അന്വേഷിപ്പില്‍ കണ്ടെത്തും ട്രെയിലറില്‍ നിന്ന് 
Entertainment

തെളിയാതെ പോയ കൊലപാതകക്കേസ്; അന്വേഷിച്ച് കണ്ടെത്താൻ ടൊവിനോ തോമസ്; ട്രെയിലർ

ഫെബ്രുവരി ഒൻപതിന് ചിത്രം തിയറ്ററുകളിൽ എത്തും

Author : സമകാലിക മലയാളം ഡെസ്ക്

ടൊവിനോ തോമസ് പൊലീസ് വേഷത്തിൽ എത്തുന്ന അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. ഡാർവിൻ കുര്യാക്കോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫെബ്രുവരി ഒൻപതിന് ചിത്രം തിയറ്ററുകളിൽ എത്തും.

തെളിയിക്കാതെ പോയ ഒരു കൊലപാതകം റീ ഓപൺ ചെയ്യുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിൽ പറയുന്നത് എന്നാണ് ട്രെയിലർ നൽകുന്ന സൂചന. മാസ് ആക്ഷൻ പൊലീസുകാരനായിട്ടാവില്ല ടൊവിനോ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. സിദ്ദിഖ്, ബാബുരാജ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രമ്യാ സുവി തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്.

സംഗീത സംവിധായകൻ സന്തോഷ് നാരായണൻ ആദ്യമായി മലയാളത്തിൽ സംഗീതമൊരുക്കുന്ന ചിത്രം കൂടിയാണ് 'അന്വേഷിപ്പിൻ കണ്ടെത്തും'. തീയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തിരക്കഥ ഒരുക്കിയിരിക്കുന്നത് ജിനു വി എബ്രാഹാമാണ്. ഗൗതം ശങ്കറാണ് ഛായാ​ഗ്രഹണം. എഡിറ്റിംഗ് സൈജു ശ്രീധർ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'മുത്തേ...'; ശ്രദ്ധേയമായി 'സിൻ​ഗ'യിലെ പുതിയ ​ഗാനം

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

'അവനെപ്പോഴും അമ്മയുടെ നെഞ്ചത്തുതന്നെ'; ജബല്‍പൂര്‍ ബോട്ടപകടത്തില്‍ മരിച്ച അമ്മയുടെയും മകന്റെയും ദൃശ്യങ്ങള്‍

എഐ താരങ്ങൾക്ക് നിരോധനം, തിരക്കഥ മനുഷ്യർ തന്നെ രചിച്ചതാണെന്ന തെളിവ് വേണം; ഓസ്കർ നിയമങ്ങളിൽ മാറ്റം

SCROLL FOR NEXT