യുവതാരങ്ങളായ പൃഥ്വിരാജും നിവിൻ പോളിയും തനിക്ക് ഡേറ്റ് തരില്ലെന്ന് നിർമാതാവും സംവിധായകനും ഗാന രചയിതാവുമായ ശ്രീകുമാരൻ തമ്പി. മമ്മൂട്ടിയുടേയും മോഹന്ലാലിന്റേയും വഴിയില് തന്നെയാണ് പുതിയ താരങ്ങളെന്നും സംവിധായകരേക്കാള് മുകളില് നില്ക്കുവാന് താത്പര്യപ്പെടുന്നവരാണ് അവരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുകൊണ്ടുതന്നെ പുതിയ താരങ്ങളെവച്ച് സിനിമ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സിനിമാതാരങ്ങൾക്കെതിരെ ആഞ്ഞടിച്ചത്.
പുതിയ താരങ്ങള് സംവിധായകരേക്കാള് മുകളില് നില്ക്കാന് താല്പര്യപ്പെടുന്നവരാണ്. അപമാനം സഹിച്ച് സദ്യ ഉണ്ണുന്നതിനേക്കാല് അഭിമാനത്തോടെ കഞ്ഞി കുടിക്കുന്നതാണ് നല്ലത്. സിനിമ പിടിക്കാനായി താരങ്ങളുടെ കാലു പിടിക്കാന് വയ്യ. മമ്മൂട്ടിയുടേയും മോഹന്ലാലിന്റേയും വഴിയില് തന്നെയാണ് പുതിയ താരങ്ങളും. ഇവരൊക്കെ സിനിമയില് സംവിധായകരേക്കാള് മുകളില് നില്ക്കുവാന് താത്പര്യപ്പെടുന്നവരാണ്. ക്യാമറ ആംഗിളുകള് തീരുമാനിക്കുന്നത് പലപ്പോഴും താരങ്ങളാണ്. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ സൂപ്പര് താരങ്ങളായ നിവിന് പോളിയും പൃഥ്വിരാജും തനിയ്ക്ക് ഡേറ്റ് തരില്ല.- ശ്രീകുമാരൻ തമ്പി പറഞ്ഞു.
ഞാന് പുതിയ ഒരു സിനിമ എടുക്കുമ്പോള് ഇപ്പോഴത്തെ താരങ്ങള് ഒന്നും തീയതി തരില്ലെന്ന് ഉറപ്പാണ്. അതിനു വേണ്ടി മെനക്കെടുന്നുമില്ല. പുതിയ ഒരു ആളെ വെച്ച് സിനിമ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുവരെ ചെയ്തതില് നിന്ന് വ്യത്യസ്തമായ സിനിമയായിരിക്കും ഇനി ചെയ്യുന്നത്. എപ്പോള് ചെയ്യുമെന്ന് പറയാന് സാധിക്കില്ല. ഞാന് ഇനി എത്ര വര്ഷം അല്ലെങ്കില് എത്ര മാസം ജീവിച്ചിരിക്കും എന്ന് പോലും പറയുവാന് പറ്റില്ല. പക്ഷെ അങ്ങയൊരു സിനിമ പ്ലാന് ചെയ്യുന്നുണ്ട്. അത് നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തൂ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates