Theatre: The Myth of Reality ഇൻസ്റ്റ​ഗ്രാം
Entertainment

റഷ്യന്‍ ചലച്ചിത്ര മേളയില്‍ നേട്ടവുമായി 'തിയേറ്റര്‍'; റിമ കല്ലിങ്കല്‍ ചിത്രത്തിന് വെസ്റ്റേണ്‍ ഗേറ്റ് ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്റ് പ്രീ അവാര്‍ഡ്

സജിന്‍ ബാബുവാണ് ചിത്രത്തിന്റെ സംവിധാനം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

റിമ കല്ലിങ്കല്‍ നായികയായ ചിത്രം തിയേറ്ററിന് രാജ്യാന്തര പുരസ്‌കാരം. റഷ്യയിലെ പ്‌സ്‌കോവില്‍ ലോക്കല്‍ ഗവണ്‍മെന്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഏഴാമത് ഗേറ്റ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്റര്‍നാഷണല്‍ മത്സരവിഭാഗത്തില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരമായ ഗ്രാന്‍ഡ് പ്രീ അവാര്‍ഡ് ആണ് ചിത്രം നേടിയത്. സജിന്‍ ബാബുവാണ് ചിത്രത്തിന്റെ സംവിധാനം. സോഷ്യല്‍ മീഡിയയിലൂടെ സജിന്‍ തന്നെയാണ് ഈ വിവരം പങ്കുവച്ചത്. ആ വാക്കുകളിലേക്ക്:

റഷ്യയിലെ പ്‌സ്‌കോവില്‍ ഗവണ്‍മെന്റിന്റെ നേതൃത്വത്തില്‍ 2026 ജൂലൈ 23 മുതല്‍ 26 വരെ നടന്ന ഏഴാമത് വെസ്റ്റേണ്‍ ഗേറ്റ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്റര്‍നാഷനല്‍ മത്സര വിഭാഗത്തില്‍ റിമ കല്ലിങ്ങല്‍ നായികയായ,അഞ്ജനാ ടാക്കീസിന്റെ ബാനറില്‍ അഞ്ജന ഫിലിപ്പും,ഫിലിപ്പ് സക്കറിയയും ചേര്‍ന്ന് നിര്‍മ്മിച്ച് ഞാന്‍ എഴുതി,സംവിധാനം ചെയ്ത തിയറ്റര്‍-ദ മിത്ത് ഓഫ് റിയാലിറ്റി എന്ന സിനിമ മികച്ച ചിത്രത്തിനുള്ള ഗ്രാന്‍ഡ് പ്രീ അവാര്‍ഡ് നേടി.

ഇന്ത്യയില്‍ നിന്നും മത്സര വിഭാഗത്തില്‍ തിരഞ്ഞെടുത്ത ഏക ചിത്രമായിരുന്നു തിയേറ്റര്‍. ഇന്ത്യ, കസാക്കിസ്ഥാന്‍, ബെല്‍ജിയം, ചൈന, താജിക്കിസ്ഥാന്‍, ഹംഗറി, റഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ചിത്രങ്ങളോട് മത്സരിച്ചാണ് ഈ ചിത്രം വിജയിച്ചത്. അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ ജൂറിയും, പ്രേക്ഷക വോട്ടിലൂടെയുമാണ് ഫെസ്റ്റിവലിന്റെ ഗ്രാന്‍ഡ് പ്രിക്‌സ് വിജയിയെ നിര്‍ണ്ണയിക്കുന്നത്.

വെനീസ് ഫിലിം ഫെസ്റ്റിവലില്‍ ഉത്പടെ നിരവധി അവാര്‍ഡുകള്‍ നേടിയ പ്രശസ്ത റഷ്യന്‍ ചലച്ചിത്ര സംവിധായകനും,തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ അലക്‌സി ജര്‍മ്മന്‍ ജൂനിയര്‍ (Alexey German Jr.Chairman of the jury, Russian film director, screenwriter, producer) ജൂറി ചെയര്‍മാന്‍ ആയ കമ്മിറ്റിയില്‍ സിനിമാ നിരൂപകനും,ഫിലിം ഫെസ്റ്റിവല്‍ ക്യൂറേറ്ററും, ഗവേഷകനുമായ വാസിലി സ്റ്റെപനോവ് (Vasily Stepanov, Film critic, editor-in-chief of the magazine 'Seance'), സംഗീതജ്ഞന്‍, പ്രസാധകന്‍, തിരക്കഥാകൃത്ത്, റോക്ക് ബാന്‍ഡ് കിനോയുടെ സ്ഥാപകനുമായ അലക്‌സി റൈബിന്‍ (Alexey Rybin, Musician, publisher, screenwriter, founder of the rock band Kino), ഉസ്‌ബെക്കിസ്ഥാനില്‍ നിന്നുള്ള നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്മായ റുസ്തം സഗ്ദുള്ളേവ് (Rustam Sagdullaev, Actor, director, screenwriter, People's Artist of Uzbekistan), അര്‍മേനിയന്‍ ചലച്ചിത്ര സംവിധായകനും, തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ എഡ്ഗര്‍ ബാഗ്ദാസര്യന്‍(Edgar Baghdasaryan Armenian film director, screenwriter, producer) എന്നിവരാണ് അംഗങ്ങള്‍. ഇതില്‍ വര്‍ക്ക് ചെയ്ത എല്ലാവര്‍ക്കും അര്‍ഹതപ്പെട്ട വിജയമാണിത്..

Theatre: The Myth of Reality starring Rim Kallingal wins international award .

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പപ്പയ്ക്ക് വയ്യാന്ന് നൂറുവട്ടം പറഞ്ഞതല്ലേ സാറേ...'; എസ്ഐയോട് പൊട്ടിക്കരഞ്ഞ് സിയാദിന്റെ മകൾ; ഞെട്ടിക്കുന്ന ശബ്ദരേഖ പുറത്ത്

മുട്ട തൊണ്ടയില്‍ കുടുങ്ങി; ജീവന്‍ അപകടത്തിലായ യുവാവിന്റെ ജീവന് രക്ഷയായത് സുഹൃത്ത്

'കുമാരനാശാനെ ആരും അങ്ങനെ വിളിച്ചിട്ടില്ല; എന്നെ മാത്രം വിളിക്കുന്നു; നാവടക്കാമെന്ന് ആരും കരുതേണ്ട'

തൃശൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയം; സുരേഷ് ഗോപി നല്‍കിയ ഹര്‍ജിയില്‍ നോട്ടീസയച്ച് സുപ്രീംകോടതി

സീചെം ട്രോഫി വനിതാ ക്രിക്കറ്റ്; കേരളത്തിന് തുടരെ നാലാം ജയം