരുന്നുവെന്ന് തമന്ന പറഞ്ഞു. "നീ ഇത്ര നല്ലൊരു സിന്ധി പെൺകുട്ടിയല്ലേ, പിന്നെ എന്തിനാണ് ഈ പണിക്ക് പോകുന്നത് ?.

നിനക്ക് എത്രയും പെട്ടെന്ന് വിവാഹം കഴിച്ച് കൂടായിരുന്നോ?" എന്നായിരുന്നു അവരുടെ ചോദ്യം. പെട്ടെന്ന് ഇത്തരമൊരു അഭിപ്രായം പറഞ്ഞത് തന്നെ അത്ഭുതപ്പെടുത്തിയെന്നും തമന്ന പറഞ്ഞു. "ആ സ്ത്രീയുടെ മുഖത്തേക്ക് നോക്കിയപ്പോൾ എനിക്ക് തോന്നിയത്, അവരെപ്പോലെ ആയിത്തീരാൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്നാണ്.

ലോകത്തെ സ്ത്രീകൾ എന്താണ് നേരിടുന്നതെന്ന് പോലും അറിയാത്ത അത്രയും ലോകവിവരമില്ലാത്തവരാകാൻ എനിക്ക് കഴിയില്ല. അതെ, എനിക്ക് തോന്നുന്നു, ഇത് വളരെ നിർണായകമായ നിമിഷങ്ങൾ പോലെയാണ്. അത് നിങ്ങളെ ഇരുത്തി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു".- തമന്ന കൂട്ടിച്ചേർത്തു. അതേസമയം തെന്നിന്ത്യയ്ക്ക് പുറമേ ബോളിവുഡിലും സജീവമാണിപ്പോൾ തമന്ന.

Tamannaah on the unsolicited marriage advice she received as a young woman.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കര്‍ണാടകയില്‍ ഇനി ഡികെ യുഗം; ഭരണഘടന ഉയര്‍ത്തി സത്യപ്രതിജ്ഞ; സിദ്ധരാമയ്യയുടെ മകനും മന്ത്രിസഭയില്‍

മിൽമയിൽ സെയിൽസ് ഓഫീസറാകാം; എംബിഎയും പ്രവൃത്തിപരിചയും ആവശ്യം

റഷ്യന്‍ എണ്ണയ്ക്കുള്ള ഇളവ് അവസാനിപ്പിക്കാന്‍ അമേരിക്ക; ഇന്ത്യയില്‍ ഇന്ധനവില ഉയര്‍ന്നേക്കും - ഉപരോധം തിരിച്ചടിയാകുമോ?

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Dhanalekshmi DL 55 lottery result

'പണക്കാരന്ക്ക് പണക്കാരന്‍'; ലോകത്തെ ആദ്യ ട്രില്യണയറാകാന്‍ ഇലോൺ മസ്ക്; ഓഹരി വിപണിയില്‍ സ്‌പേസ്എക്‌സ് ചരിത്രം കുറിക്കുമോ?

SCROLL FOR NEXT