Urvashi and Jayaram 
Entertainment

വിന്റേജ് കോമ്പോയുടെ തിരിച്ചുവരവ്; കയ്യടി വാങ്ങാന്‍ ഉറച്ച് ഉര്‍വശിയും ജയറാമും; ചിരി പടര്‍ത്തി ടീസര്‍

വര്‍ഷങ്ങള്‍ക്ക് ശേഷം ജയറാമും ഉര്‍വശിയും വീണ്ടുമൊരുമിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

മലയാളികളുടെ പ്രിയപ്പെട്ട കോമ്പോയാണ് ഉര്‍വശിയും ജയറാമും. ഇരുവരും ഒരുമിച്ചപ്പോഴൊക്കെ ലഭിച്ചിട്ടുള്ളത് എന്നെന്നും ഓര്‍ത്തുവെക്കാന്‍ പാകത്തിനുള്ള സിനിമകളാണ്. ചിരിപ്പിച്ചും സന്തോഷിപ്പിച്ചും കണ്ണ് നനയിച്ചുമെല്ലാം മലയാളി ജീവിതത്തിന്റെ ഭാഗമായി മാറിയ കോമ്പോയാണ് ഉര്‍വശിയും ജയറാമും.

വര്‍ഷങ്ങള്‍ക്ക് ശേഷം ജയറാമും ഉര്‍വശിയും വീണ്ടുമൊരുമിക്കുകയാണ്. മലയാളത്തിലല്ല, തമിഴിലാണ് സൂപ്പര്‍ ഹിറ്റ് ജോഡി വീണ്ടുമെത്തുന്നത്. പരിമള ആന്റ് കോ എന്ന ചിത്രത്തിലൂടെയാണ് താരജോഡിയുടെ തിരിച്ചുവരവ്. ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്.

പാണ്ടിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഡാര്‍ക് കോമഡിയാണെന്നാണ് ടീസറില്‍ നിന്നും മനസിലാകുന്നത്. ഇരുവരുടേയും കെമിസ്ട്രി ആരാധകരെ പഴയ കാലത്തിലേക്ക് കൊണ്ടു പോകുന്നതാണ്. ഭാര്യയും ഭര്‍ത്താവുമായാണ് ഉര്‍വശിയും ജയറാമുമെത്തുന്നത്. സഞ്ജന കൃഷ്ണമൂര്‍ത്തിയും അനന്തിക സനില്‍കുമാറും ഇരുവരുടേയും മക്കളായുമെത്തുന്നു.

മിഷ്‌കിന്‍, യോഗി ബാബു, സാന്‍ഡി, സന്തോഷ് ശോഭന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ലൈക പ്രൊഡക്ഷന്‍സും തമിഴ്കുമാരന്‍ പ്രൊഡക്ഷന്‍സുമാണ് നിര്‍മാണം. ജോര്‍ജ് സി വില്യംസ് ആണ് ഡിഒപി.

Urvashi and Jayaram are back with Parimala and Co. Title teaser promises a fun ride.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT