Tharun Moorthy, Athimanoharam   ഇൻസ്റ്റ​ഗ്രാം
Entertainment

'ഇത് ആളുകളിൽ വലിയ ആശയക്കുഴപ്പവും തെറ്റിദ്ധാരണയും ഉണ്ടാക്കും'; 'അതിമനോഹരം' വ്യാജ പോസ്റ്ററിൽ തരുൺ മൂർത്തി

'വലിയൊരു മാനസിക സമ്മർദ്ദത്തോടെയും ടെൻഷനോടെയുമാണ് ഞാൻ ഇത് വീണ്ടും ഓർമിപ്പിക്കുന്നത്'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അതിമനോഹരം'. ചിത്രത്തിന്റേതെന്ന പേരിൽ തിയറ്ററുകളിൽ വച്ചിരിക്കുന്ന വ്യാജ പോസ്റ്റർ ഹോർഡിങിനെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് തരുണിപ്പോൾ. പ്രൊഡക്ഷൻ ടീമിന്റെ അറിവോ അനുമതിയോ ഇല്ലാതെ നിർമിക്കുന്ന ഇത്തരം ഫാൻ മെയ്ഡ് പോസ്റ്ററുകൾ ആളുകളുടെ വലിയ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്ന് തരുണ്‍ വ്യക്തമാക്കുന്നു.

"ഒരു ക്രിയേറ്റർ എന്ന നിലയിൽ, ആരാധകർ ‍നടത്തുന്ന ഇത്തരം പ്രൊമോഷനുകൾ ആളുകളിൽ വലിയ ആശയക്കുഴപ്പവും തെറ്റിദ്ധാരണയും ഉണ്ടാക്കുന്നുവെന്ന് പറയാതെ വയ്യ. പ്രൊഡക്ഷൻ ടീമിന്റെ അറിവോ അനുമതിയോ ഇല്ലാതെ, പ്രത്യേകിച്ചും നിർമാണക്കമ്പനിയുടെ ലോഗോയും സംവിധായകന്റെ പേരും വച്ച് ഫാൻ- മെയ്ഡ് സ്റ്റാൻഡികൾ സ്ഥാപിക്കുന്നത് പ്രേക്ഷകർക്കിടയിൽ അനാവശ്യമായ ആശയക്കുഴപ്പങ്ങൾക്ക് മാത്രമേ വഴിവയ്ക്കൂ.

സിനിമയുടെ സ്വഭാവത്തിനും അതിന്റെ യഥാർഥ മൂഡിനും അനുയോജ്യമായ രീതിയിലുള്ള ഔദ്യോഗിക അപ്‌ഡേറ്റുകൾ കൃത്യമായ ഇടവേളകളിൽ നിങ്ങളിലേക്ക് എത്തിക്കാൻ എന്റെ ക്രിയേറ്റീവ് ടീമും പ്രൊഡക്ഷൻ ഹൗസും, അതിലുപരി ലാലേട്ടന്റെ യഥാർഥ ആരാധകരും ചേർന്നൊരു ടീമായി തന്നെയാണ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. വലിയൊരു മാനസിക സമ്മർദ്ദത്തോടെയും ടെൻഷനോടെയുമാണ് ഞാൻ ഇത് വീണ്ടും ഓർമിപ്പിക്കുന്നത്;

കാരണം, നമ്മൾ മനസ്സിൽ കണ്ട അതേ തീവ്രതയോടെ തന്നെ പ്രേക്ഷകർ ഈ ചിത്രം തിയറ്ററിൽ അനുഭവിക്കണമെന്ന് എനിക്ക് അത്രയേറെ ആഗ്രഹമുണ്ട്. ‘അതിമനോഹരം’ ഒരു ഫാമിലി ഡ്രാമയാണ്, ഒപ്പം പൊലീസ് പ്രൊസീഡ്രൽ രീതികളും ഇതിൽ തുല്യ പ്രാധാന്യത്തോടെ ഇഴചേർന്നിരിക്കുന്നു. അതുകൊണ്ട് ദയവായി ഞങ്ങളുടെ പദ്ധതിളെ മാനിക്കണമെന്നും, ഞങ്ങൾ രൂപകൽപ്പന ചെയ്ത രീതിയിൽ തന്നെ പ്രൊമോഷനുകൾ മുന്നോട്ട് കൊണ്ടുപോകാൻ അനുവദിക്കണമെന്നും സ്നേഹത്തോടെ അഭ്യർഥിക്കുന്നു.

Athimanoharam

പ്രേക്ഷകർക്ക് ഏറ്റവും മികച്ചൊരു സിനിമാനുഭവം സമ്മാനിക്കാൻ നമുക്ക് ഒരുമിച്ച് കൈകോർക്കാം".- തരുൺ മൂർത്തി കുറിച്ചു. തുടരും എന്ന സിനിമയ്ക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അതിമനോഹരം'. ഡിസംബർ 24 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

Tharun Moorthy slams Athimanoharam movie fake posters.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പദവി മോഹിച്ചല്ല വന്നത്, കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുറിവേല്‍പ്പിച്ചതില്‍ ഹൃദയത്തിന്റെ ഭാഷയില്‍ മാപ്പ്'; കുറിപ്പുമായി പത്മജ

മിഷ്‌കിന്‍ സാര്‍ എനിക്ക് അച്ഛനെപ്പോലെ, വായില്‍ തോന്നുന്നത് പറയരുത്; തുറന്നടിച്ച് കീര്‍ത്തി സുരേഷ്

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

വീണ്ടും മഴ വരുന്നു; ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്

'പകല്‍ കണ്‍സ്യൂമര്‍ ഫെഡില്‍, രാത്രി മദ്യശാലയില്‍'; ഡിസിസി അംഗത്തിന് ഇരട്ട ജോലിയും ശമ്പളവും, വിചിത്ര ഉത്തരവ്