Tiny Tom ഫെയ്സ്ബുക്ക്
Entertainment

'അനീതികള്‍ക്കെതിരെ ശബ്ദിച്ചതിന് ടാര്‍ഗറ്റ് ചെയ്യപ്പെട്ടു; എല്ലാവരോടും ക്ഷമ ചോദിക്കുന്നു'; തുറന്ന കത്തുമായി ടിനി ടോം

ഇനി നിങ്ങളോട് ക്ഷമ ചോദിക്കുകയാണ്, ആരോടും പറയാതെ ഇറങ്ങി പോകുന്നതില്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

അമ്മയിലെ കൂട്ടരാജിയ്ക്കിടെ വൈകാരികമായ തുറന്ന കത്തുമായി ടിനി ടോം. അനീതിയ്‌ക്കെതിരെ ശബ്ദിച്ചതിന്റെ പേരില്‍ താന്‍ ടാര്‍ഗറ്റ് ചെയ്യപ്പെട്ടുവെന്നാണ് അംഗങ്ങള്‍ക്കുള്ള തുറന്ന കത്തില്‍ ടിനി ടോം പറയുന്നത്. ആരോടും പറയാതെ ഇറങ്ങിപ്പോകുന്നതില്‍ ക്ഷമ ചോദിക്കുകയും ചെയ്തു ടിനി ടോം.

അമ്മയുടെ ഭാരവാഹിത്വത്തില്‍ നിന്ന് മാത്രമേ രാജി വച്ചിട്ടുള്ളൂവെന്നും അമ്മയിലെ അംഗങ്ങളെ അവഗണിക്കില്ലെന്നും ടിനി ടോം വ്യക്തമാക്കി. തന്നാല്‍ പറ്റാവുന്ന വിധത്തില്‍ നിങ്ങളുടെ കൂടെ ഉണ്ടാകുമെന്നും ടിനി ടോം കത്തില്‍ പറയുന്നു. താരത്തിന്റെ വാക്കുകളിലേക്ക്:

''ആദ്യം നിങ്ങള്‍ എല്ലാവരോടും ഞാന്‍ നന്ദി അറിയിക്കട്ടേ, അമ്മയില്‍ നടന്നിട്ടുള്ള എല്ലാ തെരെഞ്ഞെടുപ്പുകളിലും വലിയ ഭൂരിപക്ഷത്തില്‍ എന്നെ വിജയിപ്പിച്ചതിനു 2018 മുതല്‍ ഇന്നലവരെ അമ്മയുടെ എക്സിക്യൂട്ടീവില്‍ ലാലേട്ടന്റെ കീഴിലും ഇപ്പോള്‍ ശ്വേത മേനോന്റെ കീഴിലും സത്യസന്ധമായി എനിക്ക് കഴിയുംവിധം നിങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിച്ചു, അനീതികള്‍ക്കെതിരെ ഞാന്‍ ശബ്ദിച്ചതിന്റെ പേരില്‍ ഞാന്‍ ടാര്‍ഗറ്റ് ചെയ്യപ്പെട്ടിരുന്നു.

ആരോപണങ്ങള്‍ പൊലീസ് എഫ്‌ഐആര്‍ എടുക്കാതെ നിരുപാധികം തള്ളി കളയുകയും എനിക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തു ഇതൊന്നും ഞാന്‍ ഒരു ചാനലിലും വിളമ്പാന്‍ പോയിട്ടില്ല എല്ലാം ദൈവത്തിനും നീതിക്കും മാത്രം വിട്ടുകൊടുത്തു. സത്യമേ ജയിക്കൂ അതാണ് തെളിഞ്ഞത്.

ഇനി നിങ്ങളോട് ക്ഷമ ചോദിക്കുകയാണ്, ആരോടും പറയാതെ ഇറങ്ങി പോകുന്നതില്‍, എന്ന് കരുതി നിങ്ങളുടെ വിളികള്‍ ഞാന്‍ അവഗണിക്കില്ല എനിക്ക് പറ്റുന്ന വിധത്തില്‍ ഞാന്‍ നിങ്ങളോടൊപ്പം ഉണ്ടാകും എന്ന് നിങ്ങളുടെ സ്വന്തം സഹോദരന്‍ ടിനി ടോം''.

Tiny Tom apologises to AMMA members. Says he became a target beacuse he took a stand.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാഹുൽ ഗാന്ധിയെക്കൊണ്ട് നിരാഹാരം അവസാനിപ്പിക്കാനായിരുന്നു ആഗ്രഹം; പക്ഷേ നിരാശയായിരുന്നു ഫലം': സോനം വാങ്ചുക്

'വിസ്മയ തൂക്കി, പുലിയ്ക്ക് പിറന്നത് പൂച്ചക്കുട്ടി ആകിലല്ലോ! അച്ഛനൊപ്പം മകളുടെ കിന്റല്‍ ഇടി'; ആദ്യ പ്രതികരണങ്ങള്‍

375 കളി, 128 ​ഗോൾ, 14 ട്രോഫി... 'വിനീഷ്യസ്' 2032 വരെ 'റയൽ'!

ഇഎംഐ മുടങ്ങിയാല്‍ സ്മാര്‍ട്ട് ഫോണ്‍ ലോക്ക് ആകുമോ? ആര്‍ബിഐയുടെ പുതിയ നിര്‍ദേശങ്ങള്‍ അറിയാം

അച്ഛന്‍ പീഡിപ്പിച്ചത് അവധിക്കാലത്ത്, പിന്നീട് മറ്റു പ്രതികള്‍; മലയാലപ്പുഴ പോക്‌സോ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍