Uorfi Javed ഇന്‍സ്റ്റഗ്രാം
Entertainment

'ഫില്ലറുകള്‍ പണി തന്നു, മുഖവും ചുണ്ടും നീരുവച്ച് വീര്‍ത്തു'; തലവേദന അസഹനീയമെന്ന് ഉര്‍ഫി, വീഡിയോ

മറയില്ലാതെ സംസാരിക്കുന്ന ഉര്‍ഫിയെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ

സമകാലിക മലയാളം ഡെസ്ക്

സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് ഉര്‍ഫി ജാവേദ്. തന്റെ വ്യത്യസ്തമായ ഫാഷന്‍ ചോയ്‌സുകളുടെ പേരിലാണ് ഉര്‍ഫി വാര്‍ത്തകളില്‍ ഇടം നേടാറുള്ളത്. അതേസമയം തന്റെ കരിയറിലും ജീവിതത്തിലും നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ചുള്ള ഉര്‍ഫിയുടെ തുറന്നു പറച്ചിലുകളും വാര്‍ത്തയായി മാറാറുണ്ട്. ഫാഷന്റെ പേരില്‍ വൈറലാകാറുള്ള ഉര്‍ഫി താന്‍ ചെയ്തിട്ടുള്ള കോസ്‌മെറ്റിക് സര്‍ജറികള്‍ മറച്ചുവെക്കാറില്ല. പലപ്പോഴായി സര്‍ജറികളെക്കുറിച്ച് ഉര്‍ഫി സംസാരിച്ചിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ ലിപ് ഫില്ലറുകളെക്കുറിച്ചുള്ള ഉര്‍ഫിയുടെ തുറന്നു പറച്ചില്‍ വര്‍ത്തയായി മാറുകയാണ്. തന്റെ ലിപ് ഫില്ലറുകള്‍ ശരിയായ സ്ഥാനത്തല്ലായിരുന്നുവെന്നാണ് ഉര്‍ഫിയുടെ വെളിപ്പെടുത്തല്‍. ഇതേതുടര്‍ന്ന് ഫില്ലറുകള്‍ ഡിസോള്‍വ് ചെയ്യാന്‍ തീരുമാനിച്ചതായാണ് ഉര്‍ഫി പറയുന്നത്. ഇതിനായി ഡോക്ടറെ കാണാന്‍ പോയതിന്റെ ചിത്രങ്ങളും വീഡീയോകളും പങ്കുവെച്ചിട്ടുണ്ട് ഉര്‍ഫി ജാവേദ്.

വീഡിയോയില്‍ ഡോക്ടര്‍ ഫില്ലറുകള്‍ ഡിസോള്‍വ് ചെയ്യാന്‍ ചുണ്ടില്‍ കുത്തിവെക്കുന്നതും കാണാം. പിന്നാലെ ചുണ്ടുകള്‍ നീരുവെച്ച് ചുവക്കുന്നത് കാണാം. കവിളും ചുവക്കുകയും നീരുവച്ചത് പോലെയാവുകയും ചെയ്യുന്നുണ്ട്. അതേസമയം തന്റെ ചുണ്ടിലേയും മുഖത്തേയും നീര്‍വീക്കം കണ്ടാല്‍ തന്നെ തലവേദനയെടുക്കുെമന്നാണ് ഉര്‍ഫി വീഡിയോ പങ്കുവച്ചു കൊണ്ട് പറയുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ഇപ്പോള്‍ ഡിസോള്‍വ് ചെയ്യുന്നുണ്ടെങ്കിലും താന്‍ ഫില്ലറുകള്‍ക്ക് എതിരല്ലെന്നു കുറച്ച് കൂടി സ്വാഭാവികത തോന്നുന്ന രീതിയില്‍ താന്‍ വീണ്ടും ചെയ്യുമെന്നും ഉര്‍ഫി അറിയിക്കുന്നുണ്ട്. മിക്ക ഡോക്ടര്‍മാര്‍ക്കും ഇക്കാര്യത്തെക്കുറിച്ച് അറിവില്ലെന്നും അതിനാല്‍ നല്ല ഡോക്ടറെ തന്നെ സമീപിക്കണമെന്നും ഉര്‍ഫി പറയുന്നു. താരത്തിന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. തന്റെ സര്‍ജറിയെക്കുറിച്ച് മറയില്ലാതെ സംസാരിക്കുന്ന ഉര്‍ഫിയെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ. എന്നാല്‍ ഫില്ലറുകളും മേക്കപ്പുമില്ലാതെ തന്നെ ഉര്‍ഫി സുന്ദരിയാണെന്നും ചിലര്‍ പറയുന്നു.

Uorfi Javed looks unrecognizable in latest video. as she dissolves her lip fillers because they were displaced.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റോയിയുടെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം; ഹൃദയവും ശ്വാസകോശവും തുളഞ്ഞുകയറി വെടിയുണ്ട; സംസ്‌കാരം നാളെ

സെഞ്ച്വറിയുമായി രോഹന്‍, വിഷ്ണു; ഗോവയ്‌ക്കെതിരെ കേരളത്തിന് കൂറ്റന്‍ സ്‌കോര്‍, നിര്‍ണായക ലീഡ്

സിയുഇടി യുജി 2026: പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയം ഫെബ്രുവരി നാല് വരെ നീട്ടി

'കര്‍ഷകപ്പോരാളി; തെരുവിലറങ്ങാനും സമരം ചെയ്യാനും മടിയില്ല'; താമരശേരി ബിഷപ്പിനെ പുകഴ്ത്തി മുഖ്യമന്ത്രി

'സഞ്ജുവിന്റെ മിന്നും ബാറ്റിങ് കാണാനുള്ള ആകാംക്ഷയിലാണ് ഞാന്‍'; ആവേശം പങ്കിട്ട് ശശി തരൂര്‍

SCROLL FOR NEXT