ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

ശോഭനയുടെ വീട്ടിൽ മോഷണം; വീട്ടുജോലിക്കാരി കുറ്റം ഏറ്റുപറഞ്ഞു, പരാതി പിൻവലിച്ച് നടി

അമ്മ ആനന്ദത്തെ പരിചരിക്കാൻ നിയോഗിച്ച കടലൂർ സ്വദേശിനിയാണ് പണം മോഷ്ടിച്ചത്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: നടി ശോഭനയുടെ വീട്ടിൽ മോഷണം. ശോഭനയും അമ്മ ആനന്ദവും താമസിക്കുന്ന തേനാംപെട്ടിലെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി പണം നഷ്ടപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പൊലീസിൽ പരാതി നൽകിയത്. അന്വേഷണത്തിൽ വീട്ടുജോലിക്കാരിയാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തിയതോടെ താരം പരാതി പിൻവലിച്ചു. 

അമ്മ ആനന്ദത്തെ പരിചരിക്കാൻ നിയോഗിച്ച കടലൂർ സ്വദേശിനിയാണ് പണം മോഷ്ടിച്ചത്. വീട്ടിൽ നിന്ന് 41,000 രൂപയാണ് മോഷണം പോയത്. പണം മോഷ്ടിച്ച് ശോഭനയുടെ ഡ്രൈവറുടെ സഹായത്തോടെ മകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയയ്ക്കുകയാണ് ചെയ്തിരുന്നത്. 

കഴിഞ്ഞ ദിവസമാണ് താരം തേനാംപെട്ടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുന്നത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ വീട്ടുജോലിക്കാരിയാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തി. ഇവർ കുറ്റം ഏറ്റു പറഞ്ഞതോടെ താരം വീട്ടുജോലിക്കാരിക്ക് മാപ്പ് നൽകുകയായിരുന്നു. ഇവരുടെ ശമ്പളത്തിൽ നിന്നു തുക തിരിച്ചുപിടിക്കാമെന്നും തുടർ നടപടികൾ ഒഴിവാക്കണമെന്നുമാണു നടി പൊലീസ് അധികൃതരോടു പറഞ്ഞത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT