Karuppu എക്സ്
Entertainment

'ആ കണ്ണീരിന്റെ നനവ് നമുക്കും കിട്ടും, സൂര്യയെ വരെ സൈഡാക്കിയല്ലോ ഇന്ദ്രൻസേട്ടാ'; 'കറുപ്പി'ലെ നടന്റെ പെർഫോമൻസിന് കയ്യടിച്ച് തമിഴകം

മകൾ പോലും കാണാതെ അയാൾ കരയുമ്പോൾ ആ ഇമോഷൻ പ്രേക്ഷകരിലേക്കും കൃത്യമായി എത്തുന്നുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

നടൻ ഇന്ദ്രൻസ് 'ഒരു അത്ഭുതമാണെ'ന്നാണ് കറുപ്പ് സിനിമയുടെ പ്രൊമോഷനിടെ നടൻ സൂര്യ പറഞ്ഞത് സിനിമാ പ്രേക്ഷകർ ഏറെ ആവേശത്തോടെയാണ് കേട്ടിരുന്നത്. എന്നാൽ സൂര്യ പറഞ്ഞത് അക്ഷരാർഥത്തിൽ ശരയാണെന്ന് പറയുകയാണിപ്പോൾ തമിഴ് സിനിമാ പ്രേക്ഷകർ. കറുപ്പിലെ ഇന്ദ്രൻസിന്റെ പ്രകടനത്തെ വാനോളം പ്രശംസിക്കുകയാണ് സിനിമ കണ്ട ഓരോരുത്തരുമിപ്പോൾ.

ചിത്രത്തിന്റെ ആദ്യ പകുതി തന്നെ ഇന്ദ്രൻസ് അവതരിപ്പിച്ച സുകുമാരൻ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് പോകുന്നത്. മകൾക്ക് വേണ്ടി ജീവിക്കുന്ന അച്ഛൻ തനിക്ക് നീതി നഷ്ടപ്പെടുമ്പോൾ അവസാന ആശ്രയമെന്ന രീതിയിലാണ് ദൈവത്തെ വിളിക്കുന്നത്.

സുകുമാരനോടും മകളോടും പ്രേക്ഷകർക്ക് കണക്ഷൻ തോന്നിയില്ലെങ്കിൽ സിനിമയുടെ ആത്മാവ് തന്നെ നഷ്ടമാകും. അവിടെയാണ് ആദ്യ പകുതിയിൽ തന്നെ ഇന്ദ്രൻസ് ഒരു അത്ഭുതമായി മാറിയിരിക്കുന്നത്. നടിപ്പിൻ‌ നായകനെന്ന് ആരാധകർ വിളിക്കുന്ന സൂര്യയെപ്പോലും സൈഡാക്കി കൊണ്ടാണ് ഇന്ദ്രൻസിന്റെ ​ഗംഭീര പെർഫോമൻസ്.

പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ട് മകൾ പൊട്ടിക്കരയുമ്പോഴും സുകുമാരൻ കൂളായി ഇരിക്കുകയാണ്. തനിക്ക് നീതി ലഭിക്കുമെന്ന ചിന്തയാണ് അയാൾക്ക് അപ്പോഴും. എന്നാൽ മകൾ പോലും കാണാതെ അയാൾ കരയുമ്പോൾ ആ ഇമോഷൻ പ്രേക്ഷകരിലേക്കും കൃത്യമായി എത്തുന്നുണ്ട്.

'അവിശ്വസനീയമാണ് ഇന്ദ്രൻസിന്റെ അഭിനയം... എന്തൊരു മികച്ച നടനാണ്.. അദ്ദേഹത്തിന്റെ പ്രകടനം കണ്ട് കരഞ്ഞു പോയി'.‌, 'ഇന്ദ്രൻസിനില്ലാതെ ആ കാരക്ടർ ഇത്ര പെർഫെക്ടായി ചെയ്യാനാകില്ല', 'കോടതിയിൽ അദ്ദേഹം പൊട്ടിക്കരയുമ്പോൾ ആ കണ്ണീരിന്റെ നനവ് നിങ്ങൾക്ക് അനുഭവിക്കാൻ കഴിയും!'- എന്നൊക്കെയാണ് ഇന്ദ്രൻസിന്റെ അഭിനയത്തെ പ്രശംസിച്ച് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.

Cinema News: Tamil Cinema viewers praises Indrans performance in Karuppu movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി ഡി സതീശന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ 10ന്, പ്രതീക്ഷിക്കുന്നത് ഒരു ലക്ഷത്തോളം പേരെ; പ്രവേശനം പാസ് മൂലം, ഒരുക്കങ്ങള്‍ തകൃതി

ചെന്നിത്തലയ്ക്ക് ആഭ്യന്തരവും വിജിലന്‍സും; ഹൈക്കമാന്‍ഡിന്റെ നിര്‍ദേശമെത്തി, മന്ത്രിസഭയില്‍ ചേരും

വെറും 15 പന്തില്‍ 50, 19 പന്തില്‍ 62! വനിതാ ടി20യില്‍ ലോക റെക്കോര്‍ഡ്; ചരിത്രമെഴുതി പാക് ക്യാപ്റ്റന്‍ ഫാത്തിമ സന

സ്ക്രീൻ ടൈം കൂടുന്നുണ്ടോ? ഡിജിറ്റൽ അഡിക്ഷൻ തിരിച്ചറിയാം

'കേരള കുംഭമേള'യ്ക്ക് ബദലായി 'കേരള പെരുമ-മൈത്രി മേള'; തിരുനാവായയിൽ സാംസ്‌കാരിക പ്രതിരോധത്തിന് തുടക്കം

SCROLL FOR NEXT