തുടരും 
Entertainment

തുടരും ഐഎഫ്എഫ്‌ഐയിലേക്ക്; അവിശ്വസനീയമായ അംഗീകാരമെന്ന് മോഹന്‍ലാല്‍

ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്ക് ആണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

മോഹന്‍ലാല്‍- തരുണ്‍ മൂര്‍ത്തി കൂട്ടുകെട്ടിലൊരുങ്ങിയ 'തുടരും' 56-ാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് (IFFI). ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്ക് ആണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഗോവയില്‍ നവംബര്‍ 20 മുതല്‍ 28 വരെയാണ് ഫെസ്റ്റിവല്‍ നടക്കുക.

തുടരും ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചു. ഈ അവിശ്വസനീയമായ അംഗീകാരത്തിന് നന്ദി എന്നും മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

മോഹന്‍ലാലിനും ശോഭനയ്ക്കുമൊപ്പം തോമസ് മാത്യു, പ്രകാശ് വര്‍മ, ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം ഈ വര്‍ഷത്തെ മലയാളത്തിലെ ഹിറ്റുകളില്‍ ഒന്നാണ്. കെ ആര്‍ സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തിരക്കഥ തയ്യാറിക്കിയിരിക്കുന്നത്. ചിത്രത്തില്‍ പ്രകാശ് വര്‍മ്മ അവതരിപ്പിച്ച ജോര്‍ജ് സാര്‍ എന്ന വില്ലന്‍ കഥാപാത്രം ഏറെ കയ്യടി വാങ്ങിയിരുന്നു. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. 28 കോടി ബജറ്റിലൊരുക്കിയ ചിത്രം തിയറ്ററുകളില്‍ നിന്ന് 235 കോടിയോളം കളക്ട് ചെയ്തു.

Mohanlal Tharun Moorthy movie Thudarum selected for 56th International Film Festival of India.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തിരിച്ചടിക്ക് കാരണം ശബരിമല സ്വർണക്കൊള്ള'; ഭരണവിരുദ്ധ വികാരമില്ലെന്ന് സിപിഎം

'അര്‍ഹമായ പരിഗണന ലഭിക്കും'; തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് മുസ്ലിം ലീഗ്

കാര്യവട്ടത്തെ സൂപ്പർ ഇന്ത്യ! തുടരെ നാലാം ജയം

4 വയസുകാരന്റെ കഴുത്തിൽ മുറിവ്; മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ചു; ദുരൂഹത

'കെ സി വേണുഗോപാല്‍ സൂപ്പര്‍ മുഖ്യമന്ത്രി ചമയുകയാണോ?' വിമര്‍ശനവുമായി ബിജെപി

SCROLL FOR NEXT