Theeraa Theeraa വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'വാഴ 2’ വിലെ 'കൂടെപ്പിറന്നോർ...' എന്ന ​ഗാനത്തിന് ശേഷം, ‘തീരാ തീരാ’യുമായി പാർവതീഷ് പ്രദീപ്

ആയുഷ് ശർമയാണ് അക്കോസ്റ്റിക് ഗിറ്റാർ വായിച്ചിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

'വാഴ 2’ സിനിമയിലെ ‘കൂടെപ്പിറന്നോർ...' എന്ന സൂപ്പർ ഹിറ്റ് ​ഗാനമൊരുക്കിയ പാർവതീഷ് പ്രദീപിന്റെ പുതിയ ഗാനം ‘തീരാ തീരാ’ പുറത്ത്. തിങ്ക് ഒറിജിനൽ ആണ് മ്യൂസിക് വിഡിയോ അവതരിപ്പിക്കുന്നത്. ‘കാന്ത’ സോങ്ങിന്റെ വൈറൽ കൊറിയോഗ്രഫിയിലൂടെ ശ്രദ്ധ നേടിയ കൊറിയോഗ്രാഫറും ഡാൻസറുമായ നോയൽ അലക്സാണ്ടറും ഡാൻസർ നിരഞ്ജനയും ഒന്നിക്കുന്ന വിഡിയോ ഗാനമാണിത്.

സ്നേഹിക്കുന്ന ആൾ അടുത്തില്ലാതാകുമ്പോൾ അനുഭവപ്പെടുന്ന മിസ്സിങ് ഫീലിങ്ങാണ് ആഫ്രോ-ഇൻഡി സംഗീതത്തിന്റെ പശ്ചാത്തലത്തിൽ ‘തീരാ തീരാ’ പറയുന്നത്. സംഗീത സംവിധായകനും പ്രൊഡ്യൂസറും ഗായകനുമായ പാർവതീഷ് പ്രദീപ് ‘വാഴ’യിലെ ‘മകനേ’ എന്ന ഗാനവും ഒരുക്കിയിരുന്നു.

‘കൂടെപ്പിറന്നോർ’ എന്ന ഗാനത്തിന് ലഭിച്ച മികച്ച പ്രതികരണത്തിന് പിന്നാലെ സിനിമയിലെ സംഗീതപ്രവർത്തനങ്ങൾക്കൊപ്പം തന്റെ ഇൻഡിപെൻഡന്റ് മ്യൂസിക് യാത്രയും മുന്നോട്ട് കൊണ്ടുപോകുകയാണ് അദ്ദേഹം. ആഫ്രോ-ഇൻഡി എലമെന്റുകൾക്കൊപ്പം അക്കോസ്റ്റിക് ഗിറ്റാർ, ഇന്ത്യൻ ഫ്ലൂട്ട്, വാം ആംബിയന്റ്-ഓർഗാനിക് സൗണ്ട് എന്നിവയാണ് ഗാനത്തിൽ ഉപയോഗിച്ചിരിക്കുന്നത്.

ആയുഷ് ശർമയാണ് അക്കോസ്റ്റിക് ഗിറ്റാർ വായിച്ചിരിക്കുന്നത്. ആകാശ് റായിയുടെ ഫ്ലൂട്ട് ഗാനത്തിന് ഇന്ത്യൻ ടച്ച് നൽകുന്നു. എളുപ്പം ഓർമ്മയിൽ നിൽക്കുന്ന മെലഡിക് ഹുക്കുകളും വൈറലാകുമെന്ന് പ്രതീക്ഷിക്കുന്ന കിടിലൻ സ്റ്റെപ്പുകളും വീഡിയോ ഗാനത്തിലുണ്ട്. മുത്തുവാണ് വരികൾ എഴുതിയിരിക്കുന്നത്.

പ്രണവ് പ്രദീപാണ് അഡീഷണൽ മ്യൂസിക് ക്രിയേറ്റീവായി പ്രവർത്തിച്ചിരിക്കുന്നത്. അബിൻ പോൾ മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചിരിക്കുന്നു. മുംബൈയിലെ ജോഷ്വ ഇൻകോർപ്പറേറ്റഡ്, കൊച്ചിയിലെ സോണിക് ഐലൻഡ്, മുംബൈയിലെ ഓഡിയോ മഷീൻ എന്നീ സ്റ്റുഡിയോകളിലായാണ് ഗാനം റെക്കോർഡ് ചെയ്തത്. സായ്, റോഹൻ ഹരീഷ്, നൂർ എന്നിവർ റെക്കോർഡിങ് എൻജിനീയർമാരായി പ്രവർത്തിച്ചു.

Theeraa Theeraa music video out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രക്ഷയായത് ഹനുമാന്‍ ചാലിസ, അങ്ങ് എന്റെ മാതൃകാ പുരുഷന്‍'; കോക്പിറ്റില്‍ സംഭവിച്ചത് മോദിയോട് വിവരിച്ച് പൈലറ്റ്

'ഇപ്പോള്‍ ഞാന്‍ സിപിഎമ്മിന് കൊള്ളാത്തവനായി; തോറ്റപ്പോള്‍ പിണറായിയെ ചവിട്ടിത്താഴ്ത്തി'

ബാലിയിലുണ്ടായ അപകടത്തില്‍ നുഷ്രത്ത് ബറൂച്ചയുടെ നട്ടെല്ലിന് പരുക്ക്; എയര്‍ ആംബുലന്‍സില്‍ മുംബൈയിലെത്തിക്കും

തൃശ്ശൂർ അക്വാറ്റിക് കോംപ്ലക്സിൽ സമരങ്ങളുടെ വേലിയേറ്റം: ബിജെപി മാർച്ചിന് നേരെ ജലപീരങ്കി; നീന്തൽ മത്സരങ്ങൾ നിർത്തിവെച്ചു

​'ഗാന്ധിജിയെ വധിച്ച ​ഗോഡ്സെയെ വാഴ്ത്തുന്ന ​ഗുണ്ടകൾ ഇവിടെ ഉണ്ടെന്ന് മറക്കരുത്'; വിമർശനവുമായി പ്രകാശ് രാജ്