Thenmavin Kombath ഫെയ്സ്ബുക്ക്
Entertainment

മാണിക്യനും കാർത്തുമ്പിയും വരുന്നു; 'തേന്മാവിൻ കൊമ്പത്ത്' റീ റിലീസ് തീയതി പുറത്ത്

ചിത്രത്തിന്റെ റീ റിലീസ് വാർത്തകൾ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

മലയാളികളുടെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് 'തേന്മാവിൻ കൊമ്പത്ത്'. മോഹൻലാൽ- ശോഭന കോമ്പിനേഷനിൽ എത്തിയ ഈ സിനിമ പ്രിയപ്പെട്ടതാകാൻ പലർക്കും പല കാരണങ്ങളുമുണ്ടാകും. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ റീ റിലീസ് വാർത്തകൾ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്.

പ്രിയദർശൻ സംവിധാനം ചെയ്ത് 1994 ൽ പുറത്തിറങ്ങിയ ചിത്രം ഒക്ടോബർ ഒന്നിനാണ് റീ റിലീസിനെത്തുന്നത്. 4K ദൃശ്യ മികവോടെയാണ് ചിത്രം വീണ്ടും പ്രേക്ഷകരിലേക്കെത്തുന്നത്. മാറ്റിനി നൗ ആണ് ചിത്രം റീമാസ്റ്റർ ചെയ്ത് വീണ്ടും തിയറ്ററുകളിലെത്തിക്കുന്നത്.

മോഹൻലാൽ, ശോഭന നെടുമുടി വേണു, ശ്രീനിവാസൻ, പപ്പു എന്നിവർക്കു പുറമേ ശങ്കരാടി, ശരത് സക്സേന, കവിയൂർ പൊന്നമ്മ, കെപിഎസി ലളിത, ഗീത വിജയൻ, നന്ദു, കെ ആർ വത്സല, ഖദീജ എന്നിവരും പ്രധാന താരങ്ങളാണ്.

ബേണി- ഇഗ്നേഷ്യസ്സാണ് ചിത്രത്തിന് സം​ഗീതമൊരുക്കിയിരിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടേതാണ് ഗാനങ്ങൾ. എം ജി ശ്രീകുമാർ, കെ എസ് ചിത്ര, സുജാത എന്നിവരാണു ഗായകർ. ഛായാഗ്രഹണം- കെവി ആനന്ദ്. എഡിറ്റിംഗ് - എൻ ഗോപാലകൃഷ്ണൻ. ആർട്ട്- സാബു സിറിൾ. പ്രൊഡക്‌ഷൻ കൺട്രോളർ- സച്ചിദാനന്ദൻ. വാഴൂർ ജോസ്.

Thenmavin Kombath re release date out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യൻ നാവികസേനാ കപ്പലുമായി പാക് യുദ്ധക്കപ്പൽ കൂട്ടിയിടിച്ചു; പാകിസ്ഥാൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ

ഓൺലൈൻ ബിസിനസ് നിക്ഷേപ തട്ടിപ്പ്: തളിപ്പറമ്പ് സ്വദേശിക്ക് നഷ്ടപ്പെട്ടത് 17 ലക്ഷം രൂപ

റോഡ് മുറിച്ചുകടക്കവെ സ്വകാര്യ ബസിടിച്ച് വയോധികൻ മരിച്ചു

രാവിലെ ഉണ്ടാക്കിയ മുട്ടക്കറി, ഉച്ചയ്ക്ക് കഴിക്കുന്ന ശീലമുണ്ടോ? ആരോ​ഗ്യപ്രശ്നങ്ങൾ പിന്നാലെ

ഒരേ നമ്പറിൽ രണ്ട് മഹീന്ദ്ര താർ ജീപ്പുകൾ: കസ്റ്റഡിയിലെടുത്ത് പൊലീസ്