Aasha  വിഡിയോ സ്ക്രീൻഷോട്ട്
Entertainment

ഉർവശിയുടെ 'ആശ' ഒടിടിയിലേക്ക്; എവിടെ കാണാം

സഫർ സനൽ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ഉർവശി കേന്ദ്ര കഥാപാത്രമായെത്തി ഏറെ പ്രശംസകളേറ്റു വാങ്ങിയ ചിത്രമാണ് 'ആശ'. ജോജു ജോർജും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. തിയറ്ററിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ഇപ്പോഴിതാ ഒടിടി റിലീസിനൊരുങ്ങുകയാണ്. സീ 5 മലയാളത്തിലൂടെ ഒക്ടോബര്‍ 16 മുതലാണ് ചിത്രം സ്‍ട്രീമിങ് ആരംഭിക്കുക.

സഫർ സനൽ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മിയും ചിത്രത്തിൽ മറ്റൊരു കഥാപാത്രമായെത്തി. വിജയരാഘവൻ, ശാരി, ജോയ് മാത്യു, പ്രശാന്ത് അലക്സാണ്ടർ തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളിലുണ്ട്. അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്. ആകസ്‌മികമായുണ്ടാകുന്ന ഒരു അപകടവും തുടർന്ന് നടക്കുന്ന ആകാംക്ഷയുളവാക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം വിനായക അജിത് ആണ് നിർമ്മിച്ചിരിക്കുന്നത്. ജോജു ജോർജ്ജും രമേഷ് ഗിരിജയും സഫ‍ർ സനലും ചേർന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കുന്നത്. ഛായാഗ്രഹണം: മധു നീലകണ്ഠൻ, എഡിറ്റർ: ഷാൻ മുഹമ്മദ്, സംഗീതം: ഗോവിന്ദ് വസന്ത.

Urvashi hit movie Aasha OTT Release date out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭരണപരമായ കാര്യങ്ങളിൽ പാർട്ടിയുമായി ചർച്ച വേണ്ട'; അടൂർ പ്രകാശിന് മറുപടിയുമായി മുഖ്യമന്ത്രി

നയാഗ്ര വെള്ളച്ചാട്ടവും മഴവില്ലും കണ്ടാസ്വദിച്ച് റിമി; 'നൂറ് രൂപ കോട്ട് അവിടേയും ഉണ്ടോ?'എന്ന് ആരാധകര്‍

മാതളനാരങ്ങ കടയില്‍ നിന്ന് വാങ്ങേണ്ട; വീട്ടുപറമ്പില്‍ വിളയിക്കാം

നോയിഡയിലെ വിമാനത്താവളത്തിന് നരേന്ദ്ര മോദിയുടെ പേരിട്ട് യുപി സര്‍ക്കാര്‍

'ഈ എംഎല്‍എമാരെല്ലാം അനധികൃതരാണെന്നാണോ? ഈ നിയമസഭയുടെ സാധുതയെന്താണ്?'