Mammootty, Tovino ഇൻസ്റ്റ​ഗ്രാം
Entertainment

'കൊച്ചുങ്ങൾ എന്നാങ്കിലും ആ​ഗ്രഹം പറയുവാണെങ്കിൽ'; വിഡിയോ കോളിൽ മമ്മൂട്ടി, ബേസിലിന്റെ ആ​ഗ്രഹം സാധിച്ചു കൊ‌ടുത്ത് ടൊവിനോ

ടൊവിനോയ്ക്കും ആസിഫിനുമൊപ്പം സന്തോഷത്തിൽ പങ്കുചേരാൻ ബേസിൽ ജോസഫുമുണ്ടായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

പത്മഭൂഷൺ ലഭിച്ചതിന് പിന്നാലെ നടൻ മമ്മൂട്ടിക്ക് മധുരം പങ്കുവച്ച ആസിഫ് അലിയുടെയും ടൊവിനോയുടെയും ഫോട്ടോ സോഷ്യൽ മീ‍ഡിയയിൽ വൈറലായി മാറിയിരുന്നു. ഇരുവരെയും പ്രശംസിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളും ആരാധകർ ഏറ്റെടുത്തിരുന്നു. ഞായറാഴ്ച നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണത്തിനു ശേഷം ഹോട്ടൽ ഹയാത്ത് റീജൻസിയിൽ വെച്ചാണ് മമ്മൂട്ടിയെ ഇരുവരും ആദരിച്ചത്.

ഇപ്പോഴിതാ ടൊവിനോയ്ക്കും ആസിഫിനുമൊപ്പം സന്തോഷത്തിൽ പങ്കുചേരാൻ ബേസിൽ ജോസഫുമുണ്ടായിരുന്നു. വിഡിയോ കോളിലൂടെയാണ് ബേസിൽ ആഘോഷങ്ങളുടെ ഭാഗമായത്. നടൻ ടൊവിനോ ആണിപ്പോൾ വി‍ഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.

പിള്ളേർ എന്തേലും ആഗ്രഹം പറഞ്ഞാൽ സാധിച്ചു കൊടുക്കണം എന്ന' ഡയലോഗും വിഡിയോയിലുണ്ട്. വിഡിയോയ്ക്ക് താഴെ ബേസിലും കമ്മന്റ് ചെയ്തിട്ടുണ്ട്. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മമ്മൂട്ടി മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങിയിരുന്നു.

ആസിഫ് അലിക്കും ടൊവിനോ തോമസിനും പ്രത്യേക ജൂറി പരാമർശം ലഭിച്ചിരുന്നു. പുരസ്കാരം കിട്ടുന്നത് പ്രോത്സാഹനം ആണെന്നും ഒപ്പം അവാർഡ് നേടിയ ആസിഫും ടൊവിനോയും തന്നെക്കാൾ ഒട്ടും താഴെയല്ലെന്നും പ്രായത്തിൽ മൂത്തത് ആയതിനാൽ തനിക്ക് അവാർഡ് കിട്ടിയതാകാം എന്നും മമ്മൂട്ടി പറഞ്ഞിരുന്നു.

Cinema News: Tovino Thomas share a cute video with Mammootty and Basil.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT