Varsha Ramesh, Rashmika Mandanna and Vijay Devarakonda 
Entertainment

'പ്രണയത്തില്‍ സ്ത്രീ മുന്‍കൈ എടുക്കുന്നത് എങ്ങനെ തെറ്റാകും?'; ദേവര്‍ക്കൊണ്ടേട്ടനെ 'റെഡ് ഫ്‌ളാഗ്' ആക്കുന്നവരോട് വര്‍ഷ രമേശ്

'എപ്പോഴും ആണുങ്ങള്‍ തന്നെ പിന്നാലെ നടക്കണം, പ്രൊപ്പോസ് ചെയ്യണം, എന്ന് നിര്‍ബന്ധം ഇല്ലല്ലോ'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

കോഫി വിത്ത് കരണിലെ എപ്പിസോഡിന്റെ പേരില്‍ സോഷ്യല്‍ മീഡിയയിലാകെ ചര്‍ച്ചയായി മാറിയിരിക്കുകയാണ് രശ്മിക മന്ദാനയും വിജയ് ദേവരക്കൊണ്ടയും. രശ്മികയോട് നൂറ് തവണ വിവാഹാഭ്യര്‍ത്ഥന നടത്താന്‍ ദേവരക്കൊണ്ട ആവശ്യപ്പെട്ടതും, ഒരു വര്‍ഷം മുഴുവന്‍ താന്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയെന്ന രശ്മികയുടെ തുറന്നു പറച്ചിലുമൊക്കെ കീറിമുറിക്കുകയാണ് സോഷ്യല്‍ മീഡിയ.

വിജയ് ദേവരക്കൊണ്ട ടോക്‌സിക് ആണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. പിന്നാലെ കഴിഞ്ഞ ദിവസം ഇരുവരും മറുപടിയുമായെത്തിയിരുന്നു. ഇതിനിടെ സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങള്‍ ഇരട്ടത്താപ്പാണെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് നടിയും ഇന്‍ഫ്‌ളുവന്‍സറുമായ വര്‍ഷ രമേശ്. വര്‍ഷയുടെ വിഡിയോ വൈറലായിരിക്കുകയാണ്. ആ വാക്കുകളിലേക്ക്:

ദേവരകൊണ്ടേട്ടന്റേയും രശ്മിക ചേച്ചിയുടേയും ഇന്റര്‍വ്യുവില്‍ ചേച്ചി പറഞ്ഞു, നൂറ് തവണ ഐ ലവ് യു പറഞ്ഞുവെന്നും നൂറ് തവണ കല്യാണം കഴിക്കുമോ എന്ന് ചോദിച്ചുവെന്നും. പിന്നെയങ്ങട് തുടങ്ങി, കൊണ്ടേട്ടന്‍ ടോക്‌സിക്കും ചേച്ചിയുടെ അടുത്ത് നിനക്ക് എന്തിന്റെ ആവശ്യമായിരുന്നു ഓന്റെ പിന്നാലെ നടക്കാന്‍ എന്നും ചോദിച്ച്. പ്രണയം മ്യൂച്ചല്‍ അല്ലെങ്കില്‍ നമ്മള്‍ നിര്‍ബന്ധിക്കാന്‍ പാടില്ല. നിര്‍ബന്ധിക്കരുത്.

പക്ഷെ രണ്ട് പേരും നല്ല പ്രണയത്തിലാണെന്നുണ്ടെങ്കില്‍ ഒരാള്‍ കുറച്ചധികം എഫേര്‍ട്ട് ഇട്ട് ഐ ലവ് യു, ഐ ലവ് യു എന്നൊരു നൂറ് തവണ പറഞ്ഞാലോ, നൂറ് തവണ കല്യാണം കഴിക്കാം, കല്യാണം കഴിക്കാം എന്ന് ചോദിച്ചാലും എന്താണ് തെറ്റ്? ഇതിപ്പോ നേരെ തിരിച്ച് ദേവര്‍കാണ്ടേട്ടന്‍ ആയിരുന്നെങ്കില്‍ എന്തൊരു റൊമാന്റിക് ആണ്, ജെന്റില്‍മാന്‍ ആണ്, അവന് അവളെ ഭയങ്കര ഇഷ്ടമായിട്ടാണ് എന്നൊക്കെ പറഞ്ഞ്, അതിനൊയൊരു റൊമാന്റിക് ജെസ്റ്ററാക്കി നമ്മള്‍ മാറ്റും.

രശ്മിക ചേച്ചി കുറച്ച് എഫേര്‍ട്ട് ഇട്ടപ്പോള്‍ എല്ലാരും കൂടെ ചേര്‍ന്ന് ദേവര്‍ക്കൊണ്ടേട്ടനെ റെഡ് ഫ്‌ളാഗാക്കി. നേരെ തിരിച്ച് ദേവര്‍കൊണ്ടേട്ടന്‍ രശ്മികയോട് സ്‌റ്റേ എവെ, ഗോ എവെ എന്നൊക്കെ പറഞ്ഞിട്ടും പുള്ളിക്കാരി പിന്നാലെ നടക്കുകയാണെങ്കില്‍, സെല്‍ഫ് റെസ്‌പെക്ട് ഇല്ലായ്മയാണ്. അത് വിട്ട് നമ്മള്‍ കളിക്കരുത്.

ഞാന്‍ വിശ്വസിക്കുന്ന ഫെമിനിസം നമുക്ക് നമ്മുടെ ഇഷ്ടങ്ങളൊക്കെ പ്രകടിപ്പിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം കൂടയാണ്. മ്യൂചല്‍ പ്രണയത്തില്‍ സ്ത്രീ മുന്‍കൈ എടുക്കുന്നത് എങ്ങനെയാണ് തെറ്റാകുന്നത്? ആണ് എങ്ങനെയാണ് അവിടെ ടോക്‌സിക് ആകുന്നത്? ഇതൊരു ഡബിള്‍ സ്റ്റാന്റ് അല്ലേ? എപ്പോഴും ആണുങ്ങള്‍ തന്നെ പിന്നാലെ നടക്കണം, പ്രൊപ്പോസ് ചെയ്യണം, കൂടുതല്‍ എഫേര്‍ട്ട് ഇടണം എന്ന് നിര്‍ബന്ധം ഇല്ലല്ലോ. നമുക്കും നമ്മുടെ ഇമോഷന്‍സൊക്കെ പൂര്‍ണമായും പ്രകടിപ്പിക്കാം. എന്നിട്ടും അപ്പുറത്തു നിന്നും ഒരു അനക്കവും ഇല്ലെന്നുണ്ടെങ്കില്‍ പിന്നെ അവിടെ നില്‍ക്കരുത്. അത് ആണാണെങ്കിലും പെണ്ണാണെങ്കിലും അങ്ങനെ തന്നെയാണ്. കൊടുക്കുന്ന സാധനം കിട്ടുന്നില്ല എന്നാണെങ്കില്‍ പിന്നെ അവിടെ നില്‍ക്കരുത്. എന്തിനാണ് നമ്മള്‍ നമ്മളുടെ വില കളഞ്ഞ് നില്‍ക്കേണ്ട ആവശ്യം? ഇത് എന്റെ കാഴ്ചപ്പാടാണ്. അല്ലാതെ ഇതാണ് സത്യം, ഇതാണ് ശരി എന്ന വാദമൊന്നുമല്ല.

Varsha Ramesh calls out the double stand of those who calls Vijay Devarakonda a red flag.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എന്താണ് പൊലീസില്‍ സംഭവിക്കുന്നത്?, അക്രമവാസന നിയന്ത്രിക്കണം; 'സമ്പന്നരും സ്വാധീനമുള്ളവരും ഒരു കാറ്റഗറി': വിമർശനവുമായി പിണറായി

"മഹാനടി'ക്ക് ശേഷം 6 മാസത്തോളം സിനിമയൊന്നുമില്ലാതെ വീട്ടിലിരുന്നു; കയ്യിലെ പൈസയൊക്കെ തീരാറായി എന്ന അവസ്ഥയിലേക്ക് എത്തി'

വെല്ലിങ്ടണില്‍ മിച്ചല്‍ ഷോ (89*); കിവികള്‍ക്കെതിരെ പരമ്പര പിടിക്കാന്‍ ഇന്ത്യക്ക് ലക്ഷ്യം 199

ആപ്പിളിനെ വെല്ലും; മധുരമൂറും ചാമ്പ വീട്ടുപറമ്പില്‍ കൃഷി ചെയ്യാം

ഹ്യുണ്ടായി ബയോണിന്റെ സിഎന്‍ജി വേര്‍ഷന്‍; അറിയാം പ്രത്യേകതകള്‍