Venkat Raj 
Entertainment

തെലുഗു നടന്‍ ഫിഷ് വെങ്കട്ട് അന്തരിച്ചു

കിഡ്നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: തെലുഗു നടന്‍ ഫിഷ് വെങ്കട്ട് എന്നറിയപ്പെടുന്ന വെങ്കട്ട് രാജ്(53) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കിഡ്നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

തെലുഗു സിനിമയിലെ പരിചിത മുഖമായ വെങ്കട്ട് ഖുഷി എന്ന ചിത്രത്തിലൂടെയാണ് അഭിനയലോകത്തേക്കെത്തുന്നത്. നിരവധി ഹാസ്യകഥാപാത്രങ്ങളിലൂടെയും വില്ലന്‍ വേഷങ്ങളിലൂടെയും പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടി. ദില്‍, ബണ്ണി, ഭഗീരഥ, കിങ്ങ്, ശിവം, തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമായി.

ഡോക്ടര്‍മാര്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ശുപാര്‍ശ ചെയ്തിരുന്നുവെങ്കിലും ചെലവേറിയ ചികിത്സ താങ്ങാന്‍ കുടുംബത്തിന് കഴിയില്ലെന്ന് അറിയിച്ച് മകള്‍ എത്തിയിരുന്നു. 2000 ത്തിന്റെ തുടക്കത്തില്‍ 'കുഷി' എന്ന ചിത്രത്തിലെ ഒരു ചെറിയ വേഷത്തിലൂടെയാണ് വെങ്കട്ട് ടോളിവുഡിലേക്ക് എത്തുന്നത്. ബണ്ണി, അദുര്‍സ്, ധീ, മിറാപകായ് തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലും വെങ്കട്ട് അഭിനയിച്ചു.

Telugu actor Venkat Raj (53), known as Fish Venkat, has passed away

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സമവായമില്ല, ഗ്രൂപ്പ് തര്‍ക്കം രൂക്ഷം; കെപിസിസി പുനഃസംഘടന മരവിപ്പിച്ച് ഹൈക്കമാന്‍ഡ്

പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുന്നു; അഫ്ഗാനിസ്ഥാനെതിരെ രണ്ടാം ടി20 ഇന്ന്