Oru Mexican Aparatha  ഫെയ്സ്ബുക്ക്
Entertainment

രൂപേഷ് പറഞ്ഞത് കള്ളം; മെക്‌സിക്കന്‍ അപാരത യഥാര്‍ത്ഥ സംഭവമല്ല, ചെഗുവേരയുടെ കഥയെന്ന് ടോം ഇമ്മട്ടി; അപ്പോ കാണുന്നവനെ അപ്പാന്ന് വിളിക്കാറില്ലെന്ന് മറുപടി

മറുപടിയുമായി രൂപേഷ് പീതാംബരനും

അബിന്‍ പൊന്നപ്പന്‍

ടൊവിനോ തോമസിനെ നായകനാക്കി ടോം ഇമ്മട്ടി ഒരുക്കിയ ചിത്രമാണ് ഒരു മെക്‌സിക്കന്‍ അപാരത. ബോക്‌സ് ഓഫീസ് വിജയം ലക്ഷ്യമിട്ട് യഥാര്‍ത്ഥ കഥയില്‍ മാറ്റം വരുത്തിയാണ് ചിത്രത്തില്‍ അവതരിപ്പിച്ചതെന്നാണ് രൂപേഷ് പീതാംബരന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. യഥാര്‍ത്ഥത്തില്‍ നായകന്‍ കെ.എസ്.യുക്കാരനും വില്ലന്മാര്‍ എസ്എഫ്‌ഐക്കാരുമായിരുന്നു. എന്നാല്‍ വിജയിക്കണമെങ്കില്‍ നായകനെ എസ്എഫ്‌ഐ ആക്കണമെന്ന് താന്‍ പറഞ്ഞുവെന്നും അങ്ങനെ മാറ്റം വരുത്തിയെന്നുമാണ് രൂപേഷ് പറഞ്ഞത്. ടൊവിനോയുടെ കരിയറില്‍ വലിയ ബ്രേക്കായ ചിത്രമായിരുന്നു ഒരു മെക്‌സിക്കന്‍ അപരാത. രൂപേഷും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തിയിരുന്നു.

എന്നാല്‍ രൂപേഷ് പറഞ്ഞത് കള്ളമാണെന്നാണ് സംവിധായകന്‍ ടോം ഇമ്മട്ടി പറയുന്നത്. രൂപേഷിന്റെ പ്രസ്താവന കേട്ട് താന്‍ ഞെട്ടിപ്പോയെന്നും ടോം ഇമ്മട്ടി പറയുന്നു. 24 ന്യൂസിനോടായിരുന്നു ടോം ഇമ്മട്ടിയുടെ പ്രതികരണം. മെക്‌സിക്കന്‍ അപാരത യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയൊരുക്കിയ സിനിമയല്ല. ചെഗുവേരയ്ക്ക് ഫിദല്‍ കാസ്‌ട്രോയുടെ ആശയങ്ങളിലൂടെ ഉണ്ടായ പരിവര്‍ത്തനമാണ് ചിത്രത്തിന് പ്രചോദനമായതെന്നാണ് ടോം ഇമ്മട്ടി പറയുന്നത്. ഒരു മെക്‌സിക്കന്‍ അപാരത എന്ന പേരാണ് ആദ്യമുണ്ടായതെന്നും ടോം ഇമ്മട്ടി പറയുന്നു.

ക്രൈസ്റ്റ് കോളേജില്‍ വച്ചായിരുന്നു സിനിമയുടെ ചിത്രീകരണം തീരുമാനിച്ചിരുന്നത്. എന്നാല്‍ കോളേജിന് പെയിന്റ് അടിച്ചതോടെ തന്റെ സങ്കല്‍പ്പത്തിന് അനുസരിച്ച് ഷൂട്ട് ചെയ്യാന്‍ പറ്റാതായി. അതോടെയാണ് കഥ മഹാരാജാസിലേക്ക് എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. അവിടുത്തെ ചരിത്രം വേറെയായിരുന്നുവെന്നും ടോം ഇമ്മട്ടി പറയുന്നു. ടൊവിനോയെ നായകനായി നിര്‍ദ്ദേശിച്ചത് താനാണെന്ന രൂപേഷിന്റെ വാദവും ടോം ഇമ്മട്ടി തള്ളിപ്പറയുന്നുണ്ട്.

ടോം ഇമ്മട്ടിയുടെ പ്രതികരണത്തിന് പിന്നാലെ മറുപടിയുമായി രൂപേഷ് പീതാംബരനും രംഗത്തെത്തി. 'ഞാന്‍ കള്ളം പറയാറില്ല. അപ്പോ കാണുന്നവനെ അപ്പാ എന്ന് വിളിക്കാറില്ല' എന്നു പറഞ്ഞു കൊണ്ടാണ് സിനിമയിലെ രംഗങ്ങളും യഥാര്‍ത്ഥ സംഭവങ്ങളും കോര്‍ത്തിണക്കിയുള്ള വിഡിയോ രൂപേഷ് പങ്കുവെക്കുന്നത്. ഈ വിഡിയോയില്‍ അന്ന് കോളേജില്‍ നടന്ന സംഭവങ്ങളും, അന്ന് കെഎസ് യുക്കാരനായിരുന്ന ജിനോ ജോണ്‍ നടത്തിയ പ്രസംഗവും കൊടി ഉയര്‍ത്തിയതുമെല്ലാം കാണാം. ജിനോ ജോണ്‍ ഒരു മെക്‌സിക്കന്‍ അപാരതയില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

Director Tom Immatty denies the allegations of Roopesh Peethambaran about Oru Mexican Aparatha. Says Roopesh is lying. The real inspiration for the movie was Che Guevara.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

ഇക്കാര്യം ചെയ്തില്ലേ? ജനുവരി 1 മുതല്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും

വ്യാജമദ്യക്കേസ്: ആന്ധ്ര മുന്‍ മന്ത്രി ജോഗി രമേശ് അറസ്റ്റില്‍

ഇടയ്ക്കിടെ പനി, വിട്ടുമാറാത്ത ക്ഷീണം; സ്ട്രെസ് ഹോർമോൺ ഉയരുമ്പോഴുള്ള ലക്ഷണങ്ങൾ

തിയറ്ററിൽ തിളങ്ങാനായില്ല! വിനീത് ശ്രീനിവാസന്റെ 'കരം' ഇനി ഒടിടിയിലേക്ക്; എവിടെ കാണാം?

SCROLL FOR NEXT