മോഹന്‍ കമല്‍ഹാസനൊപ്പം/ ട്വിറ്റര്‍ 
Entertainment

നടൻ മോഹൻ തെരുവിൽ മരിച്ച നിലയിൽ

കടുത്ത ദാരിദ്ര്യത്തിലായിരുന്ന നടൻ കഴിഞ്ഞ കുറച്ചു കാലമായി ഭിക്ഷാടനം നടത്തിയാണ് ഉപജീവനം കഴിച്ചിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ് നടൻ മോഹൻ തെരുവിൽ മരിച്ച നിലയിൽ. 60 വയസ്സായിരുന്നു. മധുരയിലെ തിരുപ്പരൻകുണ്ഡ്രം പ്രദേശത്തെ തെരുവിലാണ് മോഹനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കമൽഹാസന്‍റെ സൂപ്പർഹിറ്റ്​ ചിത്രം ‘അപൂർവ്വ സഹോദങ്ങൾ’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ താരമാണ് മോഹൻ. 

കടുത്ത ദാരിദ്ര്യത്തിലായിരുന്ന നടൻ കഴിഞ്ഞ കുറച്ചു കാലമായി ഭിക്ഷാടനം നടത്തിയാണ് ഉപജീവനം കഴിച്ചിരുന്നതെന്നാണ് റിപ്പോർട്ടുകൾ. പത്തു വർഷം മുമ്പ് ഭാര്യ മരിച്ചു. ഇതേത്തുടർന്ന് ഒറ്റപ്പെട്ട നടൻ, സിനിമകളിലും അവസരം ലഭിച്ചിരുന്നില്ല. തുടർന്ന് തിരുപ്പരൻകുണ്ഡ്രത്തെത്തിയ മോഹൻ ഭിക്ഷാടനം നടത്തിയാണ് ജീവിച്ചു വന്നത്. 

1980 കളിലെയും 1990 കളിലെയും സിനിമകളിൽ ഹാസ്യകഥാപാത്രമായി മോഹൻ തിളങ്ങിയിരുന്നു. ‘അപൂർവ സഹോദരങ്ങൾ’ എന്ന ചിത്രത്തിൽ കമൽഹാസൻ അവതരിപ്പിച്ച അപ്പുവിന്റെ സുഹൃത്തായിട്ടാണ് മോഹൻ വേഷമിട്ടത്. 

ആര്യയെ നായകനാക്കി അത്ഭുത മനിതർകൾ, ബാലയുടെ നാൻ കടവുൾ എന്നിവയുൾപ്പെടെ ഏതാനും ചിത്രങ്ങളിലും മോഹൻ ശ്രദ്ധേയവേഷങ്ങൾ ചെയ്തു. ജൂലായ് 31-ന് ഇദ്ദേഹത്തെ റോഡിൽ മരിച്ച നിലയിൽ കണ്ട നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT