മീര നന്ദൻ/ ഇൻസ്റ്റ​ഗ്രാം 
Entertainment

രണ്ടു വർഷത്തിന് ശേഷം വിമാനത്തിനുള്ളിൽ, പക്ഷേ നാട്ടിലേക്കല്ല; ചിത്രവുമായി മീര നന്ദൻ

വിമാനത്തിൽ നിന്നുള്ള ചിത്രം പങ്കുവെച്ചാണ് തന്റെ ഷോർട്ട് ട്രിപ്പിനെക്കുറിച്ച് താരം പറഞ്ഞത്

സമകാലിക മലയാളം ഡെസ്ക്

ണ്ട് വർഷത്തിന് ശേഷം യാത്ര പോകുന്ന സന്തോഷത്തിലാണ് നടിയും റേഡിയോ ജോക്കിയുമായ മീര നന്ദൻ. വിമാനത്തിൽ നിന്നുള്ള ചിത്രം പങ്കുവെച്ചാണ് തന്റെ ഷോർട്ട് ട്രിപ്പിനെക്കുറിച്ച് താരം പറഞ്ഞത്. എന്നാൽ താരത്തിന്റെ വെക്കേഷൻ എവിടേക്കാണെന്ന് താരം വെളിപ്പെടുത്തിയിട്ടില്ല. 

മാസ്ക് ധരിച്ച് വിമാനത്തിലിരിക്കുന്ന മീര നന്ദനാണ് ചിത്രത്തിൽ. രണ്ട് വർഷമായി വിമാനത്തിലെന്നും പറക്കാൻ എപ്പോഴും സന്തോഷമാണെന്നുമാണ് മീര കുറിക്കുന്നത്. അതിനു പിന്നാലെ നാട്ടിലേക്കാണോ എന്ന ചോദ്യവുമായി നിരവധി ആരാധകർ എത്തി. അതോടെ നാട്ടിലേക്ക് അല്ലെന്നും ചെറിയ അവധി ആഘോഷമാണെന്നും ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ താരം പറഞ്ഞു. 

നാട്ടിലേക്ക് വരാൻ വളരെ ആ​ഗ്രഹമുണ്ട്. എന്നാൽ നിലവിൽ വരാൻ പറ്റിയ അവസ്ഥയല്ലാത്തു കൊണ്ടാണ് നാട്ടിലേക്ക് വരാത്തതെന്നും താരം വ്യക്തമാക്കി. വളരെ അത്യാവശ്യമായ വെക്കേഷനാണ് ഇതെന്നും താരം വ്യക്തമാകൂട്ടിച്ചേർത്തു.  ഏറെനാളായി ദുബായിലെ ​ഗോൾഡ് എഫ്എമ്മിൽ ജോലി നോക്കുകയാണ് താരം. സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവായ താരം ഫോട്ടോഷൂട്ടുകളെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT