ഷാരൂഖ് ഖാൻ, മോഹൻലാൽ ഇന്‍സ്റ്റഗ്രാം
Entertainment

'നിങ്ങളുടെ സ്റ്റൈൽ ആർ‌ക്കും അനുകരിക്കാൻ കഴിയില്ല, പിന്നെ ഡിന്നർ മാത്രമാക്കേണ്ട ബ്രേക്ക്ഫാസ്റ്റും ആകാം'; ഷാരൂഖിനോട് മോഹൻലാൽ

ഷാരൂഖ് ഖാൻ ചിത്രം ജവാനിലെ 'സിന്ദാ ബാന്ദാ' എന്ന ​ഗാനത്തിനായിരുന്നു മോഹൻലാൽ ചുവടുവെച്ചത്

സമകാലിക മലയാളം ഡെസ്ക്

നിത ഫിലിം അവാർഡ്സ് വേദിയിൽ മോഹൻലാൽ അവതരിപ്പിച്ച നൃത്തത്തെ പ്രശംസിച്ച് നടൻ ഷാരൂഖ് ഖാൻ പങ്കുവെച്ച കുറിപ്പിന് മറുപടിയുമായി മോഹൻലാൽ. ഷാരൂഖ് ഖാൻ ചിത്രം ജവാനിലെ 'സിന്ദാ ബാന്ദാ' എന്ന ​ഗാനത്തിനായിരുന്നു മോഹൻലാൽ ചുവടുവെച്ചത്. നിങ്ങളെ പോലെ ചെയ്യാൻ മറ്റാർക്കും കഴിയില്ലെന്നായിരുന്നു താരത്തിന്റെ മറുപടി.

കഴിഞ്ഞ ദിവസമാണ് വേദിയിൽ 'സിന്ദാ ബാന്ദാ' എന്ന ​ഗാനത്തിന് ചുവടു വെക്കുന്ന മോ​ഹൻലാലിന്റെ വിഡിയോ എക്സിലൂടെ പങ്കുവെച്ചു കൊണ്ട് ഷാരൂഖ് ഖാൻ മോഹൻലാലിന്റെ പ്രകടനത്തിനെ പ്രശംസിച്ചത്. ഈ ​ഗാനം സ്പെഷ്യൽ ആക്കി തന്നതിന് നന്ദിയുണ്ടെന്നും നിങ്ങൾ ചെയ്‌തതിന്റെ പകുതിയെങ്കിലും ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ആശിച്ചു പോകുന്നെന്നും ഒരുമിച്ചുള്ള ഡിന്നറിനായി കാത്തിരിക്കുന്നു എന്നുമായിരുന്നു ഷാറൂഖിന്റെ കുറിപ്പ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മണിക്കൂറുകൾക്കുള്ളിൽ തന്നെ ഷാറൂഖിന്റെ കുറിപ്പിന് മറുപടിയുമായി മോഹൻലാലും എത്തിയതോടെ ആരാധകർക്കും കൗതുകമായി. പ്രിയപ്പെട്ട ഷാറൂഖ്, നിങ്ങളെ പോലെ ചെയ്യാൻ മറ്റാർക്കും കഴിയില്ല. നിങ്ങളാണ് ഒറിജനൽ സിന്ദാ ബന്ദാ! നല്ല വാക്കുകൾക്ക് നന്ദി. പിന്നെ... ഡിന്നർ മാത്രം മതിയോ? നമുക്കൊരു 'സിന്ദാ ബന്ദാ' ബ്രേക്ക്ഫാസ്റ്റും പിടിച്ചാലോ?’- മോഹൻലാൽ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സുധാകരന് കൊടുത്താൽ എനിക്കും വേണം'; ഇടഞ്ഞ് അടൂർ പ്രകാശ് ; കോന്നിയിലേക്കില്ലെന്ന എഫ്ബി പോസ്റ്റ് പിൻവലിച്ചു

899 രൂപ കൈയിലുണ്ടോ?, 15 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ്; സര്‍ക്കാര്‍ ഉറപ്പില്‍ കുറഞ്ഞ പ്രീമിയത്തിലുള്ള പ്ലാന്‍

പെരുന്നാൾ മൈലാഞ്ചിയ്ക്ക് നിറം കൂട്ടാം; ഇതാ ചില പൊടിക്കൈകള്‍

സമയം നിയന്ത്രിക്കുന്ന ശക്തി, ലോകത്തിന്റെ അധിപന്‍; അറിയാം പരമശിവന്റെ 25 പ്രധാന ഭാവങ്ങള്‍

മനുഷ്യനെ പേടിപ്പിക്കാനായിട്ട്! ഹൊറർ സിനിമ കാണുന്നതിനിടെ ദേഹത്തേക്ക് തെറിച്ച് രക്തം; വൈറലായി 'റെഡി ഓർ നോട്ട് 2' പ്രദർശനം

SCROLL FOR NEXT