അനുരാ​ഗ് കശ്യപ് 
Entertainment

'പുഷ്പ പോലെയൊരു സിനിമ നിർമിക്കാനുള്ള ബുദ്ധി അവർക്കില്ല'; ബോളിവുഡിനേക്കുറിച്ച് അനുരാ​ഗ് കശ്യപ്

അങ്ങനെയൊരു സിനിമ നിർമിക്കാനുള്ള ബുദ്ധി ഇല്ലാത്തതി‌നാൽ അവർക്കത് ചെയ്യാൻ കഴിയില്ല.

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ സിനിമകളോടുള്ള ഇഷ്ടം പലപ്പോഴും തുറന്നുപറഞ്ഞിട്ടുള്ള ഒരാളാണ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ്. ഇപ്പോഴിതാ വീണ്ടും ബോളിവുഡ് സിനിമാ ഇൻഡസ്ട്രിക്കെതിരെ രം​ഗത്തു വന്നിരിക്കുകയാണ് അദ്ദേഹം. പുഷ്പ: ദ് റൈസ്, പുഷ്പ 2: ദ് റൂൾ പോലെയുള്ള സിനിമകൾ നിർമിക്കാൻ ബോളിവുഡ് എന്ന് പരക്കെ വിളിക്കപ്പെടുന്ന ഹിന്ദി ഫിലിം ഇൻഡസ്ട്രിയിലുള്ളവർക്ക് ബുദ്ധി ഇല്ലെന്ന് പറയുകയാണ് അദ്ദേഹം.

ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബോളിവുഡ് ഇപ്പോൾ റിസ്ക് എടുക്കാൻ പോലും തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "അവർക്ക് ഒന്നും മനസിലാകുന്നില്ല. അവർക്ക് ഒരു 'പുഷ്പ' പോലും നിർമിക്കാൻ കഴിയില്ല.‌ അങ്ങനെയൊരു സിനിമ നിർമിക്കാനുള്ള ബുദ്ധി ഇല്ലാത്തതി‌നാൽ അവർക്കത് ചെയ്യാൻ കഴിയില്ല.

സിനിമാ നിർമാണം എന്താണെന്ന് അവർക്ക് മനസിലാകുന്നില്ല. പുഷ്പ എന്ന ചിത്രം സുകുമാറിന് മാത്രമേ നിർമിക്കാൻ കഴിയൂ. തെന്നിന്ത്യയിൽ അവർ ചലച്ചിത്ര നിർമാതാക്കളിൽ നിക്ഷേപം നടത്തുകയും അവരെ സിനിമ നിർമിക്കാൻ പ്രാപ്തരാക്കുകയും ചെയ്യുന്നു.

ഇവിടെ എല്ലാവരും ഒരു യൂണിവേഴ്സ് സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. അവർക്ക് സ്വന്തം യൂണിവേഴ്സിനെക്കുറിച്ചും അതിൽ അവർ എത്ര നിസാരക്കാരാണെന്ന കാര്യത്തേക്കുറിച്ചും മനസിലാകുന്നുണ്ടോ?. അതാണ് അഹങ്കാരം. നിങ്ങൾ ഒരു യൂണിവേഴ്സ് സൃഷ്ടിക്കുമ്പോൾ, നിങ്ങളാണ് അവിടുത്തെ ദൈവമെന്ന് നിങ്ങൾ കരുതുന്നു".- അനുരാ​ഗ് കശ്യപ് പറഞ്ഞു.

അതേസമയം ഇതുവരെയുള്ള ബോക്സോഫീസ് റെക്കോഡുകളെല്ലാം തകർത്ത് വിജയകുതിപ്പിലാണ് അല്ലു അർജുൻ നായകനായെത്തിയ പുഷ്പ 2. 2024 ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമായും പുഷ്പ 2 മാറി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT