വീഡിയോ ദൃശ്യം 
Entertainment

​ഗുണ്ട ജയന്റെ വീട്ടിലെ കല്യാണ വിശേഷം; ട്രെയിലർ പുറത്ത്

ഗുണ്ട ജയൻ എന്ന കഥാപാത്രമായാണ് സൈജു കുറുപ്പ് എത്തുന്നത്

സമകാലിക മലയാളം ഡെസ്ക്

സൈജു കുറുപ്പ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഉപചാരപൂർവം ​ഗുണ്ട ജയന്റെ ട്രെയിലർ പുറത്ത്. ഒരു വിവാഹവീട്ടിൽ നടക്കുന്ന സംഭവങ്ങളാണ് ട്രെയിലറിൽ നിറഞ്ഞു നിൽക്കുന്നത്. ദുൽഖർ സൽമാൻ നിർമിക്കുന്ന ചിത്രം അരുൺ വൈ​ഗയാണ് സംവിധാനം ചെയ്യുന്നത്. 

​ഗുണ്ട ജയൻ എന്ന കഥാപാത്രമായാണ് സൈജു കുറുപ്പ് എത്തുന്നത്. ജയന്റെ വീട്ടിലാണ് വിവാഹം നടക്കുന്നത്. വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സിജു വിൽസൺ, ശബരീഷ് വർമ, സാബു, ജോണി ആന്റണി തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ. രാജേഷ് വർമയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

ബിജിബാലാണ് സം​ഗീതസംവിധാനം. ഹരിനാരായണൻ വരികളെഴുതിയിരിക്കുന്നു. എൽദോ ഐസക് ക്യാമറയും കിരൺ ദാസ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഈ മാസം 25-ന് ചിത്രം തിയേറ്ററുകളിലെത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

300 എത്തിയില്ല; ഷഫാലി, ദീപ്തി, സ്മൃതി, റിച്ച തിളങ്ങി; മികച്ച സ്കോറുയർത്തി ഇന്ത്യ

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

ലോലനെ സൃഷ്ടിച്ച പ്രതിഭ; കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

ടെസ്റ്റിന് ഒരുങ്ങണം; കുല്‍ദീപ് യാദവിനെ ടി20 ടീമില്‍ നിന്നു ഒഴിവാക്കി

അഷ്ടമിരോഹിണി വള്ളസദ്യയില്‍ ആചാരലംഘനം ഉണ്ടായി, പരിഹാരക്രിയ പൂര്‍ത്തിയാക്കാന്‍ തീരുമാനം

SCROLL FOR NEXT