Ramayana എക്സ്
Entertainment

ത്രിശൂലം, പാമ്പുകൾ, അസുരന്മാർ; 130 ലധികം സ്വർണം പൂശിയ ആഭരണങ്ങൾ, 13 ലുക്കുകൾ; യഷിന്റെ രാവണന് പിന്നിൽ

രാവണൻ പരമശിവന്റെ കടുത്ത ഭക്തനായതിനാൽ, ഡിസൈനുകളിൽ പാമ്പുകളെ ഉൾപ്പെടുത്തി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

'രാമായണ' തിയറ്ററിലെത്തിയതോടെ രാവണനായി സ്ക്രീനിൽ നിറഞ്ഞാടിയ യഷിന്റെ മാസ് പ്രകടനവും ഗാംഭീര്യമുള്ള വോയ്സ് മോഡുലേഷനും സിനിമാ പ്രേക്ഷകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. സ്ക്രീൻ പ്രെസൻസ് കൊണ്ടും അസാമാന്യ ഡെഡിക്കേഷൻ കൊണ്ടും സിനിമയെ വേറെയൊരു ലെവലിലേക്ക് എത്തിക്കാൻ യഷിന് സാധിച്ചു.

യഷിന്റെ ഗെറ്റപ്പിനെക്കുറിച്ചുള്ള ചർച്ചകളാണിപ്പോൾ സോഷ്യൽ മീഡിയ നിറയെ. രാവണന്റെ ആഭരണങ്ങളും കോസ്റ്റ്യൂമും നിർമിക്കുക എന്നതായിരുന്നു തങ്ങളുടെ ഏറ്റവും വലിയ വെല്ലുവിളി എന്ന് ആഭരണ ഡിസൈനർമാരും കോസ്റ്റ്യൂം ടീമും പറയുന്നു. ഹൗസ് ഓഫ് അമ്രപാലിയാണ് യഷിന്റെ രാവണ ലുക്കിന് പിന്നിൽ.

രാവണന്റെ രാജകീയവും ഭയപ്പെടുത്തുന്നതുമായ ലുക്ക് സൃഷ്ടിക്കുന്നതിനായി 130-ലധികം ബ്രാസ്, ഗോൾഡ് പ്ലേറ്റഡ് ആഭരണങ്ങളാണ് പ്രത്യേകം ഡിസൈൻ ചെയ്തത്. ത്രിശൂലം, സർപ്പങ്ങൾ, രാക്ഷസ മുദ്രകൾ എന്നിവയാണ് ആഭരണങ്ങളിൽ പ്രധാനമായും കൊത്തിയെടുത്തിരിക്കുന്നത്.

രാവണന്റെ കഥാപാത്രത്തിന് അനുയോജ്യമായ രീതിയിൽ ത്രിശൂല രൂപങ്ങൾ കിരീടത്തിലും കടുക്കനുകളിലും ചെസ്റ്റ്‌പ്ലേറ്റിലും സമന്വയിപ്പിച്ചിരിക്കുന്നു. സിനിമയിലെ ഓരോ രംഗത്തിനും അനുയോജ്യമായ ഭാരമേറിയ ആഭരണങ്ങളാണ് അണിയറപ്രവർത്തകർ യഷിനായി ഒരുക്കിയിരിക്കുന്നത്.

രാവണന് വേണ്ടി നിർമിച്ച ആഭരണങ്ങളിൽ പ്രധാനമാണ് ചെസ്റ്റ് പ്ലേറ്റ്. ആഭരണത്തിന് പ്രൗഢി തോന്നുന്നതിനൊപ്പം ആറ് മണിക്കൂർ ധരിച്ചാലും യഷിന് ബുദ്ധിമുട്ട് തോന്നരുത് എന്നുകൂടി കണക്കിലെടുത്താണ് അത് നിർമിച്ചത്. ഇത് ഉറപ്പാക്കാൻ, അടിവശത്തായി ലൈനിങ് നൽകി, കടുപ്പമുള്ളതാക്കുന്നതിന് പകരം മൃദുവാക്കി മാറ്റി. ദിവസങ്ങളുടെ അധ്വാനം വേണ്ടി വന്നു. രാവണൻ പരമശിവന്റെ കടുത്ത ഭക്തനായതിനാൽ, ഡിസൈനുകളിൽ പാമ്പുകളെ ഉൾപ്പെടുത്തി.

നെഞ്ചുപാളികളിലൊന്നിലും അദ്ദേഹത്തിന്റെ കൈവിലങ്ങുകളിലും ഒരു രാക്ഷസന്റെ മുഖവും കാണാം. 13 ലുക്കുകളാണ് രാവണനായി തയ്യാറാക്കിയതെന്ന് ഹൗസ് ഓഫ് അമ്രപാലിയുടെ ക്രിയേറ്റീവ് ഹെഡ് ആയ തരംഗ് അറോറ പറയുന്നു. ഓരോന്നിലും 8-10 പീസുകൾ വീതമുണ്ട്. നടനായി ആകെ 104-130 പീസുകൾ നിർമിച്ചു.

ഓരോ ലുക്കിലുമുള്ള ആഭരണങ്ങളുടെ മൊത്തം ഭാരം ഏകദേശം 6-7 കിലോഗ്രാം വരും. രാവണനുള്ള ആഭരണങ്ങൾ ഡിസൈൻ ചെയ്യാൻ ബുദ്ധിമുട്ടുള്ളവയായിരുന്നു, എന്നാൽ ഇതിനായി എടുത്ത സമയവും പ്രയത്‌നവും ഒന്നിലധികം തവണ വീണ്ടും ഡിസൈൻ ചെയ്യേണ്ടി വന്നതും കാരണം അവയെല്ലാം ഏറെ പ്രിയപ്പെട്ടതാണെന്നും അറോറ തുറന്നുപറഞ്ഞു.

'ശില്പികൾ ഓരോ പീസും ധരിച്ച് നോക്കി, നടക്കാനും അനങ്ങാനും എളുപ്പമാണെന്നും ലോഹം അസ്വസ്ഥത ഉണ്ടാക്കുന്നില്ലെന്നും ഉറപ്പാക്കാൻ ഓരോ ഡിസൈനും പരീക്ഷിച്ചു നോക്കി. രാവണന്റെ കഥാപാത്രത്തിനായി ഞങ്ങൾ നിർമിച്ചത് കേവലം ആഭരണങ്ങൾ മാത്രമായിരുന്നില്ല.'

രാവണൻ അസുര രാജാവും പരമശിവന്റെ ഏറ്റവും വലിയ ഭക്തരിൽ ഒരാളുമാണെന്ന് വസ്ത്രത്തിലൂടെ ആവിഷ്‌ക്കരിക്കാൻ ശ്രമിച്ചു. മാത്രമല്ല ഒടുവിൽ ശ്രീരാമനുമായി യുദ്ധം ചെയ്യാൻ പോകുന്ന യോദ്ധാവ് കൂടിയാണ് അദ്ദേഹം. അതും വേഷത്തിലൂടെ പ്രതിഫലിക്കണം, അതായത് രൂപത്തിലൂടെ രാവണന്റെ വ്യക്തിത്വം ഉറപ്പാക്കുക എന്നുള്ളതായിരുന്നു ഡിസൈനർമാർ നേരിട്ട വെല്ലുവിളി.

'അയോധ്യയിലെയും ലങ്കയിലെയും കഥാപാത്രങ്ങൾ ധരിച്ച ആഭരണങ്ങൾ തമ്മിൽ വ്യത്യാസം ഉണ്ടായിരിക്കണം. ലങ്ക സ്വർണം കൊണ്ട് നിർമ്മിച്ചതാണെന്നാണ് വിശ്വാസം. അതിനാൽ അവിടെ വലിയ സമൃദ്ധിയുണ്ടായിരുന്നു. അത് ഞങ്ങൾ കാണിക്കേണ്ടതുണ്ടായിരുന്നു'.- തരംഗ് അറോറ പറയുന്നു.

യഷിനേക്കാൾ മികച്ച രീതിയിൽ ആ വേഷം ചെയ്യാൻ ആർക്കും സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു. 'രാമായണ'യ്ക്കായി 18 മാസം കൊണ്ട് 4500ൽ അധികം ആഭരണങ്ങളാണ് തങ്ങൾ നിർമിച്ചതെന്ന് തരംഗ് അറോറ നേരത്തേ വെളിപ്പെടുത്തിയിരുന്നു.

Jewellery designer Tarang Arora shared that Yash's Ravana look in Ramayana.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ന്യൂനമര്‍ദ്ദം: മുന്നറിയിപ്പില്‍ മാറ്റം, ഞായറാഴ്ച വരെ ശക്തമായ മഴ, ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പ്രതിഫലം 7 കോടി കുറച്ച് സണ്‍റൈസേഴ്സ് താരം സൂപ്പര്‍ കിങ്സിലേക്ക്; 4 താരങ്ങളെ പരസ്പരം കൈമാറും

ഫുള്‍ടൈം യാത്രക്കാര്‍; തിരുവനന്തപുരം - മംഗളൂരു വന്ദേഭാരത് ഓട്ടം 'സൂപ്പര്‍ ഹിറ്റ്' ; രാജ്യത്ത് ഒന്നാമത്

ചിത്തിര ആട്ട തിരുനാള്‍; ശബരിമല നട നാളെ തുറക്കും

ഞെട്ടേണ്ട.... റോഡിലുടെ ഓടും, ആകാശത്തിലൂടെ പറക്കും; യുഎഇക്കാർക്ക് പറക്കും കാർ സ്വന്തമാക്കാം (വിഡിയോ)