Vijay 
Entertainment

'വീട്ടിലുള്ള സ്ത്രീകളെ ബഹുമാനിക്കണം'; വിജയ്‌യെ വേദിയിലിരുത്തി വനിത നേതാവ്, വിഡിയോ

അധിക്ഷേപം പ്രചരിപ്പിക്കുന്ന ഓരോ പുരുഷനേയും താഴെയിറക്കണം

Author : സമകാലിക മലയാളം ഡെസ്ക്

വിജയ്‌യെ വേദിയിലിരുത്തി ടിവികെ വനിതാ നേതാവ് പറഞ്ഞ വാക്കുകള്‍ വൈറലാകുന്നു. ടിവികെയുടെ വനിതാദിനാഘോഷത്തില്‍ പാര്‍ട്ടിയുടെ സംസ്ഥാന ജോയിന്റ് കോര്‍ഡിനേറ്റര്‍ ആയ ആര്‍എസ് ഇന്ദിരാ ധന്‍രാജ് നടത്തിയ പ്രസംഗമാണ് ചര്‍ച്ചയായി മാറിയിരിക്കുന്നത്. സ്ത്രീകളെ ബഹുമാനിക്കണമെന്നാണ് ഇന്ദിര പറഞ്ഞത്.

'ആദ്യം സ്ത്രീകളെ ബഹുമാനിക്കണമെന്ന് നാം ഈ വനിതാദിനത്തില്‍ ഊന്നിപ്പറയേണ്ടതുണ്ട്. വേദികളില്‍ കയറി സ്ത്രീകള്‍ക്കെതിരേ മോശമായി സംസാരിക്കുന്ന, വീട്ടിലുള്ള സ്ത്രീകളെ ഓര്‍ക്കാതെ അധിക്ഷേപം പ്രചരിപ്പിക്കുന്ന ഓരോ പുരുഷനേയും താഴെയിറക്കണം എന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു', എന്നായിരുന്നു ഇന്ദിരയുടെ വാക്കുകള്‍. ഇന്ദിരയുടെ പ്രസംഗവും വിജയ് യുടെ ഭാവവുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

അതേസമയം, വിവാഹമോചന വാര്‍ത്തകളോട് വിജയ് പരോക്ഷമായി പ്രതികരിക്കുകയും ചെയ്തു. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ താന്‍ തന്നെ നേരിട്ടോളാം എന്നാണ് വിജയ് പറഞ്ഞത്. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാകണം പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും വിജയ് പറഞ്ഞു.

''ചില പ്രശ്‌നങ്ങള്‍ നടക്കുന്നുണ്ടല്ലോ. നിങ്ങള്‍ അതില്‍ വിഷമിക്കുന്നതും പ്രതിരോധിക്കാന്‍ ശ്രമിച്ച് വേദനിക്കുന്നതും ഞാന്‍ കാണുന്നുണ്ട്. അത് കണ്ട് എനിക്ക് വേദനിക്കുന്നു. അതൊക്കെ ഞാന്‍ നോക്കിക്കോളാം. ഞാനും നിങ്ങളും ചേര്‍ന്ന് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാം. അതിലൊന്നും വിഷമിക്കരുത്. അത് വിലമതിക്കുന്നതല്ല. ആത്മവിശ്വാസത്തോടെയിരിക്കൂ. നല്ലതേ നടക്കു. വിജയമുറപ്പ്'' എന്നാണ് വിജയ് പറഞ്ഞത്.

TVK Leader talks about respecting women while Vijay sits beside.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാമ്പു കടിയേറ്റാല്‍ 108ല്‍ വിളിക്കുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ ആംബുലന്‍സിലെത്താം; വീണാ ജോര്‍ജ്‌

വിയര്‍ത്തൊലിച്ച് കേരളം, പാലക്കാട് 40 ഡിഗ്രി; 12 ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം

'ഒന്നിച്ച് 51 ഗൃഹപ്രവേശം'; മുസ്ലീം ലീഗ് നിര്‍മിച്ച വീടുകളില്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ ഞായറാഴ്ച താമസം തുടങ്ങും

Today's Rashi Phalam April 25|പുതിയ തീരുമാനങ്ങൾ എടുക്കാൻ നല്ല സമയം,ആത്മവിശ്വാസം വർധിക്കും

പേടിഎം പേയ്മെന്റ് ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ

SCROLL FOR NEXT