Shruti Haasan Instagram
Entertainment

വീട്ടിലെ ആള്‍രൂപം സ്വയം സ്ഥാനം മാറാൻ തുടങ്ങി; ഒടുവിൽ നശിപ്പിച്ചുകളഞ്ഞു, പ്രേതാനുഭവം പങ്കുവെച്ച് ശ്രുതി ഹാസൻ

ഒരു സ്ഥലത്ത് നെഗറ്റീവ് എനർജിയുണ്ടോ എന്ന് തിരിച്ചറിയാനുള്ള പ്രത്യേക കഴിവ് എനിക്ക് പണ്ടുമുതലേയുണ്ടെന്നും ശ്രുതി പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ചന്ദ്ര സ്വസ്തി

വീട്ടിലുണ്ടായിരുന്ന ലൈഫ് സൈസ് മാനിക്കിനുമായി (വസ്ത്രങ്ങൾ പ്രദർശിപ്പിക്കാൻ ഉപയോ​ഗിക്കുന്ന ആൾരൂപം) ബന്ധപ്പെട്ട വിചിത്ര അനുഭവം പങ്കുവെച്ച് നടി ശ്രുതി ഹാസൻ. മുംബൈയിലെ വീട്ടിൽ നെഗറ്റീവ് എനർജിയുള്ളതായി തോന്നിയിരുന്നുവെന്നും മുറിയിലുണ്ടായിരുന്ന മാനിക്കിൻ സ്വയം സ്ഥാനം മാറാൻ തുടങ്ങിയതോടെ അതിനെ നശിപ്പിച്ചുകളെഞ്ഞെന്നുമാണ് താരം വെളിപ്പെടുത്തിയത്.

നേഹ ധൂപിയയും അംഗദ് ബേദിയും അവതാരകരായെത്തുന്ന ‘ഡബിൾ ഡേറ്റ്’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ശ്രുതി. ഒരു സ്ഥലത്ത് നെഗറ്റീവ് എനർജിയുണ്ടോ എന്ന് തിരിച്ചറിയാനുള്ള പ്രത്യേക കഴിവ് തനിക്കുണ്ടെന്നാണ് താരം പറയുന്നത്. ചെന്നൈയിലെ വീട്ടിൽ ഇത്തരം അനുഭവങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും മുംബൈയിലെ വീട്ടിൽ എന്തോ പ്രശ്നമുള്ളതായി തോന്നിയിരുന്നുവെന്നും ശ്രുതി പറഞ്ഞു.

മുംബൈയിലെ വീട്ടിലെ മുറിയിൽ ഒരു ലൈഫ് സൈസ് മാനിക്കിൻ ഉണ്ടായിരുന്നു. ഫിയോണ എന്നായിരുന്നു അതിന് പേരിട്ടിരുന്നത്. വീട്ടിലെത്തുന്ന എല്ലാവരും ഫിയോണയെ അഭിസംബോധന ചെയ്ത് സംസാരിക്കാറുണ്ടായിരുന്നു. എന്നാൽ കുറച്ചുനാൾ കഴിഞ്ഞതോടെ മാനിക്കിൻ സ്വയം സ്ഥാനം മാറാൻ തുടങ്ങിയെന്നാണ് ശ്രുതിയുടെ വെളിപ്പെടുത്തൽ. അതോടെ അതു പൊളിച്ചുമാറ്റിയെന്നും ശ്രുതി പറഞ്ഞു.

ശ്രുതി ഹാസന്റെ വാക്കുകൾ:

"ഒരു സ്ഥലത്ത് നെഗറ്റീവ് എനർജിയുണ്ടോ എന്ന് തിരിച്ചറിയാനുള്ള പ്രത്യേക കഴിവ് എനിക്ക് പണ്ടുമുതലേയുണ്ട്. ചെന്നൈയിലെ വീട്ടിൽ അത്തരത്തിലുള്ള പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ മുംബൈയിലെ വീട്ടിൽ എന്തോ പ്രശ്നമുള്ളതായി എനിക്ക് തോന്നിയിരുന്നു. അവിടത്തെ മുറിയിൽ ലൈഫ് സൈസിലുള്ള ഒരു വലിയ മാനിക്കിൻ ഉണ്ടായിരുന്നു. ഫിയോണ എന്നായിരുന്നു ഞാൻ അതിനെ വിളിച്ചിരുന്നത്. വീട്ടിൽ വരുന്നവരെല്ലാം 'ഹായ് ഫിയോണ' എന്ന് പറഞ്ഞാണ് അതിനെ അഭിസംബോധന ചെയ്തിരുന്നത്.

എന്നാൽ കുറച്ചുനാൾ കഴിഞ്ഞപ്പോൾ ഫിയോണ സ്വയം സ്ഥാനം മാറാൻ തുടങ്ങി. 'ഐ ആം ലെജൻഡ്' എന്ന സിനിമ കണ്ടിട്ടില്ലേ? അതിലെ രംഗങ്ങളിലേതുപോലെ മാനിക്കിൻ സ്വയം അനങ്ങുന്നതായാണ് എനിക്ക് തോന്നിയത്. ഞാൻ വീട്ടിൽ ഒറ്റയ്ക്കാണ് താമസിക്കുന്നത്. എന്റെ പൂച്ചയ്ക്കും അതിനെ അനക്കാൻ കഴിയില്ല. അത്രയും ഭാരമുള്ളതായിരുന്നു. ഒടുവിൽ അതിനെ ഒഴിവാക്കാൻ തീരുമാനിച്ചു.

ഉടൻ തന്നെ ഹനുമാൻ ചാലിസ (പ്രാർഥനാ സ്തോത്രം) വെച്ചു. ഒരു കൈയിൽ ഉപ്പും എടുത്തു. പിന്നീട് ആ മാനിക്കിൻ പൂർണമായും പൊളിച്ചുകളഞ്ഞു. ഇപ്പോൾ വീട് ശാന്തമാണ്."

മാനിക്കിനുമായി ബന്ധപ്പെട്ട താരത്തിന്റെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ കൗതുകമുണർത്തുകയാണ്. നേരത്തെയും തന്റെ വ്യക്തിജീവിതത്തെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞിട്ടുള്ള ശ്രുതിയുടെ ഈ അനുഭവവും ഇപ്പോൾ ശ്രദ്ധ നേടുകയാണ്. അതേസമയം, ദുൽഖർ സൽമാൻ നായകനാകുന്ന ‘ആകാശംലോ ഒക താര’യാണ് ശ്രുതിയുടെ പുതിയ ചിത്രം. പവൻ സാദിനേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രോഹിണി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

The mannequin began moving, eventually destroyed; Shruti Haasan shares ghostly experience

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പുത്തന്‍ ഇന്നോവ: സാമ്പത്തിക പ്രതിസന്ധിക്കിടെ 24 കാറിന് ചെലവ് 9.6കോടി

'നസ്‌ലെന്‍, സന്ദീപ്, ഹാഷിര്‍...'; മലയാളത്തില്‍ കഴിവുള്ള ഒരുപാട് യുവനടന്മാരുണ്ട്; തമിഴില്‍ ആരുമില്ല: രാജ കറുപ്പസ്വാമി

പണപ്പെരുപ്പം 6 ശതമാനത്തിനു മുകളില്‍ തുടര്‍ന്നാല്‍ എന്ത് സംഭവിക്കും? കുടുംബ ബജറ്റിനെ ബാധിക്കുന്നത് ഇങ്ങനെ

ട്രാവലര്‍ ട്രക്കിലേക്ക് ഇടിച്ചുകയറി; അസമില്‍ 23 പേര്‍ മരിച്ചു; പരിക്കേറ്റവരുടെ നില ഗുരുതരം

വിജീഷ് മണി ഒരുക്കിയ 'അട്ടപ്പാടി- ദ് വാലി ഓഫ് ഡിവൈൻ ഹിലീങ്ങ്' ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്