Vetrimaaran വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ഞാനൊരു ആർട്ടിസ്റ്റിനും സ്ക്രിപ്റ്റ് കൊടുക്കാറില്ല, അതുകൊണ്ട് എന്റെ കൂടെ വർക്ക് ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞ നടൻമാരുണ്ട്'

കാരണം എന്താണെന്ന് വച്ചാൽ ഞാൻ സ്ക്രിപ്റ്റ് എഴുതാ‌റില്ല.

സമകാലിക മലയാളം ഡെസ്ക്

നിരവധി സിനിമകളിലൂടെ പ്രേക്ഷക ഹൃദയം കവർന്ന സംവിധായകനാണ് വെട്രിമാരൻ. കഴിഞ്ഞ ദിവസമാണ് തന്റെ പ്രൊഡക്ഷൻ ഹൗസായ ഗ്രാസ് റൂട്ട് ഫിലിം കമ്പനി അടച്ചുപൂട്ടുകയാണെന്ന് വെട്രിമാരൻ വെളിപ്പെടുത്തിയത്. നിർമാതാവാകുമ്പോഴുള്ള സമ്മർദ്ദം താങ്ങാൻ കഴിയാത്തതു കൊണ്ടാണ് നിർമാണക്കമ്പനി പൂട്ടുന്നതെന്നും വെട്രിമാരൻ വെളിപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ തന്റെ സിനിമകളിൽ അഭിനയിക്കാൻ താരങ്ങൾ മടിക്കുന്നതിനെക്കുറിച്ച് തുറന്നു പറയുകയാണ് വെട്രിമാരൻ. ദ് ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ സിനിമകളിൽ സ്ക്രിപ്റ്റ് ഇല്ലാതെയാണ് അഭിനേതാക്കൾ അഭിനയിക്കുന്നതെന്നും വെട്രിമാരൻ പറഞ്ഞു. ഇടയ്ക്ക് താൻ സ്ക്രിപ്റ്റിൽ മാറ്റങ്ങൾ വരുന്നതിനാൽ സ്ക്രിപ്റ്റ് കൊടുക്കാറില്ലെന്നും അതിനാൽ ആകാം പലരും താനുമായി സഹകരിക്കാത്തതെന്നും വെട്രിമാരൻ കൂട്ടിച്ചേർത്തു.

"എന്റെ പ്രശ്നം എന്താണെന്ന് വെച്ചാൽ, ഞാനൊരു ആർട്ടിസ്റ്റിനും പടത്തിന്റെ സ്ക്രിപ്റ്റ് കൊടുക്കാറില്ല. സ്ക്രിപ്റ്റില്ലാതെയാണ് എല്ലാവരും എന്റെ പടത്തിൽ അഭിനയിക്കുന്നത്. കാരണം എന്താണെന്ന് വച്ചാൽ ഞാൻ സ്ക്രിപ്റ്റ് എഴുതാ‌റില്ല. കഥ പോലും അറിയാതെയാണ് അഭിനയിക്കുന്നതെന്ന് എന്നൊന്നും പറയാനാകില്ല. കഥയെക്കുറിച്ച് നല്ല ബോധ്യമുണ്ടാകും. എന്താണ് ഷൂട്ട് ചെയ്യുകയെന്നതിനെക്കുറിച്ചും അറിവുണ്ടാകും. പക്ഷേ, ഷോട്ട് എടുക്കുന്നതിന് മുൻപായിരിക്കും ഞാൻ ഡയലോഗിൽ മാറ്റം വരുത്തുന്നത്.

അത് പലർക്കും പ്രശ്‌നമായിരിക്കും. വലിയ സീനുകളെക്കുറിച്ച് ഞാൻ ആദ്യമേ വിശദമായി പറഞ്ഞിട്ടുണ്ടാകും. ചെറിയ സീനുകളൊന്നും വിവരിക്കാറില്ല. എന്റെ അറിവിൽ പല സംവിധായകരും ഇതേ രീതിയാണ് പിന്തുടരുന്നത്. എന്റെ മിക്ക സ്ക്രിപ്റ്റുകളും മിനിമം 400 പേജൊക്കെയുണ്ടാകും. ഇത്രയും എഴുതണം എന്നുള്ള ചിന്തയിലല്ല അങ്ങനെ ചെയ്യുന്നത്. ഇടക്കിടെ ഉണ്ടാകുന്ന മാറ്റങ്ങൾ കാരണമാണ്.

ബോളിവുഡിലും ഒരുകാലത്ത് അങ്ങനെയായിരുന്നു. ഒരു സംവിധായകൻ വലിയൊരു നടനെ വെച്ച് സിനിമ ചെയ്തപ്പോൾ അയാൾ 'സ്ക്രിപ്റ്റെവിടെ' എന്ന് ചോദിച്ചു കൊണ്ടേയിരുന്നു. ഒടുവിൽ ഷൂട്ട് തീർന്നപ്പോഴാണ് ആ സ്റ്റാറിന് സ്ക്രിപ്റ്റ് കൊടുത്തത് എന്നൊരു കഥ കേട്ടിട്ടുണ്ട്. എഴുതി തുടങ്ങുമ്പോൾ വെറും 150 പേജൊക്കെയേ ഉണ്ടാകൂ. അത് പിന്നീട് വികസിക്കുന്നതാണ്.

എന്റെ ഫസ്റ്റ് ഡ്രാഫ്റ്റ് ഒരിക്കലും വിശ്വസിക്കരുതെന്ന് പലരോടും ഞാൻ പറഞ്ഞിട്ടുണ്ട്. ഈ രീതിയുമായി സഹകരിക്കാൻ കഴിയുന്നവരാണ് എന്റെ ഒപ്പം വർക്ക് ചെയ്യുന്നത്. എന്നാൽ ഇതുമായി പൊരുത്തപ്പെട്ട് പോകാനാകാത്ത ചില നടന്മാരുണ്ട്. അവർ എന്റെ കൂടെ വർക്ക് ചെയ്യാനാഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞിട്ടുണ്ട്. അതിൽ നിരാശയില്ല. ഞാൻ ആ ശീലം മാറ്റാനും പോകുന്നില്ല."- വെട്രിമാരൻ പറഞ്ഞു.

Cinema News: Tamil filmmaker Vetrimaaran talks about his films.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT